മലിന ജലം കുടിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു

ബെംഗളൂരു: ചിത്രദുർഗയിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു.

കവടിഗരഹട്ടി സ്വദേശി മഞ്ജുള(23)യാണ് മരിച്ചത്. മലിന വെള്ളം കുടിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ഒൻപത് കുട്ടികളും നാലു സ്ത്രീകളും ഇരുപതുപേർ ചികിത്സയിലുണ്ട്.

ആരോഗ്യനില മോശമായതിനെ തുടർന്ന് രണ്ടുപേരെ ബസവേശ്വര മെഡിക്കൽ കോളേജിലേക്ക് മാറ്റി.

  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും

കഴിഞ്ഞ ദിവസമാണ് സിറ്റി മുനിസിപ്പൽ കൗൺസിൽ വിതരണം ചെയ്യുന്ന വെള്ളം കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

വെള്ളം മലിനമായെന്നും കുടിവെള്ള ടാങ്ക് വൃത്തിയാക്കാറില്ലെന്നും ഗ്രാമവാസികൾ ആരോപിച്ചു.

കേന്ദ്ര കമ്മിഷണർ ദിവ്യ പ്രഭു ഗ്രാമം സന്ദർശിച്ചു. അതിനിടെ, ബീദറിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് മൂന്നുപേർകൂടി ചികിത്സതേടി.

ബെലകെര ഗ്രാമവാസികളാണ് ചികിത്സതേടിയത്. ഇതോടെ ജില്ലയിൽ ചികിത്സതേടിയവരുടെ എണ്ണം 30 ആയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
[masterslider id="10"]

Related posts