സർഗ്ഗധാര കുടുംബ സംഗമം നടത്തി 

ബെംഗളൂരു: സർഗ്ഗധാരയുടെ കുടുംബസംഗമത്തിൽ എസ്. കെ. നായർ മുഖ്യാതിഥിയായി. വിവാഹത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കിയ സർഗ്ഗധാര അംഗങ്ങളെ ഉപഹാരം നൽകി അനുമോദിച്ചു. അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രസിഡണ്ട്‌ ശാന്ത മേനോൻ, സെക്രട്ടറി ഷൈനി അജിത്, രക്ഷാധികാരി വിഷ്ണുമംഗലം കുമാർ,സുധാകരൻ രാമന്തളി, കമനീധരൻ, സത്യൻ പുത്തൂർ,പി. കൃഷ്ണകുമാർ, ഷാജിഅക്കിത്തടം,ശ്രീജേഷ്, സഹദേവൻ,പ്രസാദ്, ഭാസ്കരൻ ആചാരി,അജിത്, രാജേഷ്, ടോമി, അഞ്ജന, എന്നിവർ കുടുംബസമേതം പങ്കെടുത്തു. ബാലഎഴുത്തുകാരൻ ഓസ്റ്റിൻ അജിത്തിന് പി. കൃഷ്ണകുമാർ ഉപഹാരം നൽകി. പ്രശസ്ത ഗായകൻ അകലൂർ രാധാകൃഷ്ണൻ നയിച്ച ഗാനമേളയിൽ, വി. കെ. വിജയൻ,…

Read More

മകന്റെ അടുത്തേക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ മലയാളി മരിച്ചു 

ബെംഗളൂരു: ഗുണ്ടൽപേട്ടയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. പുൽപ്പള്ളി കുറിച്ചിപ്പറ്റ ആലൂർകുന്ന് ചരുവിള പുത്തൻ വീട്ടിൽ സുന്ദരേശൻ (60) ആണ് മരിച്ചത്. സുന്ദരേശനും സംഘവും സഞ്ചരിച്ച കാർ പച്ചക്കറി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സുന്ദരേശൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഭാര്യ അമ്മിണി, അനുജൻ സുനീഷ്, മകന്റെ ആറ് വയസ്സുള്ള കുട്ടി എന്നിവർക്ക് പരിക്കേറ്റ് ഗുണ്ടൽപേട്ട ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബംഗളൂരുവിലുള്ള മകന്റെ അടുത്തേക്ക് പോവുകയായിരുന്നു ഇവർ.

Read More

കുടുംബസ്വത്ത് തട്ടിയെടുത്തു; വിഘ്നേഷ് ശിവനെതിരെ പരാതി 

ചെന്നൈ: കുടുംബസ്വത്ത് തട്ടിയെടുത്തെന്ന് കാണിച്ച്‌ സംവിധായകന്‍ വിഘ്നേഷ് ശിവനും കുടുംബത്തിനുമെതിരെ തമിഴ്‌നാട് പോലീസില്‍ പരാതി. വിഘ്‌നേഷിന്റെ അച്ഛന്റെ സഹോദരങ്ങളാണ് ലാല്‍ഗുടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. വിഘ്നേഷിന്റെ ഭാര്യ നയന്‍താര, അമ്മ മീനാ കുമാരി, സഹോദരി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടി കുടുംബസ്വത്ത് വില്‍ക്കാന്‍ ശ്രമിച്ചപ്പോളാണ്, വിഘ്നേഷിന്റെ അച്ഛന്‍ സ്വത്തു വിറ്റ കാര്യം അറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. അതേസമയം, വിഷയത്തില്‍ വിഘ്നേഷ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Read More

‘ഫാമിലി’ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ

ബെംഗളൂരു: ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത് ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച നിരൂപക പ്രശംസ നേടിയ ‘ഫാമിലി’, 14-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തു.14-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2023 മാര്‍ച്ച്‌ 23 മുതല്‍ 28 വരെ നടക്കും. സമകാലിക ഇന്ത്യയിലെ കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും വൈരുദ്ധ്യങ്ങളും ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നു. സൂക്ഷ്മമായ പ്രകടനങ്ങള്‍, കാവ്യാത്മകമായ ഛായാഗ്രഹണം, ചിന്തോദ്ദീപകമായ പ്രമേയങ്ങള്‍ എന്നിവയാല്‍ സിനിമ നിരൂപകശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. സോണി’ എന്ന പ്രധാനവേഷത്തില്‍ വിനയ് ഫോര്‍ട്ട് ആണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

Read More

പ്രധാന മന്ത്രിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കർണാടകയിലെ മൈസൂരുവിൽ വെച്ചാണ് അപകടം ഉണ്ടായത്. ഭാര്യയ്ക്കും മകനുമാണ് മരുമകൾക്കുമൊപ്പം കാറിൽ പ്രഹ്ലാദ് മോദി സഞ്ചാരിച്ചിരുന്നത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൈസൂരുവിനടുത്തുള്ള ബന്ദിപുരയിലേക്ക് പോകുകയായിരുന്നു കുടുംബം. കടകോളയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Read More

