ഷക്കീലയുടെ ജീവിതവും വെള്ളിത്തിരയിലേക്ക് …..!! ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നടിയായി എത്തുന്നത് റിച്ച ഛധ…!

തൊണ്ണൂറുകളില്‍ സൌത്ത് ബി ഗ്രേഡ് സിനിമളില്‍ തരംഗമായ മാദക റാണി ഷക്കീലയുടെ ജിവിതം സിനിമയാകുന്നു …ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷക്കീലയായി വേഷമിടുന്നത് ബോളിവുഡ് നടി റിച്ച ഛധ ആണ് …ഷക്കീലയുടെ തന്നെ ആത്മകഥ ആധാരമാക്കിയാണ് ചിത്രമോരുങ്ങുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു …
കഥാപാത്രത്തിന്റെ ഒരുക്കത്തി നായി റിച്ച കഴിഞ്ഞ ദിവസം ഷക്കീലയെ സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു …അഭിനയ ജീവിതത്തിലെയും ,വ്യക്തി ജീവിതത്തിലെയും പ്രധാന ഏടുകള്‍ പരാമര്‍ശിച്ചു തന്നെയായിരിക്കും നടിയെ അഭ്രപാളികളില്‍ എത്തിക്കാനുള്ള ശ്രമം എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു ….ഫുക്രി സിരീസിലെ ബോലി പഞ്ചാബന്‍ ,ഗ്യങ്ങ്സ് ഓഫ് വസിപൂരിലെ നഗ്മ ,മസാനിലെ ദേവി പതക് തുടങ്ങി ഒരു പിടി മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന പ്രതിഭ തന്നെയാണ് റിച്ച …തന്റെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയായ നടി, റിച്ച ആണെന്ന് ഷക്കീലയും അഭിപ്രായപ്പെട്ടിരുന്നു ….
 
മലയാളത്തില്‍ തൊണ്ണൂറുകളില്‍ ‘ഷക്കീല തരംഗം’ പോലും സംജാതമായിരുന്നു ….ബി ക്ലാസ് സി ക്ലാസ് തിയേറ്ററുകള്‍ പോലും ഈ തരംഗത്തില്‍ ജീവന്‍ വെച്ചു ….വിമര്‍ശനങ്ങളുടെ കൂമ്പാരം കൊണ്ടും വ്യക്തി ജീവിതത്തിലെ തകര്‍ച്ചകള്‍ മൂലവും ഷക്കീല ഒടുവില്‍ കരിയര്‍ അവസാനിപ്പിക്കുകയായിരുന്നു ….അടുത്ത കാലത്ത് ഒരു സ്വകാര്യ ചാനലില്‍ അതിഥിയായെത്തിയ ഷക്കീലയുടെ ഇന്റര്‍വ്യൂ ഒരു മാദക നടി എന്നതിനേക്കാള്‍ മികച്ച ഒരു വ്യക്തിത്വം എന്ന നിലയില്‍ മലയാള പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമ്മസ്ഥല കേസിൽ വൻ വഴിത്തിരിവ്; അന്വേഷണത്തിന് താല്‍ക്കാലികകമായി സ്റ്റേ ചെയ്ത് ഹൈക്കോടതി
  കള്ളനാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചു; തെങ്ങിൽ കയറി യുവാവ് ഇരുന്നത് നാലു മണിക്കൂർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പന്നിപ്പടക്കം കടിച്ച വളർത്തുനായയ്ക്ക് ദാരുണാന്ത്യം

Related posts

Click Here to Follow Us