ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ നഷ്ടമായ യുവതി മരിച്ച നിലയിൽ 

ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം നഷ്ടമായ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ബണ്ട്വാൾ കുക്കിപ്പാടി ഐറോഡി സ്വദേശി മറിന ഡിസൂസയെയാണ് (32) ഫൽഗുനി നദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച വൈകുന്നേരം വീട്ടിൽ നിന്നിറങ്ങി സ്കൂട്ടറിൽ പോയ യുവതി തിരിച്ചെത്തിയിരുന്നില്ല.

  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ

പാലത്തിൽ സ്കൂട്ടർ നിറുത്തി യുവതി നദിയിലേക്ക് ചാടിയതായി നാട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു.

തെരച്ചിൽ നടത്തിയതിനെതുടർന്ന് ഞായറാഴ്ച ഫൽഗുനി നദിയിൽ ബഹുഗ്രാമ കുടിവെള്ള പദ്ധതി അണക്കെട്ട് ഭാഗത്ത് കണ്ടെത്തുകയായിരുന്നു.

ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം രൂപ നഷ്ടമായത് സംബന്ധിച്ച് യുവതി ബണ്ട്വാൾ പോലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ, കാര്യമായ അന്വേഷണം നടന്നില്ല.

പണം നഷ്ടമായതിലുള്ള വിഷമം കാരണം ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts