ബംഗളൂരു: ബംഗളൂരു – കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വിദേശമൃഗങ്ങളുടെ കള്ളക്കടത്ത് വർധിക്കുന്നതായി കണ്ടെത്തൽ. 3350 സ്ലൈഡർ ആമകൾ, 22 നീല ഇഗ്വാനകൾ, രണ്ട് ആഫ്രിക്കൻ സ്പേർഡ് ആമകൾ എന്നിവയുൾപ്പെടെ നിരവധി വിദേശ മൃഗങ്ങളെയാണ് കഴിഞ്ഞദിവസങ്ങളിൽ പിടികൂടിയത്.
തായ് എയർവേസ് വിമാനത്തിൽ തായ്ലൻഡിൽ നിന്ന് എത്തിയ ബാലസുബ്രഹ്മണ്യൻ ഷൺമുഖം, വിജയരാഘവൻ ധനപാൽ, അരുൺകുമാർ നാരായണസ്വാമി എന്നിവരിൽനിന്നാണ് ഇവ പിടികൂടിയത്.
വിദേശ വന്യജീവികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ രേഖകൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ല. മലേഷ്യയിൽനിന്ന് കടത്തുകയായിരുന്ന 3000 ആമകളെ യാത്രക്കാരായ ഗോപിനാഥ് മണിവേളൻ, സുധാകർ ഗോവിന്ദസ്വാമി എന്നിവരിൽനിന്ന് കസ്റ്റംസ് അധികൃതർ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
കഴിഞ്ഞ രണ്ട് മാസങ്ങളായി വന്യജീവികള്ളക്കടത്ത് ഇത്തരത്തിൽ വർധിച്ചതായും അതേസമയം, ചെന്നൈ വിമാനത്താവളത്തിൽ വന്യജീവി കള്ളക്കടത്ത് കുറഞ്ഞതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.