ഗ്യാസ് ഗെയ്സർ ചോർച്ച ; ഗർഭിണിയായ യുവതി മരിച്ചു,നാലുവയസുകാരി മകൾ ചികിത്സയിൽ 

ബെംഗളൂരു: അശ്വത് നഗറിൽ ഗ്യാസ് ഗെയ്സർ ചോർച്ചയെ തുടർന്ന് ഗർഭിണി മരിച്ചു.രമ്യ എന്ന യുവതിയാണ് മരിച്ചത്. ഇവരുടെ രമ്യയുടെ നാലുവയസ്സുള്ള കുട്ടി എം.എസ്.രാമയ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ രമ്യ തന്റെ നാല് വയസ്സുള്ള കുട്ടിയുമായി കുളിക്കാൻ പോയപ്പോഴാണ് ഗ്യാസ് ഗെയ്‌സറിൽ നിന്ന് കാർബൺ മോണോക്‌സൈഡ് വിഷവാതകം ചോർന്നത്. വിഷവാതകം ശ്വസിച്ച് അമ്മയും കുഞ്ഞും സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു. കുറച്ചു സമയത്തിന് ശേഷവും ഇവരെ പുറത്ത് കാണാതെ വന്നതോടെ സംശയം തോന്നിയ ഭർത്താവ് ചെന്നപ്പോഴാണ് അവർ കുഴഞ്ഞു വീണതറിഞ്ഞത്. ഉടൻ നാട്ടുകാരുടെ സഹായത്തോടെ…

Read More

ഭാര്യയുടെ മൃതദേഹമടക്കിയ സ്ഥലത്ത് ഭർത്താവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: ഭാര്യയുടെ മൃതദേഹമടക്കിയ സ്ഥലത്ത് ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചിക്കബല്ലാപുര ജില്ലയിലെ ബാഗേപ്പള്ളിയിലാണ് സംഭവം. 38-കാരനായ കാർ ഡ്രൈവർ എസ്. ഗുരുമൂർത്തിയാണ് മരിച്ചത്. കഴിഞ്ഞ വർഷം നവംബർ 20-നാണ് ഗുരുമൂർത്തിയുടെ ഭാര്യ മൗനിക മരിച്ചത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സതേടിയിരുന്ന ഇവർ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതിനടുത്തുതന്നെ മൃതദേഹം അടക്കി. ഇവരുടെ മകളെ യുവതിയുടെ വീട്ടുകാർ കൊണ്ടുപോകുകയും ചെയ്തു. പിന്നീട് തനിച്ച് താമസിച്ചുവന്ന ഗുരുമൂർത്തി ഭാര്യ മൗനികയെ അടക്കിയ സ്ഥലത്ത് പോകുക പതിവായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നുപോയ ഇയാളെ കാണാതായിരുന്നു. പിന്നീട്, മൗനികയെ അടക്കിയ സ്ഥലത്ത്…

Read More

സുബി സുരേഷിന്റെ മരണം; ആശുപത്രിക്കെതിരെ കുടുംബം

മലയാളികളെ ആകെ ദു:ഖത്തിലാഴ്ത്തിക്കൊണ്ടാണ് നടി സുബി സുരേഷിന്റെ മരണവാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ ഇപ്പോള്‍ സുബിയുടെ കുടുംബം ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഈ വർഷം ഫെബ്രുവരി 22 ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സുബിയുടെ മരണം സ്ഥിരീകരിച്ചത്. ഇപ്പോഴിതാ സുബിയുടെ കുടുംബം ആശുപത്രിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അവര്‍ പൈസ ചോദിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. 25 ദിവസം സുബി ഐസിയുവില്‍ ആയിരുന്നു. അതേസമയം, സുബിയെ മറ്റു വേറെ വലിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. സുബി ഇരുപത്തി ഒന്നാം…

Read More

ബൈക്കിൽ ടാങ്കർ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: മൈസൂരുവിലെ നഞ്ചൻഗുഡു താലൂക്കിലെ മല്ലുപുര ഗ്രാമത്തിന് സമീപം ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇവർ സഞ്ചാരിച്ചിരുന്ന ബൈക്കിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. നഞ്ചൻഗുഡ് തഗദൂർ ഗ്രാമത്തിലെ ശിവമല്ലഗൗഡയുടെ മകൻ മഹേഷ് (24), അതേ ഗ്രാമത്തിലെ നാഗരാജുവിന്റെ മകൻ മഹേഷ് (23) എന്നിവരെയാണ് മരിച്ചത്. നഞ്ചൻഗുഡു താലൂക്കിലെ അളഗഞ്ചി വില്ലേജിലെ ബല്ലാരി അമ്മൻ ഷുഗർ ഫാക്ടറിയിലെ ദിവസ വേതന തൊഴിലാളികളായിരുന്നു ഇരുവരും. പുലർച്ചെ ഫാക്ടറി ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. ഒരാൾ സംഭവസ്ഥലത്ത് വെച്ചും മറ്റൊരാൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ്…

Read More

കൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു

കാസർക്കോട്: കളിക്കുന്നതിനിടെ കൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസര്‍കോട് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ – റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ വച്ചിരുന്ന കൊതുകുനാശിനി എടുത്തുകുടിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ എടുത്ത് കുടിക്കുകയായിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം. വിഷാംശം അകത്തുചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് മരണകാരണം.

