പ്രൈമറി സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ പുന:രാരംഭിക്കുന്ന കാര്യത്തിൽ വ്യക്തത.

ബെംഗളൂരു: സംസ്ഥാനത്ത് ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ നേരിട്ടുള്ള ക്ലാസുകൾ ഒക്ടോബർ 21-ന് പുനരാരംഭിക്കും.

ആറുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകൾ നേരെത്തെ തന്നെ ആരംഭിച്ചിരുന്നു.

ദസറ അവധിക്കുശേഷം ഒക്ടോബർ 21 മുതൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് ആണ് അറിയിച്ചത്.

  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു

സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം നടത്തുമെന്നും പ്രാഥമിക വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

പ്രൈമറി സ്കൂളുകൾ തുറക്കുന്നതിനും ഉച്ചഭക്ഷണ പദ്ധതി പുനരാരംഭിക്കുന്നതിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒന്നരവർഷത്തിനു ശേഷമാണ് പ്രൈമറി വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts