നയൻതാരയ്ക്കും വിഘ്‌നേഷ്  ശിവയ്ക്കുമെതിരെ പോലീസ് കേസ്.

നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സിനെതിരെ പോലീസ് കേസെടുത്തതായി റിപ്പോർട്ടുകൾ. റൗഡികളെയും റൗഡിസത്തെയും പ്രോത്സാഹിപ്പിക്കുന്ന പേരാണ് നിർമ്മാണക്കമ്പനിയുടേതെന്നും ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കണ്ണൻ എന്ന സാമൂഹിക പ്രവർത്തകൻ മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണറുടെ ഓഫീസിൽ പരാതി നൽകിയത്. വിഘ്നേഷിനും നയൻതാരയ്ക്കുമെതിരെ പോലീസ് നടപടിയെടുക്കുമെന്ന് റിപ്പോർട്ട്. വിഷയത്തിൽ റൗഡി പിക്‌ചേഴ്‌സ് പ്രതികരിച്ചിട്ടില്ല.

  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി

പെബിൾസ് (2021), റോക്കി (2021) തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചത് റൗഡി പിക്ചേഴ്സ് ആണ്. രണ്ട് ചിത്രങ്ങളും ഏറെ പ്രശംസയും നിരൂപക പ്രശംസയും നേടിയിരുന്നു. 2021ലെ ഓസ്‌കാർ പട്ടികയിൽ പെബിൾസ് ഇടം നേടിയെങ്കിലും ഫൈനലിൽ എത്താനായില്ല.

വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത്, നയൻതാര നായികയായി അഭിനയിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ വിജയത്തെ തുടർന്നാണ് നിർമാണക്കമ്പനിക്ക് റൗഡി പിക്ചേഴ്സ് എന്ന് പേരിട്ടത്. വിജയ് സേതുപതിയായിരുന്നു ചിത്രത്തിലെ നായകൻ. ഈ സിനിമാ ലൊക്കേഷനിൽ വച്ചാണ് വിഘ്‌നേഷ് നയൻതാര ജോഡിതകൾ തമ്മിൽ അടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
[masterslider id="10"]

Related posts