ബൈക്കിൽ ടാങ്കർ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: മൈസൂരുവിലെ നഞ്ചൻഗുഡു താലൂക്കിലെ മല്ലുപുര ഗ്രാമത്തിന് സമീപം ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

ഇവർ സഞ്ചാരിച്ചിരുന്ന ബൈക്കിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.

നഞ്ചൻഗുഡ് തഗദൂർ ഗ്രാമത്തിലെ ശിവമല്ലഗൗഡയുടെ മകൻ മഹേഷ് (24), അതേ ഗ്രാമത്തിലെ നാഗരാജുവിന്റെ മകൻ മഹേഷ് (23) എന്നിവരെയാണ് മരിച്ചത്.

നഞ്ചൻഗുഡു താലൂക്കിലെ അളഗഞ്ചി വില്ലേജിലെ ബല്ലാരി അമ്മൻ ഷുഗർ ഫാക്ടറിയിലെ ദിവസ വേതന തൊഴിലാളികളായിരുന്നു ഇരുവരും.

  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 

പുലർച്ചെ ഫാക്ടറി ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.

ഒരാൾ സംഭവസ്ഥലത്ത് വെച്ചും മറ്റൊരാൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്നും പോലീസ് അറിയിച്ചു.

അപകടത്തിന് പിന്നാലെ ടാങ്കർ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

വരുണ മണ്ഡലം മുൻ എംഎൽഎയും അസൈറ സമിതി പ്രസിഡന്റുമായ ഡോ.യതീന്ദ്ര സിദ്ധരാമയ്യ സ്ഥലം സന്ദർശിച്ചു.

ബിലിഗെരെ പോലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ടാങ്കർ പിടിച്ചെടുത്ത് കേസെടുത്തു.

  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു

യുവാക്കളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി നഞ്ചൻകോട് പൊതു ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
[masterslider id="10"]

Related posts