ബെംഗളുരു: ബെലന്തൂർ തടാകത്തിൽ വീണ്ടും തീപിടുത്തം. വൻ തോതിൽ പുക വമിച്ചതോടെയാണ് ജനങ്ങൾ തീപടരുന്നത് ശ്രദ്ധിച്ചത്. അഗ്നിശമനയുടെ 2 യൂണിറ്റ് എത്തിയാണ് തീയണച്ചത്. മാലിന്യത്തിന്റെ അളവ് ദിനം പ്രതി കൂടുന്ന ബെലന്തൂർ തടാകം നിത്യേന വാർത്തകളിൽ ഇടം പിടിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്.
Read MoreTag: Fire
ശബ്ദ വായു മലിനീകരണം തീരെ കുറച്ച് പടക്ക നിയന്ത്രണം
പടക്കം പൊട്ടിക്കുന്നതിന് സർക്കാരും , കോടതിയും കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ ശബ്ദ, വായു മലിനീകരണത്തിൽ ഇത്തവണ കാര്യമായ മാറ്റമാണുണ്ടായത്. 24 മണിക്കൂറും പടക്കം പൊട്ടിക്കുന്നത് പതിവായ ബെംഗളുരുവിലാണ് 3,4 മണിക്കൂറായി ഇത്തവണ ചുരുങ്ങിയത്.
Read Moreതിരുവനന്തപുരം ചാലയില്‍ വന്‍ തീപിടുത്തം.
തിരുവനന്തപുരം: തിരുവനന്തപുരം ചാലയില്‍ വന്‍ തീപിടുത്തം. രാത്രി പതിനൊന്നരയോടെ ആക്രി കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്. തീ ഉയരുന്ന സമയത്ത് ആക്രിക്കടയിലെ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികള്‍ അകത്തുണ്ടായിരുന്നു. തീ ഉയരുന്നത് കണ്ട നാട്ടുകാരെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അഗ്നിശമനസേന എത്തി ഒരു മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. എട്ടിലധികം ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്. തീ സമീപത്തെ വീടുകളിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്ത് വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഓയില്‍ കാനുകളുടെ ശേഖരത്തില്‍ നിന്നാവാം…
Read More