ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം: കോളജ് ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. എറണാകുളം ഉയദംപേരൂർ സ്വദേശിയായ അതിഥി ബെന്നിയാണ് മരിച്ചത്.

ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്ന വിദ്യാർഥിനി ഇന്നലെ രാത്രി 11.35നാണ് മരിച്ചത്. വെഞ്ഞാറൻമൂട് ഗോകുലം മെഡിക്കൽ കോളജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

ഡിസംബർ രണ്ടിനാണ് അതിഥി കോളജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയത്. കുറച്ചു ദിവസമായി കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പോലീസ് എഫ്.ഐ.ആറിൽ പറയുന്നു. വിദ്യാർഥിനിക്കൊപ്പം മാതാവും താമസിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ട്രെയിനുകൾ 'ടോക്സിക്' മയം; റിലീസിന് മുന്നോടിയായി ബെംഗളൂരുവിൽ യാഷിന്റെ മാസ് പ്രചാരണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts