കാറിടിച്ച് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം 

child

ബെംഗളൂരു: കാസുവിനഹള്ളിയിലെ സമൃദ്ധി അപ്പാർട്ട്‌മെന്റിന് മുന്നിൽ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. ജോഗ് ജൂതറിലെ അർബിന (3) എന്ന കുട്ടിയാണ് മരിച്ചത്. ഡിസംബർ 9 ന് നടന്ന ഈ സംഭവം വൈകിയാണ് പുറംലോകമറിഞ്ഞത്. സംഭവത്തിൽ ബെല്ലന്തൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടി കാറിടിച്ച്‌ മരിച്ചതായി വ്യക്തമായത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസ് കൂടുതൽ അന്വേഷണത്തിനായി ബെല്ലന്തൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Read More

കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട്,കണ്ണൂർ സ്വദേശികൾ

കോഴിക്കോട്: കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോഴിക്കോടും കണ്ണൂരുമാണ് രണ്ടുപേർ മരിച്ചത്. കോഴിക്കോട് വട്ടോളി കുന്നുമ്മൽ സ്വദേശി കുമാരൻ (77), കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്ദുള്ള (82) എന്നിവരാണു മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കുമാരന് കോവി‍ഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പാനൂരിൽ മാസ്കും സാനിറ്റയിസറും നിർബന്ധമാക്കും. ഭയം വേണ്ട ജാഗ്രത മതിയെന്നും ആരോഗ്യ ഉദ്യോഗസ്ഥർ നിർദേശിച്ചു.

Read More

സർക്കാർ ബസും ഓട്ടോയും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു

ബെംഗളൂരു: കലബുറഗിയിൽ സെൻട്രൽ ജയിലിന് സമീപം സർക്കാർ ബസും ഓട്ടോയും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ മരിക്കുകയും മറ്റു യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കലബുറഗി താലൂക്കിലെ ഇറ്റഗ കെ.ഗ്രാമത്തിലെ ചന്ദ്രകല ഇജേരി (30), ദേവകി ഇജേരി (20) എന്നിവരാണ് മരിച്ചത്. ഖണ്ടാല ഗ്രാമത്തിലെ ഓട്ടോ ഡ്രൈവറായ പ്രഹ്ലാദ കട്ടിമണിയെ ഗുരുതരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. റായ്ച്ചൂരിൽ നിന്ന് കലബുറഗിയിലേക്ക് പോവുകയായിരുന്ന ട്രാൻസ്പോർട്ട് ബസാണ് അപകടത്തിൽപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കലബുറഗി…

Read More

കളിക്കുന്നതിനിടെ തൊട്ടിലിന്റ കയർ കഴുത്തിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു

കുറ്റിപ്പുറം: സഹോദരനൊപ്പം കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു. വയനാട് കുറ്റിപ്പുറം ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലിൽ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ സ്‌കൂള്‍ വിട്ടുവന്ന ഹയ ഒരുവയസ്സുകാരനായ അനിയന്റെ തൊട്ടിലിന് അരികിൽ കളിക്കുകയായിരുന്നു. കട്ടിലിൽ നിന്നും ചാടുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൂടാല്‍ മര്‍ക്കസ് ആല്‍ബിര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. സഹോദരങ്ങള്‍: ഹിബാ സന,…

Read More

ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം 

ബെംഗളൂരു: വിജയപുരയിൽ എച്ച് എച്ച് സംഗപുര ക്രോസിന് സമീപം ഇന്ന് ബൈക്കും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് യുവാക്കൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കരിമ്പ് കയറ്റി വന്ന ട്രാക്ടർ അമിത വേഗതയിൽ എത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read More

കടുവയുടെ ആക്രമണം വീണ്ടും; മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

ബെംഗളൂരു: ഗുണ്ടല്‍പേട്ടയില്‍ വീണ്ടും കടുവയുടെ ആക്രമണം. ആക്രമണത്തിൽ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തില്‍ താമസിക്കുന്ന ഗോത്ര വിഭാഗത്തിൽപ്പെട്ട ബസവയാണ് കൊല്ലപ്പെട്ടത്. ശരീരത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലായിരുന്നു. വിറക് ശേഖരിക്കാനായി കാട്ടിലേക്ക് പോയതായിരുന്നു ബസവ. കാട്ടിൽ വെച്ചാണ് കടുവ ആക്രമിച്ചത്. ബസവയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ വനപാലകരും പ്രദേശവാസികളും ചേര്‍ന്ന് കാട്ടിലേക്കു തിരഞ്ഞുപോവുകയായിരുന്നു. തുടര്‍ന്നാണ് വികൃതമായ രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. ഈ മേഖലയില്‍ ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ബസവ. പ്രദേശത്തെ കടുവയെ പിടികൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ, ബസവ കൊല്ലപ്പെട്ടതും…

