നഗരത്തിലെ വേറിട്ട കർഷകൻ

ബെംഗളൂരു: സങ്കരയിനം വിത്തുകൾ കൃഷിയിടം കീഴടക്കുമ്പോൾ അവഗണിക്കപ്പെട്ടുപോകുന്ന പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിച്ച് പുതുതലമുറയ്ക്ക് കൈമാറുന്നതിന് പരമ്പരാഗത നെൽവിത്തുകൾ ശേഖരിച്ച് മ്യൂസിയമൊരുക്കി സംരക്ഷിക്കുകയാണ് സയിദ് ഘനി ഖാൻ(43) എന്ന ഈ കർഷകൻ. വയനാട്ടിലെ രക്തശാലിയും പാലക്കാട്ടെ നവരയുമുൾപ്പെടെ നാട്ടിലെയും മറുനാട്ടിലെയും 1350 ഇനം തനത് നെൽവിത്തുകൾ ഇദ്ദേഹത്തിന്റെ മ്യൂസിയത്തിൽ ഉണ്ട്. കൂടാതെ പാരമ്പര്യ നെൽക്കൃസിയിൽ താല്പര്യമുള്ളവർക് മ്യൂസിയത്തിൽനിന്ന് വിത്തും വില്പന ചെയ്യാറുമുണ്ട്. ഒരു കർഷകൻ സ്വന്തമായി തയ്യാറാക്കുന്ന ആദ്യത്തെ നെൽമ്യൂസിയമാണിതെന്നുമുള്ള പ്രേത്യേകതായും ഈ മ്യൂസിയത്തിനുണ്ട്. മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ കിരുഗാവലു എന്ന കർഷകഗ്രാമത്തിലാണ് ഈ…

Read More
Click Here to Follow Us