ബെംഗളൂരു: മംഗളൂരുവിലെ ഉപയോഗിച്ച കാറുകൾ വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് കയറിയ മോഷ്ടാക്കൾ രണ്ട് കാറുകളും അവയുടെ രേഖകളും കവർന്നതായി പരാതി. സൂറത്ത്കൽ ഹൊസബെട്ടു ജങ്ഷനിൽ സുരൽപാടിയിലെ കെ. അബീബ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് കവർച്ച നടന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഇത് സംബന്ധിച്ച് ഉടമ സൂറത്ത്കൽ പോലീസിൽ പരാതി നൽകി. ആറ് ലക്ഷം രൂപ, ഒമ്പത് ലക്ഷം രൂപ എന്നിങ്ങനെ വിലയുള്ള കാറുകളാണ് മോഷണം പോയതെന്ന് പരാതിയിൽ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മഴക്കോട്ടും ഹെൽമറ്റും ധരിച്ചാണ് മോഷ്ടാക്കളെത്തിയത്. മോഷ്ടിച്ച…
Read MoreTag: case
കുടുംബസ്വത്ത് തട്ടിയെടുത്തു; വിഘ്നേഷ് ശിവനെതിരെ പരാതി
ചെന്നൈ: കുടുംബസ്വത്ത് തട്ടിയെടുത്തെന്ന് കാണിച്ച് സംവിധായകന്‍ വിഘ്നേഷ് ശിവനും കുടുംബത്തിനുമെതിരെ തമിഴ്‌നാട് പോലീസില്‍ പരാതി. വിഘ്‌നേഷിന്റെ അച്ഛന്റെ സഹോദരങ്ങളാണ് ലാല്‍ഗുടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. വിഘ്നേഷിന്റെ ഭാര്യ നയന്‍താര, അമ്മ മീനാ കുമാരി, സഹോദരി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടി കുടുംബസ്വത്ത് വില്‍ക്കാന്‍ ശ്രമിച്ചപ്പോളാണ്, വിഘ്നേഷിന്റെ അച്ഛന്‍ സ്വത്തു വിറ്റ കാര്യം അറിഞ്ഞതെന്നും പരാതിയില്‍ പറയുന്നു. അതേസമയം, വിഷയത്തില്‍ വിഘ്നേഷ് ഇതുവരേയും പ്രതികരിച്ചിട്ടില്ല.
Read Moreരാഹുൽ ഗാന്ധിക്ക് തിരിച്ചടി ; അയോഗ്യത തുടരും
അഹമ്മദാബാദ്: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി. രാഹുൽ കുറ്റക്കാരനാണെന്നും വിധിക്ക് സ്റ്റേ ഇല്ലെന്നും ഗുജറാത്ത് ഹെെക്കോടതി. കേസിൽ രാഹുലിന്റെ അയോഗ്യത തുടരുമെന്നും വിചാരണക്കോടതിയുടെ വിധി സ്റ്റേ ചെയ്യുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. രാഹുലിനെതിരെ പത്തോളം കേസുകൾ വിവിധ കോടതികളിൽ പരിഗണനയിലുണ്ടെന്നും വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹെെക്കോടതി പറഞ്ഞു. ഇതോടെ വയനാട്ടിലെ ലോകസഭാംഗത്വത്തിൽ രാഹുലിന്റെ അയോഗ്യത തുടരും. 2019 ൽ കർണാടകത്തിലെ കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശത്തിലാണ് കേസ്. പ്രധാനമന്ത്രിയെ വിമർശിക്കുന്നതിനിടെ മോദി സമുദായക്കാരെ മുഴുവൻ അവഹേളിച്ചെന്ന ബിജെപി എംഎൽഎ പൂർണേഷ് മോദിയുടെ പരാതിയിലാണ്…
Read Moreകെ. വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി
അഗളി: വ്യാജരേഖ ചമച്ച കേസിൽ മുൻ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയ്ക്ക് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി . റിമാൻഡിലുളള കെ വിദ്യയെ അഗളി പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. അതിനിടയിലാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് സൂപ്രണ്ട് വന്ന് പരിശോധന നടത്തി. തുടർന്ന് ആശുപത്രിയിലേക്ക് ആംബുലൻസിൽ വിദ്യയെ മാറ്റുകയായിരുന്നു. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലേക്കാണ് വിദ്യയെ മാറ്റിയിരിക്കുന്നത്.
Read Moreഅമിത വേഗതയിൽ ബസ് ഓടിച്ചു, ശ്രദ്ധയില്ലാതെ റോഡ് ക്രോസ് ചെയ്തു ; ഇരുവർക്കുമെതിരെ പോലീസ് കേസ്
ബെംഗളൂരു: അമിത വേഗത്തിൽ ഓടിച്ചതിന് സ്വകാര്യ ബസ് ഡ്രൈവർക്കും അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതിന് മലയാളി സ്ത്രീക്കും എതിരെ മംഗളൂരു സൗത്ത് ട്രാഫിക് പൊലിസ് കേസെടുത്തു. മംഗളൂരു-മുടിപ്പു റൂട്ടിൽ സർവീസ് നടത്തുന്ന ഗോപാലകൃഷ്ണ ബസ് ഡ്രൈവർ ത്യാഗരാജ്(49), കാസർകോട് വൊർക്കാടിയിലെ ഐശുമ്മ(63) എന്നിവർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. അശ്രദ്ധമായി റോഡ് മുറിച്ച് കടന്ന് അപകടത്തിൽ പെടുമായിരുന്ന സ്ത്രീയെ സമർഥമായി രക്ഷിച്ച ഡ്രൈവറെ നാട്ടുകാർ പ്രശംസിക്കുന്നതിനിടെയാണ് ട്രാഫിക് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച തവിടുഗോളി ബസ് സ്റ്റോപ്പിനടുത്ത് ഐശുമ്മ പരിസരം ശ്രദ്ധിക്കാതെ റോഡ് മുറിച്ച്…
Read Moreമോൺസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷയും 5,25,000 രൂപ പിഴയും
കൊച്ചി: പോക്സോ കേസിൽ മോൺസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. 5,25,000 രൂപ പിഴയും അടക്കാൻ കോടതി നിർദ്ദേശം. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മോൺസൻ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തുടർവിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്. പുരവസ്തുകേസിൽ മോൺസൻ അറസ്റ്റിലയതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നൽകിയത്. 2022 മാർച്ചിലാണ് വിചാരണ തുടങ്ങിയത്. കേസിൽ…
Read Moreപൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം; ഹൈക്കോടതി കേസ് റദ്ദാക്കി
ബെംഗളൂരു: ബീദറില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം കളിച്ച സംഭവത്തില്‍ എടുത്ത രാജ്യദ്രോഹക്കേസ് ഹൈക്കോടതി റദ്ദാക്കി. കര്‍ണാടക ഹൈക്കോടതിയുടെ കലബുറഗി ബഞ്ചിൻറേതാണ് വിധി. കലബുറഗിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ നാടകത്തിൻറെ പേരില്‍ റജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതിയുടെ കലബുറഗി ബഞ്ചിൻറേതാണ് വിധി. കേസിൻറെ പേരില്‍ അന്ന് നാലാം ക്ലാസിലടക്കം പഠിക്കുന്ന കുട്ടികളെ ചോദ്യം ചെയ്ത പോലീസിൻറെ നടപടി ഏറെ വിവാദമായിരുന്നു. 2020 ജനുവരി 21-നാണ് ബീദറിലെ ഷഹീൻ ഉര്‍ദു മീഡിയം പ്രൈമറി സ്കൂളിലെ കുട്ടികള്‍ പൗരത്വ…
Read Moreഅശ്വത് നാരായണനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസ് കോടതി തടഞ്ഞു
ബെംഗളൂരു: സിദ്ധരാമയ്യയെ കൊല്ലുമെന്ന് പ്രസംഗിച്ചതിന് മുൻ ഉന്നതവിദ്യാഭ്യാസമന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ സി.എൻ.അശ്വത് നാരായണനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞു. ടിപ്പു സുൽത്താനെപോലെ സിദ്ധരാമയ്യയേയും തീർത്തുകളയുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ അശ്വത് നാരായൺ പറഞ്ഞത്. ഇതിനെതിരെ പ്രവർത്തകനായ എം. ലക്ഷ്മണ നൽകിയ പരാതിയിലാണ് മാണ്ഡ്യ പോലീസ് കേസെടുത്തത്. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനപരമായ പരാമർശം നടത്തിയെന്ന വകുപ്പുൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
Read Moreകറൻസി നോട്ടെറിഞ്ഞ സംഭവത്തിൽ ശിവകുമാറിനെതിരെ കേസ്
ബെംഗളൂരു:മണ്ഡ്യയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിഞ്ഞതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരെ കേസ്. സംഭവത്തില്‍ ഡികെ ശിവകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതിയുമായി എത്തിയിരുന്നു. പിന്നാലെ കേസെടുക്കാന്‍ പ്രാദേശിക കോടതി നിര്‍ദ്ദേശം നല്‍കി. ഇതോടെ മണ്ഡ്യ റൂറല്‍ സ്റ്റേഷനില്‍ കേസെടുക്കുകയായിരുന്നു. മാര്‍ച്ച് 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ബേവിനഹള്ളിക്ക് സമീപം നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ബസിനു മുകളില്‍ നിന്ന് ശിവകുമാര്‍ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിയുന്ന വീഡിയോ വൈറലായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രജാധ്വനി യാത്ര നടത്തുകയായിരുന്നു ശിവകുമാര്‍. റാലിയില്‍…
Read Moreപ്രായപൂർത്തിയാകാത്ത ബാലികയെ വിവാഹംകഴിച്ചയാളുടെ പേരിൽ കേസ്
ബെംഗളൂരു : ഹുബ്ബള്ളിയിൽ 17 വയസ്സുകാരിയെ വിവാഹം കഴിച്ച 3 മക്കളുള്ളയാളുടെ പേരിൽ പോലീസ് കേസെടുത്തു. ഹനുമന്ത ഉപ്പാരയുടെ പേരിലാണ് ഹുബ്ബള്ളി സിറ്റി പോലീസ് കേസെടുത്തത്. ഹനുമന്ത ഉപ്പാരയുടെ ആദ്യ ഭാര്യയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ദരിദ്ര കുടുംബത്തിൽപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർക്ക് പണംനൽകി സ്വാധീനിച്ചായിരുന്നു പുതിയ വിവാഹം. ബെലഗാവിയിലെ രാംദുർഗ് പടേപ്പ ക്ഷേത്രത്തിലാണ് വിവാഹം നടന്നത്.
Read More