ഞങ്ങൾക്ക് അവന്റെ മുഖം അവസാനമായി ഒന്ന് കാണണം; നവീനിന്റെ കുടുംബം

ബെംഗളൂരു : യുക്രൈനിൽ ചൊവ്വാഴ്ച ഷെല്ലാക്രമണത്തിനിടെ കൊല്ലപ്പെട്ട ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ 21 കാരനായ വിദ്യാർത്ഥി നവീൻ എസ്‌ജിയുടെ മാതാപിതാക്കൾ തങ്ങളുടെ മകന്റെ മൃതദേഹം അവസാനമായി കാണണമെന്നും അവന്റെ മുഖം കാണാൻ കഴിയുന്ന തരത്തിൽ തിരികെ കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയോട് അഭ്യർത്ഥിച്ചു. ബെംഗളൂരുവിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഹാവേരി ജില്ലയിലെ റാണെബെന്നൂർ താലൂക്കിലെ ചളഗേരിയിൽ, ദുഃഖിതരായ കുടുംബത്തിന്റെ അച്ഛൻ ശേഖർഗൗഡയുടെയും അമ്മ വിജയലക്ഷ്മിയുടെയും വീട് ബുധനാഴ്ച കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി സന്ദർശിച്ചിരുന്നു. “ഞങ്ങൾ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിരിക്കുന്നു, നവീനിന്റെ മൃതദേഹം…

Read More

ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി

മംഗളൂരു: ബുധനാഴ്ച മോർഗൻസ് ഗേറ്റ് പരിസരത്തുള്ള വീട്ടിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. 30 കാരനായ യുവാവ് ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറായി ജോലി നോക്കുകയായിരുന്ന നാഗേഷിനെയാണ് വീടിന്റെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാഗേഷിന്റെ ഭാര്യ വിജയലക്ഷ്മി (26), മകൾ സ്വപ്ന (8), മകൻ സമർത് (4) എന്നിവരെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷമാണു നാഗേഷ് തൂങ്ങിമരിച്ചത്. സുനാഗ് ഗ്രാമത്തിൽ നിന്നുള്ള ഈ കുടുംബം 15 ദിവസം മുമ്പാണ് ഇവിടെ…

Read More

കൊല്ലപ്പെട്ട എസ്.എസ്.ഐ.യുടെ കുടുംബത്തിന് മുഖ്യമന്ത്രി സഹായധനം കൈമാറി.

HANDOVERED MONEY MK STALIN

ചെന്നൈ : ആടുമോഷ്ടാക്കൾ വെട്ടിക്കൊലപ്പെടുത്തിയ തിരുച്ചിറപ്പള്ളിയിലെ സ്പെഷ്യൽ എസ്.ഐ. സി. ഭൂമിനാഥന്റെ കുടുംബത്തിന് സർക്കാർ ഒരുകോടി രൂപയുടെ സഹായധനം കൈമാറി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനിൽനിന്ന് ഒരുകോടി രൂപയുടെ ചെക്ക് ഭൂമിനാഥന്റെ ഭാര്യയും മകനും ചേർന്നാണ് ഏറ്റുവാങ്ങിയത്. സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ ഡി.ജി.പി. സി. ശൈലേന്ദ്രബാബുവും മാറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. காவல் பணியின் போது வீரமரணம் அடைந்த திருச்சி மாவட்டம் திருவெறும்பூர் உட்கோட்டம் நவல்பட்டு காவல் நிலைய சிறப்பு உதவி ஆய்வாளர் திரு.பூமிநாதன் அவர்களின் குடும்பத்துக்கு முதலமைச்சரின் பொது நிவாரண நிதியிலிருந்து ரூ.1 கோடிக்கான…

Read More

സർക്കാർ ഭവനം സ്വപ്നം കണ്ട് കുടിൽ പൊളിച്ചു, ശുചിമുറിയിൽ ഇല്ലായ്മകളോട് പൊരുതി ഒരു കുടുംബം

ബെം​ഗളുരു: അംബേദ്കർ ഭവന പദ്ധതിക്ക് കീഴിൽ സ്വന്തമായൊരു ഭവനം വാ​ഗ്ദാനം ചെയ്തപ്പോൾ സ്വന്തം കുടിൽ പൊളിച്ച് ഒരു വീടെന്ന സ്വപ്നത്തിനായി കാത്തിരുന്ന ഒബലപ്പയും (55) ഭാര്യ ലക്ഷ്മീനരസമ്മയും (45) ഇന്ന് അന്തിയുറങ്ങുന്നത് ബന്ധുവിന്റെ ശുചിമുറിയിൽ. വീടുവയ്ക്കാൻ സഹായം അനുവദിച്ചതിനെ തുടർന്നു കുടിൽ ഇടിച്ചുനിരത്തിയതാണ് വിനയായത്. വീടിനായി അടിത്തറ ഒരുക്കി ഫണ്ടിനായി നോക്കിയിരുന്ന നിർധന കുടുംബം ഒടുവിൽ തലചായ്ക്കാൻ ഇടമില്ലാതെ ബന്ധുവിന്റെ ശുചിമുറിയിൽ‍ അഭയം തേടുകയായിരുന്നു. ദമ്പതികളുടെ ദുർഗതി പുറത്തറിഞ്ഞതോടെ, ഉദ്യോഗസ്ഥരെത്തി ബന്ധുവീട്ടുകാരെ ഭയപ്പെടുത്തി ശുചിമുറി പൂട്ടിച്ചു..ഇവരുടെ ഏകമകൻ ബെംഗളൂരുവിൽ കൈവണ്ടിയിൽ പച്ചക്കറി കച്ചവടം നടത്തുന്നു.…

Read More
Click Here to Follow Us