അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ച് 20 കാരൻ മരിച്ചു

ചെന്നൈ: അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവെച്ച യുവാവ് മരിച്ചു. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ ബേസിന്‍ ബ്രിഡ്ജ് ഖാജാ സാഹിബ് സ്ട്രീറ്റിലെ രാജ എന്ന ഡേവിഡ്(20) ആണ് മരിച്ചത്. വീട്ടില്‍വെച്ച്‌ സ്വയം മയക്കുമരുന്ന് കുത്തിവെച്ച ഡേവിഡിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഹരിക്കടിമയായ ഇരുപതുകാരന്‍ അമിതമായ അളവില്‍ മയക്കുമരുന്ന് കുത്തിവെച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികനിഗമനം. വിവിധ സ്റ്റേഷനുകളിലായി 20-കാരന്‍ മരിച്ചു ഏഴ് ക്രിമിനല്‍കേസുകളുണ്ട്. പുലിയന്‍തോപ്പ് സ്റ്റേഷനിലെ ഗുണ്ടാപട്ടികയിലും ഇയാളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. വിവാഹിതനായ ഡേവിഡ്, ഒരുവയസ്സുള്ള കുഞ്ഞിന്റെ…

Read More

ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം: കോളജ് ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. എറണാകുളം ഉയദംപേരൂർ സ്വദേശിയായ അതിഥി ബെന്നിയാണ് മരിച്ചത്. ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്ന വിദ്യാർഥിനി ഇന്നലെ രാത്രി 11.35നാണ് മരിച്ചത്. വെഞ്ഞാറൻമൂട് ഗോകുലം മെഡിക്കൽ കോളജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്. ഡിസംബർ രണ്ടിനാണ് അതിഥി കോളജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയത്. കുറച്ചു ദിവസമായി കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പോലീസ് എഫ്.ഐ.ആറിൽ പറയുന്നു. വിദ്യാർഥിനിക്കൊപ്പം മാതാവും താമസിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Read More

കന്നഡ നടി ലീലാവതി അന്തരിച്ചു 

ബെംഗളൂരു: കന്നഡ സിനിമയിലെ പ്രശസ്ത നടി ലീലാവതി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. വർഷങ്ങളായി രോഗബാധിതയായിരുന്ന നടി നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിൽ ചികിത്സയിലായിരുന്നു. 87 വയസ്സായിരുന്നു. മകൻ വിനോദ് രാജ് അമ്മയുടെ മരണം സ്ഥിരീകരിച്ചു. ലീലാവതിയുടെ മരണത്തിൽ സിനിമാ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Read More

കുഞ്ഞിന്റെ മുഖത്ത് പോത്ത് ചാണകമിട്ടു; ശ്വാസം കിട്ടാതെ മരിച്ചു

ലഖ്‌നൗ: പോത്തിന്റെ ചാണകം മുഖത്ത് വീണതിനെ തുടര്‍ന്ന് ആറുമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. മഹോബ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മുറ്റത്ത് കുഞ്ഞ് ഉറങ്ങുന്ന സമയത്താണ് സംഭവം നടന്നത്. ഈസമയത്ത് കുട്ടിയുടെ അമ്മ മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുകയായിരുന്നു. പോത്തിനെയും സമീപത്താണ് കെട്ടിയിട്ടിരുന്നത്. പോത്തിന്റെ ചാണകം മുഖത്ത് വീണതിനെ തുടര്‍ന്നാണ് കുഞ്ഞിന് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാണകം മുഖത്ത് വീണതിനെ തുടര്‍ന്ന് കുഞ്ഞിന് ശ്വസിക്കാനോ കരയാനോ സാധിച്ചില്ല. അരമണിക്കൂര്‍ കഴിഞ്ഞാണ് അബോധാവസ്ഥയിലായ കുഞ്ഞിനെ അമ്മ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ജില്ലാ…

Read More

കാറും ബസും കൂട്ടിയിടിച്ച് അപകടം; കാർ യാത്രികർക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരാസി താലൂക്കിലെ ബന്ദലയിൽ കാറും സർക്കാർ ബസും തമ്മിൽ ഉണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രാവിലെ 11 മണിയോടെ ശിരസിയിൽ നിന്ന് കുംടയിലേക്ക് പോവുകയായിരുന്ന സർക്കാർ ബസും കുംതയിൽ നിന്ന് ഷിർസിയിലേക്ക് വരികയായിരുന്ന മാരുതി സ്വിഫ്റ്റ് കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ തീവ്രതയിൽ കാർ പൂർണമായും ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്നവർ മംഗലാപുരത്തിനടുത്തുള്ളവരാണെന്നും ഗുരുതരമായി പരിക്കേറ്റയാൾ തമിഴ്‌നാട്ടിലെ വിലാസത്തിൽ നിന്നുള്ളവരാണെന്നും പോലീസ് പറഞ്ഞു. ബസിന്റെ (കെഎ 31,…

Read More

സ്വകാര്യ ബസ് മറിഞ്ഞ് 4 പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക് 

ബെംഗളൂരു: ബാഗേപ്പള്ളി താലൂക്കിലെ ബൈരെഗൊല്ലഹള്ളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നാല് യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓവർടേക്ക് ചെയ്യുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട ബസ് മരത്തിലിടിക്കുകയായിരുന്നു. മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ 8 പേരെ പൊതു ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 40 യാത്രക്കാരുമായി ചേലൂർ, ചക്കുവേലു വഴി ബാഗേപള്ളിയിലേക്ക് പോവുകയായിരുന്നു ബസ്. മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മറിഞ്ഞ ബസ് ജെസിബി ഉപയോഗിച്ച് വൃത്തിയാക്കിയിട്ടുണ്ട്. പടപ്പള്ളി പോലീസ് സംഭവസ്ഥലം സന്ദർശിച്ച്…

Read More

ഉറങ്ങികിടന്ന അഞ്ചുവയസുകാരി മരിച്ച നിലയിൽ

ആറാട്ടുപുഴ: ഉറക്കത്തിനിടെ അഞ്ച് വയസുകാരി മരിച്ചു. ഹരിപ്പാട് കാർത്തികപ്പള്ളി പുതുക്കുണ്ടം മീനത്തേരിൽ ഷാജഹാൻ (കൊച്ചുമോൻ) സനീറ ദമ്പതികളുടെ ഏക മകൾ ഹൻഫ ഫാത്തിമയാണ് മരിച്ചത്. നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയായ ഹൻഫയെ സ്കൂളിൽ പോകാൻ പതിവുപോലെ വിളിച്ചുണർത്താനെത്തിയപ്പോൾ അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു. പരിഭ്രാന്തരായ മാതാപിതാക്കൾ ഉടൻ തന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ലാത്തതിനാൽ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

ധാന്യ സംഭരണ ശാലയിൽ ചാക്കുകെട്ടുകൾ മറിഞ്ഞ് 7 മരണം ; ഉടമയ്ക്കെതിരെ കേസ്

ബെംഗളൂരു: വിജയപുര നഗരത്തില്‍ സ്വകാര്യ ഭക്ഷ്യ സംഭരണശാലയിലുണ്ടായ അപകടത്തില്‍ ഏഴ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ചോളം നിറച്ചിരുന്ന ചാക്കുകെട്ടുകള്‍ മറിഞ്ഞാണ് അപകടം ഉണ്ടായത്. തൊഴിലാളികള്‍ മറിഞ്ഞുവീണ ചാക്കുകെട്ടുകള്‍ക്ക് അടിയില്‍ കുടുങ്ങുകയായിരുന്നു. വിജയപുരയില്‍ പ്രവര്‍ത്തിക്കുന്ന രാജ്‌ഗുരു ഇൻഡസ്ട്രീസില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത് . രാജേഷ് മുഖിയ (25), രാംബ്രീസ് മുഖിയ (29), ശംഭു മുഖിയ (26), ലുഖോ ജാദവ് (56), രാം ബാലക് (38), കിഷൻ കുമാര്‍ (20), ദലൻചന്ദ എന്നിവരാണ് മരണപ്പെട്ട തൊഴിലാളികള്‍. പതിനേഴ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ്…

Read More

ജമ്മുകാശ്മീരിൽ അപകടം; 4 മലയാളികൾ ഉൾപ്പെടെ 7 മരണം 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ മലയാളികളാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌. ശ്രീനഗര്‍-ലേ ദേശീയ പാതയിലെ സോജില ചുരത്തിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ മരിച്ചവര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണെന്ന് ആദ്യ വിവരം. സുധേഷ്, അനില്‍, രാഹുല്‍, വിഗ്‌നേഷ്, ഡ്രൈവര്‍ ഐജാസ് അഹമ്മദ് എന്നിവരാണു മരിച്ചത്. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കു പരുക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Read More

കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് പിയുസി വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു : നഗരത്തിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനി കോളേജിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചു. ഷിമോഗ ശരാവതി നഗർ ബാരങ്കേയിലെ സ്വകാര്യ പിയു കോളജിലെ രണ്ടാം പിയുസി വിദ്യാർഥിനി മേഘശ്രീ (18)യാണ് മരിച്ചത്. രാവിലെ കോളേജിൽ ബയോളജി പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷയ്ക്കിടെ ശുചിമുറിയിൽ പോയ വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചതായാണ് റിപ്പോർട്ട്‌. കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ കോളേജ് ജീവനക്കാർ ഉടൻ തന്നെ മെഗാൻ ടീച്ചിംഗ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. വിദ്യാർത്ഥിനി മരിച്ച…

Read More