കർണാടക പിയു II പരീക്ഷകൾ ഏപ്രിൽ 22 മുതൽ ആരംഭിക്കും.

ബെംഗളൂരു: 2022 ഏപ്രിൽ 22 നും മെയ് 18 നും ഇടയിൽ നടക്കുന്ന രണ്ടാം പിയു പരീക്ഷകളുടെ അന്തിമ ടൈംടേബിൾ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

നേരത്തെയുള്ള തീയതികൾ ജെഇഇ മെയിൻ പരീക്ഷകൾ നടക്കുന്നതിനാൽ മാറ്റിവെക്കുകയായിരുന്നു. നേരത്തെ ഏപ്രിൽ 22 മുതൽ മെയ് 11 വരെയാണ് പരീക്ഷകൾ നടത്തേണ്ടിയിരുന്നത്.

ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ള പുതിയ ടൈംടേബിളിൽ കൂടുതൽ തിരുത്തലുകൾ വരുത്തില്ലെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയട്ടുണ്ട്.

  1. ഏപ്രിൽ 22: ലോജിക്, ബിസിനസ് സ്റ്റഡീസ്
  2. ഏപ്രിൽ 23: ഗണിതം, വിദ്യാഭ്യാസം
  3. ഏപ്രിൽ 25 : സാമ്പത്തികശാസ്ത്രം
  4. ഏപ്രിൽ 26: ഹിന്ദുസ്ഥാനി സംഗീതം, മനഃശാസ്ത്രം, രസതന്ത്രം, അടിസ്ഥാന കണക്ക്
  5. ഏപ്രിൽ 27: തമിഴ്, തെലുങ്ക്, മലയാളം, മറാത്തി, ഉറുദു, സംസ്‌കൃതം, ഫ്രഞ്ച്
  6. ഏപ്രിൽ 28: കന്നഡ, അറബിക്
  7. മെയ് 2: ഭൂമിശാസ്ത്രം, ജീവശാസ്ത്രം
  8. മെയ് 4: ഇൻഫർമേഷൻ ടെക്നോളജി, റീട്ടെയിൽ, ഓട്ടോമൊബൈൽ, ഹെൽത്ത് കെയർ, ബ്യൂട്ടി ആൻഡ് വെൽനസ്
  9. മെയ് 5: ഇംഗ്ലീഷ്
  10. മെയ് 10: ചരിത്രം, ഭൗതികശാസ്ത്രം
  11. മെയ് 12: പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്
  12. മെയ് 14: സോഷ്യോളജി, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്
  13. മെയ് 17: ഓപ്ഷണൽ കന്നഡ, അക്കൗണ്ടൻസി, ജിയോളജി, ഹോം സയൻസ്
  14. മെയ് 18: ഹിന്ദി
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
[masterslider id="10"]

Related posts