ഹണി ട്രാപ്പിലൂടെ പണം തട്ടിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ

ബെംഗളൂരു : ഹണി ട്രാപ്പിൽ കുടുക്കി ട്ടേറെയാളുകളിൽനിന്ന് പണം തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ.

ശരണ പ്രകാശ് ബലിഗെര, അബ്ദുൾ ഖാദർ, യാസിൻ എന്നിവരെയാണ് പുട്ടെനഹള്ളി പോലീസ് അറസ്റ്റു ചെയ്തത്.

മുംബൈ സ്വദേശിയായ മോഡൽ നേഹ, നദീം എന്നിവർക്കായി തിരച്ചിൽ ആരംഭിച്ചു.

  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം

ടെലിഗ്രാം വഴി നേഹ 20- 50 പ്രായക്കാരുമായി അടുപ്പം സ്ഥാപിച്ച് അവരെ ജെ.പി. നഗറിലെ താമസസ്ഥലത്തേക്ക് ക്ഷണിക്കും.

വീട്ടിലെത്തുമ്പോൾ നേഹ മുറിയിലേക്ക് സ്വീകരിക്കും. ഈ സമയം മറ്റു പ്രതികൾ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts