കുവൈറ്റ് റിഫൈനറിയിൽ തീപിടുത്തം; രണ്ട് പേർ മരിച്ചു അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

KUWAIT OIL REFINERY FIRE

കുവൈറ്റ്: പ്രധാന എണ്ണ ശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ തീപിടിത്തത്തിൽ രണ്ട് തൊഴിലാളികൾ മരിക്കുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി അറിയിച്ചു. കുവൈറ്റിന്റെ ആഭ്യന്തര വിപണിയിൽ പ്രധാനമായും പെട്രോളും ഡീസലും വിതരണം ചെയ്യുന്നതിനായി പ്രതിദിനം 25,000 ബാരൽ എണ്ണ കൈകാര്യം ചെയ്യുന്നതിനാണ് റിഫൈനറി നിർമ്മിച്ചിരിക്കുന്നത്.

മൂന്ന് മാസത്തിനിടെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയിൽ പൊട്ടിപ്പുറപ്പെടുന്ന രണ്ടാമത്തെ തീപിടിത്തമാണിത്. ഒക്ടോബറിൽ ഈ സ്ഥാപനത്തിൽ തീപിടിത്തമുണ്ടായതായി സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്ന് ചില തൊഴിലാളികൾ പുക ശ്വസിക്കുകയും മറ്റുള്ളവർക്ക് നേരിയ പൊള്ളലേറ്റ് ചികിത്സ നൽകുകയും ചെയ്തരുന്നു. എന്നാൽ ഈ ഏറ്റവും പുതിയ തീപിടിത്തത്തിൽ, രണ്ട് ഏഷ്യൻ കരാർ തൊഴിലാളികൾ മരിച്ചതായി കമ്പനി അറിയിച്ചു. കൂടാതെ ഇവരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയാട്ടുണ്ട് .

  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്

തീപിടിത്തത്തിൽ 10 തൊഴിലാളികൾക്ക് പരിക്കേറ്റതായും അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും രണ്ട് പേർ മിതമായ പൊള്ളലേറ്റ് അടുത്തുള്ള ആശുപത്രിയിലും ചികിത്സയിലാണെന്നുമാണ് കമ്പനി ആദ്യം പറഞ്ഞിരുന്നത്. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ അഞ്ച് പേരെ മറ്റൊരു ആശുപത്രിയിലേക്ക് ഗുരുതരാവസ്ഥയിൽ മാറ്റിയതായിയും മറ്റുള്ളവർക്ക് ഓൺ-സൈറ്റ് ക്ലിനിക്കിൽ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു .

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

അറ്റകുറ്റപ്പണികൾക്കായി സർവീസ് നിർത്തിയിരുന്ന ഗ്യാസ് ലിക്വിഫാക്ഷൻ യൂണിറ്റിലാണ് തീപിടിത്തമുണ്ടായതെന്ന് കമ്പനി അറിയിച്ചത്. തീ അണച്ചുവെന്നും കേടായ യൂണിറ്റ് ഇതിനകം പ്രവർത്തനരഹിതമായതിനാൽ റിഫൈനറിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു . തീപിടിത്തത്തെ തുടർന്ന് കുവൈത്ത് ഓയിൽ മന്ത്രി മുഹമ്മദ് അൽ ഫാരേസും സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷന്റെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും റിഫൈനറി സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
[masterslider id="10"]

Related posts