Read More

നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 10 വയസുകാരൻ മരിച്ചു

child

ബെംഗളൂരു: ചിത്രദുർഗയിൽ കൊറ്റനാട്ടിൽ തെരുവ് നായയുടെ കടിയേറ്റ് 10 വയസുകാരന് ദാരുണാന്ത്യം. മേദെഹള്ളിയിലെ തരുൺ (10) ആണ് മരിച്ചത്. 15 ദിവസം മുമ്പ് തരുൺ ഉൾപ്പെടെ നിരവധി പേരെ നായ ആക്രമിച്ചിരുന്നു. പരിക്കേറ്റ കുട്ടിയെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സ ഫലിക്കാതെ തരുൺ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചിത്രദുർഗ ഫോർട്ട് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

ബെംഗളൂരു : രാമനഗരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. കനകപുര അനെക്കെരെ സ്വദേശി തിമ്മെഗൗഡ (60) ആണ് മരിച്ചത്. പട്ടുനൂൽ കർഷകനായ തിമ്മെഗൗഡ ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ കൃഷിയിടത്തിലേക്ക് പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. തിമ്മെഗൗഡ സംഭവസ്ഥലത്തുതന്നെ മരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണം കൂടിവരുന്നതിനെ ത്തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. തിമ്മെഗൗഡയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും മകൾക്ക് ജോലികൊടുക്കാനും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Read More

അവധി ആഘോഷിക്കാൻ പോയ അഞ്ചംഗ കുടുംബം മുങ്ങി മരിച്ചു 

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരാസിയിലെ ശൽമലയിൽ അവധി ആഘോഷിക്കാൻ പോയ ഒരേ കുടുംബത്തിലെ അഞ്ച് പേർ മുങ്ങിമരിച്ചു. ഷിർസിയിലെ ഭൈരുംബെയ്‌ക്ക് സമീപമുള്ള ശൽമല നദിയിലാണ് സംഭവം. മരിച്ചവരെല്ലാം ഷിർസി നഗരത്തിൽ നിന്നുള്ളവരാണ്. രമണാബായിയിലെ മൗലാന അഹമ്മദ് സലീം ഖലീൽ (44), നദിയ നൂർ അഹമ്മദ് ഷെയ്ഖ് (20), കസ്തൂരബാ നഗരത്തിലെ മിസ്ബ തബസും (21), രമണാബായിയിലെ നബീൽ നൂർ അഹമ്മദ് ഷെയ്ഖ് (22), യുവാവ് ഉമർ സിദ്ദിഖ് (23) എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി വൈകുന്നേരത്തോടെ മൂന്ന് പേരുടെ…

Read More

മൊബൈൽ ടവർ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു 

ബെംഗളൂരു: ലഗ്ഗേരിയിലെ പാർവതിപുരിൽ ഇന്ന് ഉച്ചയോടെയാണ് ക്രെയിനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ഹിമാചൽ പ്രദേശ് സ്വദേശി ജിതിൻ കുമാർ (19) ആണ് മരിച്ചത്. മൊബൈൽ ടവറിൽ ബാറ്ററി ഘടിപ്പിക്കാൻ കൊണ്ടുവന്ന ക്രെയിൻ പ്രവർത്തിപ്പിക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ സ്പർശിച്ചതിനെ തുടർന്നാണ് അപകടം. ഡിസംബർ എട്ടിന് പഴയ കെട്ടിടം പൊളിക്കുന്നതിനിടെ മൊബൈൽ ടവർ തകർന്നുവീണിരുന്നു. ടവർ പില്ലർ നന്നാക്കാനാണ് ക്രെയിൻ എത്തിച്ചത്. ജിതിൻ ഗൈഡ് ചെയ്യുമ്പോൾ സഹോദരൻ ക്രെയിൻ പ്രവർത്തിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ റോഡരികിലെ വൈദ്യുത കമ്പി ക്രെയിനിൽ തട്ടി. ക്രെയിനിൽ കൈവച്ച് നിൽക്കുകയായിരുന്ന ജിതിൻ…

Read More

മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുടുങ്ങി താഴെ വീണ യുവതിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: മെട്രോ ട്രെയിനിന്റെ വാതിലിൽ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. 35 കാരിയായ റീനയയാണ് മരിച്ചത്. ഡൽഹി ഇന്ദർലോക് സ്റ്റേഷനിലാണ് അപകടം നടന്നത്. വ്യാഴാഴ്ചയാണ് മെട്രോയുടെ വാതിലിൽ സാരിയുടെ ഒരു ഭാഗം കുടുങ്ങുകയും താഴെ വീണ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ചയാണ് റീന മരിച്ചത്. അതേസമയം,അപകടം നടന്നത് ട്രെയിനിൽ കയറുമ്പോഴാണോ ഇറങ്ങുമ്പോഴാണോ എന്ന് വ്യക്തമല്ലെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണർ അന്വേഷണം നടത്തുമെന്ന് ഡൽഹി മെട്രോ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അനുജ്…

Read More