ഭർത്താവ് ആത്മഹത്യ ചെയ്തു, പിന്നാലെ ഭാര്യയും മകനും ജീവനൊടുക്കി

ബെംഗളൂരു: ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ മനംനൊന്ത യുവതി, ഒന്നരവയസ്സുകാരനായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ബെലഗാവി ജില്ലയിലെ വന്താമൂരി ഗ്രാമത്തിലാണ് സംഭവം. വാസന്തി എന്ന 22-കാരി, ഇവരുടെ ഒന്നരവയസ്സായ കുഞ്ഞ് എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകീട്ടോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി വാസന്തിയുടെ ഭര്‍ത്താവ് ഹോലെപ്പ മാരുതി  വിഷംകഴിച്ച്‌ ജീവനൊടുക്കിയിരുന്നു. വാസന്തിയും ഹോലെപ്പയും തമ്മില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വഴക്കിലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി ഹോലെപ്പ ഭാര്യയുമായി വാക്തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് കൃഷിയിടത്തിലേക്ക് വാങ്ങിവെച്ച കീടനാശിനി കഴിക്കുകയുമായിരുന്നു.തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍…

Read More

ബെംഗളൂരുവിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ

ബെംഗളൂരു: മൂന്നംഗ മലയാളി കുടുംബം ബെംഗളൂരുവിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. പാലക്കാട് സ്വദേശി കെ സന്തോഷ് കുമാറും ഭാര്യയും 17 വയസ്സുള്ള മകളു മാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം. ബെംഗളൂരു എച്ച്‌എസ്‌ആർ ലെഔട്ടിൽ വാടകയ്ക്കു താമസിക്കുന്ന സന്തോഷ് കുമാറിന്റെ വീട്ടിൽനിന്ന് പുക വരുന്നത് കണ്ടു   അയൽവാസികൾ പോലീസിനെയും അഗ്‌നിശമനസേനയെയും അറിയിക്കുകയായിരുന്നു. ബൊമ്മനഹള്ളിയിൽ ഒരു സ്ഥാപനം നടത്തുകയാണ് സന്തോഷ് കുമാർ. ഇവർക്ക് സാമ്പത്തിക പ്രതിസന്ധിയുള്ളതായി സുഹൃത്തുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പണം നൽകാനുള്ളവരുടെ വിവരങ്ങൾ സംബന്ധിച്ച സന്ദേശങ്ങൾ…

Read More

26കാരൻ അപകടത്തിൽ മരിച്ചു; അവയവങ്ങൾ ദാനം ചെയ്ത് കുടുംബാംഗങ്ങൾ

ബെംഗളൂരു: സെപ്തംബർ 25ന് രാത്രി കെങ്കേരിക്ക് സമീപം നൈസ് റോഡിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ 26കാരൻ മരിച്ചു. നെലമംഗലയിലെ ഗംഗോണ്ടനഹള്ളി സ്വദേശി എസ് ദീപക്കാണ് മരിച്ചത്. ട്രക്ക് സാങ്കേതികമായ തടസ്സം ഉണ്ടാക്കിയതായും റോഡിന്റെ ഇടതുവശത്ത് പാർക്ക് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. ദീപക് മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ട്രക്കിൽ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ആർആർ നഗറിലെ സ്പർശ് ആശുപത്രിയിലായിരുന്നു അന്ത്യം. അടുത്ത ദിവസം കുടുംബം അവന്റെ അവയവങ്ങൾ ദാനം ചെയ്തു. കരൾ 60 വയസ്സുള്ള ഒരാൾക്കും…

Read More

കൊല്ലപ്പെട്ട ബിജെപി യുവജന വിഭാഗം നേതാവ് നെട്ടറുവിന്റെ കുടുംബത്തിന് ജോലി നൽകും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: കൊല്ലപ്പെട്ട ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടറുവിന്റെ കുടുംബാംഗത്തിന് ജോലി ഉറപ്പാക്കാനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച അറിയിച്ചു. പ്രവീണിന്റെ ഭാര്യക്ക് ജോലി ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പാർട്ടിക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച് ഗൂഢാലോചനയുടെ ഇരയായി മാറിയ ഞങ്ങളുടെ ബിജെവൈഎം പ്രവർത്തകനായിരുന്നു അദ്ദേഹംമെന്ന് ശനിയാഴ്ച ദൊഡ്ഡബല്ലാപ്പൂരിൽ നടന്ന ബിജെപിയുടെ ജനസ്പന്ദന റാലിയിൽ മുഖ്യമന്ത്രി പറഞ്ഞു. ബൊമ്മൈയുടെ പ്രഖ്യാപനത്തെ റാലിയിൽ പ്രവർത്തകർ സ്വാഗതം ചെയ്തു. അടുത്തിടെ മരിച്ച നെട്ടറുവിന്റെയും മുൻ മന്ത്രി ഉമേഷ് കട്ടിയുടെയും കുടുംബാംഗങ്ങളെ…

Read More

അനധികൃത ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണി നാലംഗ കുടുംബം ആത്മഹത്യ ചെയ്തു

ബെംഗളൂരു: അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തു . ശാന്തി നഗര്‍ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുര്‍ഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ ജീവനൊടുക്കിയത്. ലോണ്‍ ആപ്പ് സംഘത്തില്‍ നിന്നും രണ്ട് മാസം മുമ്പാണ് ഇവര്‍ മുപ്പതിനായിരം രൂപ വാങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരം രൂപ കുടുംബം തിരികെ അടച്ചു. എന്നാല്‍ തുക പലിശയടക്കം വീണ്ടും ഉയര്‍ന്നു. തിരികെ അടക്കാന്‍ കഴിയാതെ വന്നതോടെ…

Read More
Click Here to Follow Us