ആറു വർഷമായി വെള്ളം കുടിച്ചില്ല, ഒപ്പം ഡയറ്റും പിന്തുടർന്ന യുവതി മരിച്ചു

മോസ്കോ: റഷ്യൻ വീഗൻ ഇൻഫ്ലുവെൻസർ  സംസോനോവ എന്ന ഴന്ന ഡി ആർട്ട് അന്തരിച്ചു. 39 വയസായിരുന്നു. വീഗൻ ഡയറ്റ് പിന്തുടരുന്ന് പട്ടിണി കിടന്നാണ് മരിച്ചത്. സുഹൃത്താണ് മരണ വിവരം അറിയിച്ചത്. ആറു വർഷമായി വീഗൻ ഡയറ്റാണ് പിന്തുടരുന്നത്. ചക്ക, ദുരിയൻ, പഴവർഗങ്ങൾ, വിത്തുകൾ, മുളപ്പിച്ച വിത്തുകൾ, പഴച്ചാറുകൾ, സ്മൂത്തീസ് എന്നിവ മാത്രമാണ് ഈ 39 കാരി കഴിച്ചിരുന്നു. താൻ ഉപയോഗിക്കുന്ന ഭക്ഷണസാധനങ്ങളും അതിന്റെ റെസിപികളും എപ്പോളും ആളുകളുമായി പങ്കുവെക്കുകയും ചെയ്തു. കോളറ പോലുള്ള ഇൻഫെക്ഷൻ ആണ് മരണകാരണമെന്ന് ഇവരുടെ അമ്മ പറഞ്ഞു. ആറു വർഷമായി…

Read More

മലിന ജലം കുടിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു

ബെംഗളൂരു: ചിത്രദുർഗയിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കവടിഗരഹട്ടി സ്വദേശി മഞ്ജുള(23)യാണ് മരിച്ചത്. മലിന വെള്ളം കുടിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ഒൻപത് കുട്ടികളും നാലു സ്ത്രീകളും ഇരുപതുപേർ ചികിത്സയിലുണ്ട്. ആരോഗ്യനില മോശമായതിനെ തുടർന്ന് രണ്ടുപേരെ ബസവേശ്വര മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് സിറ്റി മുനിസിപ്പൽ കൗൺസിൽ വിതരണം ചെയ്യുന്ന വെള്ളം കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വെള്ളം മലിനമായെന്നും കുടിവെള്ള ടാങ്ക് വൃത്തിയാക്കാറില്ലെന്നും ഗ്രാമവാസികൾ ആരോപിച്ചു. കേന്ദ്ര കമ്മിഷണർ ദിവ്യ പ്രഭു ഗ്രാമം സന്ദർശിച്ചു. അതിനിടെ, ബീദറിൽ…

Read More

കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് കുടക് സ്വദേശി മരിച്ചു 

കണ്ണൂർ : നടുവിൽ പഞ്ചായത്തിലെ കരിങ്കൽ ക്വാറിയിൽ ഹിറ്റാച്ചി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കുടക് സ്വദേശി റഷീദ് (36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടു കൂടിയാണ് അപകടം നടന്നതെന്നാണ് സൂചന. എന്നാൽ ഇന്ന് രാവിലെയാണ് വിവരം പുറത്തറിയുന്നത്.

Read More

നീന്തുന്നതിനിടെ കായലിൽ മുങ്ങി പോയ യുവാക്കളുടെ മൃതദേഹം കണ്ടെത്തി  

ബെംഗളൂരു: പഡ്പു ആലപെ തടാകത്തിൽ ഞായറാഴ്ച വൈകുന്നേരം നീന്താൻ ഇറങ്ങി മുങ്ങിപ്പോയ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. നഗര പരിസര നിവാസികളായ എ.എൻ.വരുൺ(26),കെ.വീക്ഷിത്(26) എന്നിവരാണ് മരിച്ചത്. ഇവർ ഉൾപ്പെടെ ആറ് യുവാക്കളാണ് തടാകത്തിൽ ഇറങ്ങിയത്. അപ്രതീക്ഷിത ആഴമുള്ളതിനാൽ ആറു പേരും മുങ്ങിപ്പോവുകയായിരുന്നു. നാലുപേർ അവശനിലയിൽ നീന്തിക്കയറി. പരിസരവാസികൾ അറിയിച്ച് എത്തിയ പോലീസും അഗ്നിശമന സേനയും നടത്തിയ തിരച്ചലിനൊടുവിലാണ് ജഡങ്ങൾ കിട്ടിയത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

Read More

പടക്ക കടയിലെ തീ പിടിത്തം ;മരണ സംഖ്യ ഉയരാൻ സാധ്യത

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ശനിയാഴ്ച കൃഷ്ണഗിരി പഴയപേട്ട മുരുകൻ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സ്വകാര്യ പടക്കക്കടയിലാണ് അപകടം. പരിക്കേറ്റ എല്ലാവരെയും കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പടക്കങ്ങൾ പൊട്ടിത്തെറിച്ച് സമീപത്തെ മൂന്നിലധികം വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ചുറ്റും ആളിപ്പടരുന്ന തീ അണയ്ക്കാനുള്ള ശ്രമം മണിക്കൂറുകളോളം തുടർന്നു.  

Read More

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു 

ബെംഗളൂരു: മംഗളുരു ദേശീയ പാത 75ല്‍ ഉപ്പിനങ്ങാടിക്കടുത്ത സന്നംപാടിയില്‍ ബുധനാഴ്ച വൈകുന്നേരം ബൈക്ക്‌ യാത്രക്കാരന്‍ അപകടത്തില്‍ മരിച്ചു. നെല്ല്യാടി സ്വദേശി പി എം ഇഖ്ബാല്‍(32) ആണ് മരിച്ചത്. ഉപ്പിനങ്ങാടിയില്‍ നിന്ന് നെല്ല്യാടിയിലേക്ക് വരുകയായിരുന്ന ബൈക്ക്‌ നിർത്തിയിട്ട കാര്‍ഗോ ലോറിയില്‍ ഇടിക്കുകയായിരുന്നു.  

Read More

കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം 

ബെംഗളൂരു: കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനി മരിച്ചു. പരേതനായ ഒളവണ്ണ ചേളനിലം എംടി ഹൗസിൽ ജെ.അബ്ദുൾ അസീസിന്റെ മകൾ ജെ.ആദില (23) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് ആദില. കാർ ഓടിച്ചിരുന്ന അശ്വിൻ (25) പരുക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വെയിൽ ചന്നപട്ടണയ്‌ക്കു സമീപം വ്യാഴാഴ്ച പുലർച്ചെ 3.30 ആയിരുന്നു അപകടമുണ്ടായത്. മാതാവ്: ഷബീബ. സഹോദരങ്ങൾ: ആഷില്ല, ബാനു, ഷാനിയ.

Read More

വീട് തകർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം 

ബെംഗളൂരു : സംസ്ഥാനത്ത് മഴ ശക്തമായതോടെ നാശനഷ്ടങ്ങളും കൂടി. പലയിടത്തും വീടുകളും റോഡുകളും തകർന്നു. ഹാസനിൽ മഴയിൽ വീടുതകർന്ന് 62-കാരി മരിച്ചു. അർസിക്കെരെ സ്വദേശിനി ഗൗരമ്മയാണ് മരിച്ചത്. പരിക്കേറ്റ ഭർത്താവ് നടരാജിനെ അർസിക്കെരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമാണം പൂർത്തിയാകാത്ത വീട്ടിൽ ഗൗരമ്മ കുടുംബത്തോടൊപ്പം രണ്ടുമാസംമുമ്പാണ് താമസം തുടങ്ങിയത്. കെ.എം. ശിവലിംഗഗൗഡ എം.എൽ.എ., ഹാസൻ ഡെപ്യൂട്ടി കമ്മിഷണർ സി. സത്യഭാമ എന്നിവർ അപകടസ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രദേശത്ത് മഴ തുടരുകയാണ്. ഹാസനിൽ ഇതുവരെ മഴക്കെടുതിയിൽ ഏഴ് കന്നുകാലികൾ ചാവുകയും അഞ്ചുവീടുകൾ തകരുകയും…

Read More

അമ്മയോടൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെ കാട്ടുപൂച്ച കടിച്ചു കൊണ്ടുപോയി 

യുപി : അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 15 ദിവസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളിലൊന്നിനെ കാട്ടുപൂച്ച കടിച്ചെടുത്തുപാഞ്ഞു. മേൽക്കൂരയിൽ നിന്നും താഴെവീണ കുഞ്ഞിനു ദാരുണാന്ത്യം. ഉത്തരപ്രദേശിലെ ബദായുവിലെ ഗൗത്രപാട്ടി ഭാവുനി ഗ്രാമത്തിലെ അസ്മ–ഹസൻ ദമ്പതികളുടെ മകൻ റിഹാൻ ആണ് മരിച്ചത്. കുഞ്ഞുങ്ങൾ ജനിച്ചതുമുതൽ കാട്ടുപൂച്ചയെ വീടിനു സമീപം കണ്ടെങ്കിലും ദമ്പതികൾ ഓടിച്ചുവിട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണു സംഭവം.

Read More

ഹൃദയാഘാതത്തെ തുടർന്ന്  ഐ.ഐ.എം വിദ്യാര്‍ഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐ.ഐ.എം) പഠിക്കുന്ന വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 27കാരനായ ആയുഷ് ഗുപ്തയാണ് മരിച്ചത്. മാനേജ്‌മെന്‍റ് കോഴ്‌സിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാം (പിജിപി) രണ്ടാം വർഷ വിദ്യാര്‍ഥിയായിരുന്നു ആയുഷ്. ആയുഷ് ഗുപ്ത 2017ൽ ബിറ്റ്സ് പിലാനിയിൽ നിന്നാണ് ബിരുദം സ്വന്തമാക്കിയത്. ഫെയറിങ് ക്യാപിറ്റലില്‍ ഇന്‍റേൺഷിപ്പ് പൂര്‍ത്തിയാക്കി. ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ആയുഷ്. ഐഐഎംബി കമ്മ്യൂണിറ്റി ആയുഷിന്റെ മരണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി.

Read More
Click Here to Follow Us