വണ്ടി വാങ്ങാനെത്തിയപ്പോൾ ഷോറൂമിൽ അപമാനം; പത്തുലക്ഷമെത്തിച്ച് കർഷകൻ ഞെട്ടിച്ചു.

ബെംഗളൂരു: സിനിമയിലെ ഒരു സീൻ പോലെ തോന്നിപ്പിക്കുന്ന രംഗമായിരുന്നു ഇന്നലെ തുംകുരുവിലുള്ള മഹീന്ദ്ര കാർ ഷോറൂമിൽ അരങ്ങേറിയത്. ഒരു കൂട്ടം കർഷകർ കർണാടകയിലെ തുംകുരുവിലുള്ള മഹീന്ദ്ര കാർ ഷോറൂമിൽ ഒരു പുതിയ പിക്ക്-അപ്പ് ട്രക്ക് വാങ്ങാൻ പോയപ്പോൾ, അവരുടെ വസ്ത്രങ്ങളുടെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ പത്തുരൂപപോലും എടുക്കാനില്ലാത്ത നിങ്ങൾ വാഹനം വാങ്ങുമോയെന്ന് ചോദിച്ച് ഒരു ഷോറൂം സെയിൽസ്മാൻ അവരെ പരിഹസിച്ചു. Mahindra Car showroom salesman taunted a farmer aftr seeing his attire when he visited showroom to buy Bolero…

Read More

നഗരത്തിലെ വേറിട്ട കർഷകൻ

ബെംഗളൂരു: സങ്കരയിനം വിത്തുകൾ കൃഷിയിടം കീഴടക്കുമ്പോൾ അവഗണിക്കപ്പെട്ടുപോകുന്ന പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിച്ച് പുതുതലമുറയ്ക്ക് കൈമാറുന്നതിന് പരമ്പരാഗത നെൽവിത്തുകൾ ശേഖരിച്ച് മ്യൂസിയമൊരുക്കി സംരക്ഷിക്കുകയാണ് സയിദ് ഘനി ഖാൻ(43) എന്ന ഈ കർഷകൻ. വയനാട്ടിലെ രക്തശാലിയും പാലക്കാട്ടെ നവരയുമുൾപ്പെടെ നാട്ടിലെയും മറുനാട്ടിലെയും 1350 ഇനം തനത് നെൽവിത്തുകൾ ഇദ്ദേഹത്തിന്റെ മ്യൂസിയത്തിൽ ഉണ്ട്. കൂടാതെ പാരമ്പര്യ നെൽക്കൃസിയിൽ താല്പര്യമുള്ളവർക് മ്യൂസിയത്തിൽനിന്ന് വിത്തും വില്പന ചെയ്യാറുമുണ്ട്. ഒരു കർഷകൻ സ്വന്തമായി തയ്യാറാക്കുന്ന ആദ്യത്തെ നെൽമ്യൂസിയമാണിതെന്നുമുള്ള പ്രേത്യേകതായും ഈ മ്യൂസിയത്തിനുണ്ട്. മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ കിരുഗാവലു എന്ന കർഷകഗ്രാമത്തിലാണ് ഈ…

Read More

മസ്തിഷ്ക മരണം സംഭവിച്ച കർഷകന്റെ അവയവങ്ങൾ ആറ് രോഗികൾക്ക് ദാനം ചെയ്തു

ബെംഗളൂരു: റോഡപകടത്തിൽ പെട്ട് ട്രോമാറ്റിക്  ബ്രെയിൻ ഇൻജുറി (ടിബിഐ) ഉണ്ടായ 43 കാരനായ കർഷകന്മസ്തിഷ്ക മരണം സംഭവിച്ചു. മരിച്ചയാളുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം ബെംഗളൂരുവിലെആറ് ഗുണഭോക്താക്കൾക്ക് അവയവങ്ങൾ ദാനം ചെയ്യുവാൻ തീരുമാനിച്ചു. തലക്ക് സാരമായി പരിക്കേറ്റബിഡാഡിയിലെ കർഷകനായ നഞ്ചുണ്ടയ്യയെ ജൂലൈ 26 നാണ് ബിജിഎസ് ഗ്ലെനിഗിൾസ് ഗ്ലോബൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുറിവുകളുടെ സ്വഭാവം മനസ്സിലാക്കാൻ ഉടൻ CT സ്കാൻ ചെയ്തു. റിപ്പോർട്ടിൽ നിന്ന്, ആശുപത്രിയിലെ ഡോക്ടർമാർ രോഗിക്ക് ഡിഫ്യുസ് ആക്സോണൽ ഇൻജുറി ഉണ്ടായതായികണ്ടെത്തി. ഇത് കൂടാതെ താൽക്കാലിക അസ്ഥി ഒടിവുകൾ, വലത്, ഇടത്…

Read More

മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച ശേഷം കർഷകൻ ആത്മഹത്യ ചെയ്തു

കുടുംബത്തെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമിക്ക് കത്തെഴുതിയ ശേഷം കർഷകൻ ആത്മഹത്യ ചെയ്തു. മണ്ഡ്യ മേഖലയിൽ മറ്റൊരു കർഷകൻ കൂടി ആത്മഹത്യ ചെയ്തതോടെ സർക്കാരിനെതിരെ പ്രതിഷേധം ശക്തമായി. കന്നഹട്ടിയിൽ വിഷം കഴിച്ച് മരിച്ച ജയകുമാറിന്റെ മൃതദേഹത്തിന് സമീപത്ത് നിന്നാണ് കുറിപ്പ് ലഭിച്ചത്.

Read More

റാ​ഗി പാടത്തിന് കാവൽ കിടന്ന കർഷകന് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണ മരണം

ബെം​ഗളുരു: കാട്ടാനയുടെ ചവിട്ടേറ്റ് കർഷകൻ മരിച്ചു.വന്യമൃ​ഗങ്ങൾ ഇറങ്ങുന്നത് തടയാൻ കാവൽ കിടന്ന കനകപുര താലൂക്കിലെ കർഷകനായ തമ്മ​ഗൗഡയാണ് മരിച്ചത്. റാ​ഗിപാടത്തിന് കാവൽ കിടന്ന തമ്മ​ഗൗഡ ആനയുെട അലർച്ച കേട്ട് ടോർച്ച് അടി്ച്ചതോടെ ആന ഇയാളുടെ നേർക്ക് തിരിയുകയായിരുന്നു, ആനയുടെ ചവിട്ടേറ്റ തമ്മ​ഗൗഡ തൽക്ഷണം മരിച്ചു.

Read More

വളർത്തു നായ്ക്കൾ തിരിച്ച് കൊടുത്ത ജീവിതം; കരടികളുടെ ആക്രമണത്തിൽ നിന്ന് കർഷകന് അത്ഭുതകരമായരക്ഷപ്പെടൽ

ബെള​ഗാവി: ബെള​ഗാവി ജില്ലയിലെ ഖാനാപുരയിൽ മോഹിഷേട്ട് ​ഗ്രമാത്തിലാണ് സംഭവം നടന്നത്. പരശുറാം എന്ന കർഷകനെ കൃഷിയിടത്തിലെ ജോലിക്കിടെ കരടികൾ ആക്രമിക്കുകയായിരുന്നു. യജമാനനെ കരടികൾ ആക്രമിക്കുന്ന കണ്ട രണ്ട് വളർത്തുനായ്ക്കൾ കരടികളെ ആക്രമിച്ച് തുരത്തിയോടിക്കുകയായിരുന്നു, നായ്ക്കളോട് പൊരുതി നിൽക്കാൻ കഴിയാതെ വന്ന കരടികൾ വനത്തിലേക്ക് തിരികെപോകുകയും ചെയ്തു.

Read More

കോടിഹള്ളി നരസിംഹ; പോരുകാളക്ക് പൊന്നും വില: വിറ്റ് പോയത് 10 ലക്ഷത്തിന്

ഹാവേരി: പൊന്നും വിലക്ക് കാളയെ സ്വന്തമാക്കി സേലം സ്വദേശി സെൽവം. കോടിഹള്ളി നരസിംഹ എന്നറിയപ്പെടുന്ന കാളയ്ക്കാണ് സെൽവം 10 ലക്ഷം മുടക്കിയത്. തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിനായാണ് പോരുകാളയെ വിറ്റത്. ഹാവേരി ജില്ലയിലെ ബെദ​ഗി താലൂക്കില െ കർഷകനായ രേവണ്ണസിദ്ധപ്പയുടെ ഉടമസ്ഥതയിലാണ് കോടിഹള്ളി നരസിംഹ ഉണ്ടായിരുന്നത്. അമരാവതി ഇനത്തിൽ പെട്ട കാളയാണ് വിറ്റുപോയ നരസിംഹ. ഇതിന് മുൻപും കാളപ്പോരിൽ മിന്നും പ്രകടനങ്ങൾ സ്വന്തമാക്കിയിട്ടുള്ള കാളയാണ് നരസിംഹ എന്ന കോടിഹളളി നരസിംഹ. 600 കിലോയോളം ഭാരവും അഞ്ചടി അടുത്ത് ഉയരവും ഈ കാളയുടെ സവിശേഷതയാണ്.

Read More
Click Here to Follow Us