ഏഴ് മാസത്തിന് ശേഷം തമിഴ്നാട്ടിൽ സജീവമായ കോവിഡ് കേസുകൾ വീണ്ടും ഒരു ലക്ഷം കടന്നു.

ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് -19 ന്റെ സജീവ കേസുകൾ വ്യാഴാഴ്ച ഒരു ലക്ഷം കവിഞ്ഞു, സംസ്ഥാനത്ത് 20,911 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഒരു ലക്ഷം സജീവ കേസുകൾ കടക്കാൻ 210 ദിവസമാണെടുത്തത്. കഴിഞ്ഞ വർഷം ജൂൺ 17 ന്, കണക്കുകൾ കുറയാൻ തുടങ്ങുന്നതിനുമുമ്പ് സംസ്ഥാനത്ത് 1,00,523 സജീവ കേസുകളുണ്ടായിരുന്നു. കൂടാതെ ആ സമയങ്ങളിൽ 9,118 പുതിയ കേസുകളുമായി ടെസ്റ്റ് പോസ്‌റ്റിവിറ്റി നിരക്ക് (ടിപിആർ) 9.0 ശതമാനമായിരുന്നു.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

ഡിസംബർ 29 മുതൽ സംസ്ഥാനത്ത് പുതിയ കേസുകൾ വർദ്ധിച്ചു തുടങ്ങി. സജീവ കേസുകൾ 6,654 ആയിരുന്നു, എന്നാൽ 13 ദിവസത്തിനുള്ളിൽ ഇത് 1,03,610 ആയി ഉയരുകയായിരുന്നു. കൂടാതെ സംസ്ഥാനത്ത് വ്യാഴാഴ്ച  മാത്രം 25 മരണങ്ങളും റിപ്പോർട്ട് ചെയ്തട്ടുണ്ട്.

1,56,402 സാമ്പിളുകൾ പരിശോധിച്ചതിൽ ടിപിആർ നിരക്ക് 13.3 ശതമാനവുമാണ്. ചെന്നൈയിൽ 8,218 കേസുകളും സമീപ ജില്ലകളായ ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിൽ യഥാക്രമം 2,030, 562, 901 കേസുകളും റിപ്പോർട്ട് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്
[masterslider id="10"]

Related posts