Read More

മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ബെംഗളൂരു: മംഗളൂരുവിൽ ബോട്ട് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം സ്വദേശിയായ ബിനു (40) എന്നയാളാണ് മരിച്ചത്. ബിനോയ് എന്ന ജോണ്‍സണ്‍ (52) ആണ് അക്രമം നടത്തിയതെന്നാണ് പറയുന്നത്. തണ്ണീര്‍ഭാവി ബീചിന് സമീപം ബോട് അറ്റകുറ്റപ്പണി – നിര്‍മാണ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ‘ബിനുവും ജോണ്‍സണും ജോലിസ്ഥലത്ത് പ്രത്യേക സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച വൈകുന്നേരം രണ്ട് പേരും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി. രാത്രി മദ്യലഹരിയിലായിരുന്ന ജോണ്‍സണ്‍, മുറിയില്‍ ഉറങ്ങിക്കിടന്ന ബിനോയിയെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബിനോയ് മരണത്തിന് കീഴടങ്ങിയതായി പോലീസ്…

Read More

വിനോദ സഞ്ചാരകേന്ദ്രത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: ചിക്കമംഗളൂരുവിൽ മുടിഗെരെ താലൂക്കിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു സ്വദേശിയായ ഭരത് (30) ആണ് മരിച്ചത്. കേന്ദ്രത്തിന് സമീപമുള്ള കുന്നിൽ നിന്ന് മൂവായിരത്തോളം അടി താഴ്ചയുള്ള കിടങ്ങിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറാം തീയതി ബെംഗളൂരുവിൽ നിന്ന് ദുർഗദഹള്ളിക്ക് സമീപം ട്രക്കിങ്ങിന് എത്തിയ യുവാവിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. യുവാവിന്റെ ബൈക്ക് റാണി സാരിക്ക് സമീപം കണ്ടെത്തി. ബൈക്കിന് സമീപത്ത് നിന്ന് മൊബൈലും ടീ ഷർട്ടും ചെരിപ്പും കണ്ടെടുത്തു. ഐഡി കാർഡും ബാഗും ബൈക്കിന്…

Read More

മലയാളി വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു 

ബെംഗളൂരു: മംഗളൂരു ഉള്ളാൾ സോമേശ്വരം ബീച്ചിൽ ശനിയാഴ്ച വൈകുന്നേരം എത്തിയ കോളജ് വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ കെ. ശേഖറിന്റെ മകൻ യശ്വിത് (18), കുഞ്ചത്തൂർ മജലുവിലെ ജയേന്ദ്രയുടെ മകൻ യുവരാജ് (18) എന്നിവരാണ് മരിച്ചത്. സ്വകാര്യ പ്രീ യൂനിവേഴ്സിറ്റി കോളജിൽ രണ്ടാം വർഷ പി.യു വിദ്യാർഥികളായ ഇരുവരും ശനിയാഴ്ച ക്ലാസ് കഴിഞ്ഞ് ബീച്ചിൽ എത്തി കടലിൽ ഇറങ്ങുകയായിരുന്നു. കൂട്ടുകാരൻ തിരയിൽ പെട്ടപ്പോൾ രക്ഷിക്കാൻ നടത്തിയ ശ്രമത്തുന്നതിനിടെ ഈ കുട്ടിയും തിരയിൽ പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ ഇരുവരെയും കരയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ആംബുലൻസ് ട്രാക്ടറിൽ ഇടിച്ച് അപകടം; ഗർഭിണിയായ യുവതിയും കുഞ്ഞും മരിച്ചു

ബെംഗളൂരു: ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആംബുലൻസ് നിർത്തിയിട്ടിരുന്ന ട്രാക്ടറിൽ ഇടിച്ച് അപകടം. ഗർഭിണിയായ യുവതിയും കുഞ്ഞും മരിച്ചു. ഭാഗ്യശ്രീ റാവുതപ്പ പരൻവര (20) എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാർക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭാഗ്യശ്രീയെ തളിക്കോട് കമ്മ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് ഭാഗ്യശ്രീയെ ഇന്ന് ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ വഴിയിൽ കുസുല ഹിപ്പരാഗിക്ക് സമീപം നിന്നിരുന്ന ട്രാക്ടറിൽ ആംബുലൻസ് ഇടിക്കുകയും അമ്മയും ഗർഭസ്ഥ ശിശുവും മരിച്ചു. താളിക്കോട് കമ്യൂണിറ്റി…

Read More