ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ നിര്യാതനായി. കാസർഗോഡ് പന്തിയോട് മുട്ടം സ്വദേശി അസൈനാറിൻ്റെ മകൻ നിസാർ(40) ആണ് മരണപ്പെട്ടത്. ബണ്ണാർഘട്ട റോഡിൽ പ്രവർത്തിക്കുന്ന ശ്രീരാജ് ലെസി ഷോപ്പിലെ ജോലിക്കാരനായിരുന്നു നിസാർ. കടയടച്ച് രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. കാലത്ത് ഉണരാതെകണ്ടപ്പോൾ സഹപ്രവർത്തകർ തട്ടിവിളിച്ചപ്പഴാണ് മരണം സംഭവിച്ചതായി അറിഞ്ഞത്. ആൾ ഇന്ത്യ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ശിഹാബ് തങ്ങൾ സെൻ്റെർ ഫോർ ഹ്യൂമാനിറ്റിയിൽ എത്തിച്ചു പരിപാലനം നടത്തി സ്വദേശത്തേക്ക് കൊണ്ട് പോയി.
Read MoreTag: death
കെഎസ്ആർടിസിയിലെ മരണമടഞ്ഞ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാര തുക കൈമാറി
ബെംഗളൂരു: എല്ലായിടത്തും പുതുവത്സരാഘോഷങ്ങൾ അരങ്ങേറിയപ്പോൾ ദുരിതക്കയത്തിൽ കഴിയുകയായിരുന്ന കെഎസ്ആർടിസിയിലെ മരണമടഞ്ഞ ജീവനക്കാരുടെ കുടുംബാംഗങ്ങളെ ആദരിച്ചുകൊണ്ട് കോർപറേഷൻ നടത്തിയത് സ്വാശ്രയ പ്രവർത്തനം. അപകട നഷ്ടപരിഹാര ഇൻഷുറൻസ് പദ്ധതിയിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുകയും അർത്ഥവത്തായ ജീവിതം നയിക്കാനുള്ള മാർഗനിർദേശം നൽകുകയും ചെയ്തു. ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി, മാനേജിങ് ഡയറക്ടർ വി. അൻബുകുമാറും എല്ലാവർക്കും ആശംസകൾ നേർന്നു. മരിച്ചവരുടെ ആശ്രിതർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്തു. കെഎസ്ആർടിസി ആസ്ഥാനത്ത് അപകടത്തിൽ മരിച്ച 3 ജീവനക്കാരുടെ ആശ്രിത കുടുംബങ്ങളെ ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി ആദരിച്ചു.…
Read Moreഅസുഖം ഭേദമാകാൻ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ച കുഞ്ഞ് മരിച്ചു
ഭോപ്പാല്‍: ശ്വാസകോശ സംബന്ധമായ അസുഖം ഭേദമാകാന്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കടുത്ത ശ്വാസമുട്ട് നേരിട്ട കുഞ്ഞിനെ അസുഖം ഭേദമാകും എന്ന വിശ്വാസത്തിലാണ് ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചത്. മധ്യപ്രദേശിലെ ഷാഹ്ദോലിലെ ബാന്ധ ഗ്രാമത്തിലാണ് സംഭവം. ഡിസംബർ 21 നാണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജില്ലാ ആശുപത്രിയിലെ പീഡിയാട്രിക് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കുന്നതിനിടയിലാണ് കുഞ്ഞ് മരിച്ചത്. ആരോഗ്യനില വഷളായതിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചതാണ് മരണകാരണമെന്ന് പോലീസ്…
Read Moreകേരളത്തിൽ ഒരു കോവിഡ് മരണം കൂടി
ഇടുക്കി: തൊടുപുഴയിൽ കോവിഡ് ബാധിച്ച വയോധികൻ മരിച്ചു. തൊടുപുഴ നഗരസഭയിലെ ഏഴാം വാർഡിൽ താമസിക്കുന്ന അസീസ് (80) ആണ് മരിച്ചത്. ഹൃദരോഗ ബാധിതനായ അസീസിനെ കഴിഞ്ഞ ദിവസം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇന്നലെ അസീസിനെ തൊടുപുഴയിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്
Read Moreകളിക്കുന്നതിനിടെ നീന്തൽകുളത്തിൽ വീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം
ബെംഗളൂരു: കളിക്കുന്നതിനിടെ നീന്തൽക്കുളത്തിൽ വീണ് പെൺകുട്ടി മരിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ വർത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. വർത്തൂരിലെ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന രാജേഷിന്റെ മകൾ മാനസയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30 ഓടെ മാനസ അപ്പാർട്ട്മെന്റിലെ നീന്തൽക്കുളത്തിന് സമീപം കളിക്കുകയായിരുന്നു. ഈ സമയം മാനസ നീന്തൽക്കുളത്തിൽ വീണു. വെള്ളത്തിനടിയിൽ വീണ കുട്ടിയെ ചിലർ കാണുകയും ഉടൻ തന്നെ അവളെ പുറത്തേക്ക് എടുക്കുകയും ചെയ്തു. എന്നാൽ വെള്ളത്തിൽ വീണ പെൺകുട്ടി ഗുരുതരാവസ്ഥയിലായി. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. നിലവിൽ…
Read Moreഡ്യൂട്ടിക്കിടെ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു
ബെംഗളൂരു: അധ്യാപകൻ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു സിന്ധനൂർ താലൂക്കിലെ ഗദ്രതഗി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകൻ സുരേഷ് ജാദർ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. സ്‌കൂളിൽ പതിവുപോലെ ജോലി ചെയ്യുന്നതിനിടെയാണ് സുരേഷ് ജാദർ ഓഫീസിലെ കസേരയിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ സഹ അധ്യാപകർ സ്ഥലത്തെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മരിച്ചു. ഫീൽഡ് എഡ്യൂക്കേഷൻ ഓഫീസർ സോമശേഖര ഗൗഡ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം സിന്ധനൂർ നഗരത്തിലെ പൊതു ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. യഥാർത്ഥത്തിൽ റാണെബന്നൂർ താലൂക്കിൽ നിന്നുള്ള സുരേഷ് ജാദർ കഴിഞ്ഞ 3…
Read Moreഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ നഷ്ടമായ യുവതി മരിച്ച നിലയിൽ
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം നഷ്ടമായ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാൾ കുക്കിപ്പാടി ഐറോഡി സ്വദേശി മറിന ഡിസൂസയെയാണ് (32) ഫൽഗുനി നദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം വീട്ടിൽ നിന്നിറങ്ങി സ്കൂട്ടറിൽ പോയ യുവതി തിരിച്ചെത്തിയിരുന്നില്ല. പാലത്തിൽ സ്കൂട്ടർ നിറുത്തി യുവതി നദിയിലേക്ക് ചാടിയതായി നാട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. തെരച്ചിൽ നടത്തിയതിനെതുടർന്ന് ഞായറാഴ്ച ഫൽഗുനി നദിയിൽ ബഹുഗ്രാമ കുടിവെള്ള പദ്ധതി അണക്കെട്ട് ഭാഗത്ത് കണ്ടെത്തുകയായിരുന്നു. ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം രൂപ…
Read Moreട്രെക്കിംഗിന് പോയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ നാപോക്ലുവിന് സമീപം ട്രെക്കിംഗിന് പോയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ഹരിയാന സ്വദേശി ജതിൻ കുമാർ (25) ആണ് മരിച്ചത്. ബെംഗളൂരുവിലെ ജെപി നഗറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ജതിൻ കുമാർ തന്റെ 5 സഹപ്രവർത്തകർക്കൊപ്പം ഞായറാഴ്ച ട്രക്കിങിന് പോയതായിരുന്നു. മലമുകളിൽ എത്തിയപ്പോൾ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് മരിക്കുകയും ആയിരുന്നു. നാപോക്ലു സ്റ്റേഷൻ ഓഫീസർ മഞ്ജുനാഥും വനംവകുപ്പ് ഓഫീസർ സുരേഷും ജീവനക്കാരും സ്ഥലത്തെത്തിയാണ് മൃതദേഹം മലയിൽ നിന്ന് താഴെയിറക്കിയത്. നാപോക്ലു പോലീസ് സ്റ്റേഷനിൽ കേസ്…
Read Moreപെട്രോൾ ടാങ്കർ മറിഞ്ഞ് യുവതി മരിച്ചു
ബെംഗളൂരു: ബെല്ലാരി നഗരത്തിലെ മോത്തി സർക്കിളിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് പെട്രോൾ ടാങ്കർ മറിഞ്ഞ് യുവതി മരിച്ചു. റാഫിയാ ബീഗം (26) ആണ് മരിച്ചത്. മറ്റൊരു സ്ത്രീയായ സബീനയുടെ കാലിൽ പെട്രോൾ ടാങ്കർ ഇടിച്ച് ചതഞ്ഞു. പരിക്കേറ്റയാളെ വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. അപകടത്തിന്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ബെല്ലാരി ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Moreതമിഴ് ഹാസ്യ നടൻ ബോണ്ട മണി അന്തരിച്ചു
ചെന്നൈ: പ്രമുഖ ഹാസ്യ നടൻ ബോണ്ടാ മണി അന്തരിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടില്‍വച്ച് ബോണ്ട മണി ബോധരഹിതനായി. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുക ആയിരുന്നു. ശ്രീലങ്കയിലെ മാന്നാര്‍ ജില്ല സ്വദേശിയാണ് ബോണ്ട മണി. 1991ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനൂതന്‍’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. സുന്ദര ട്രാവല്‍സ്, മരുത മല, വിന്നര്‍, വേലായുധം, സില്ല തുടങ്ങി…
Read More