ചെന്നൈ – ബെംഗളൂരു ഹൈവേയിൽ അപകടം; രണ്ട് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ചെന്നൈ – ബെംഗളൂരു ഹൈവേയിൽ ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു.

വെല്ലൂർ ടൗണിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. റാണിപ്പേട്ടയിലെ മേൽവിഷാരം ടൗൺ സ്വദേശിയും ഒന്നാം വർഷ കോളജ് വിദ്യാർഥിയുമായ മുഹമ്മദ് തലാഖ് (17), മേൽവിഷാരത്തിലെ പിയു ഒന്നാം വർഷ വിദ്യാർഥി മുഹമ്മദ് പ്യാസ് (16) എന്നിവരാണ് മരിച്ചത്.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

ഇരുവരും മേൽവിഷാരം ടൗണിൽ നിന്ന് വെല്ലൂരിലേക്ക് സുഹൃത്തുക്കളെ കാണാനായി ബൈക്കിൽ പോകുകയായിരുന്നു.

ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഹൈവേയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും വാഹനത്തിൽ നിന്ന് തെറിച്ചുവീണു.

ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഉടൻ തന്നെ മറ്റ് ഇവരെ വെല്ലൂർ ടൗണിലെ സർക്കാർ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ

സംഭവത്തിൽ വെല്ലൂർ നോർത്ത് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
[masterslider id="10"]

Related posts