കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. നാളെ രാവിലെ 10.15 ന് ഹൈക്കോടതി നേരിട്ട് വാദം കേൾക്കും. അവധി ദിനമായ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയായിരിക്കും വാദം കേൾക്കുക. മറ്റേത് കേസിനെക്കാളും പ്രാധാന്യം ഉള്ളതുകൊണ്ടല്ല മറിച് കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി മാറ്റി വെക്കുന്നതെന്നും കോടതി വ്യക്തമാക്കി. കേസിൽ ദിലീപിനെതിരെ ഐ.പി.സി 302 വകുപ്പ് പ്രകാരം കൊലപാതക ഗൂഢാലോചനാക്കുറ്റവും കൂടി ചുമത്തിയിട്ടുണ്ട്. നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റം…
Read MoreTag: case
വർത്തൂരിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദിച്ച സംഭവത്തിൽ മൂന്ന് കോൺസ്റ്റബിൾമാരെ സസ്‌പെൻഡ് ചെയ്തു.
ബെംഗളൂരു: 22 കാരനായ യുവാവിനെ കസ്റ്റഡിയിൽ മർദിച്ചതിന് ബർതൂർ പോലീസ് സ്റ്റേഷനിലെ മൂന്ന് കോൺസ്റ്റബിൾമാരെ സസ്‌പെൻഡ് ചെയ്തു. നാഗഭൂഷൻ ഗൗഡ, നാഗരാജ് ബിഎൻ, ശിവകുമാർ എച്ച് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഒക്ടോബർ 27 നും 31 നും ഇടയിൽ വർത്തൂർ പോലീസ് സ്‌റ്റേഷനിൽ അനധികൃതമായി തടങ്കലിൽ വെച്ച യുവാവിനെ സസ്‌പെൻഡ് ചെയ്ത പോലീസുകാർ മർദ്ദിച്ചതായാണ് റിപ്പോർട്ട്. കിഴക്കൻ ബെംഗളൂരുവിലെ വർത്തൂർ സ്വദേശിയായ 22 കാരൻ സൽമാൻ ഖാന്റെ വലത് കൈ മുറിച്ചുമാറ്റേണ്ട വിധം മർദനമേറ്റെന്നാണ് പരാതി കൂടാതെ കേസന്വേഷിക്കുന്ന പോലീസുകാർ തന്നോട് മറ്റ് മോഷണങ്ങൾ…
Read More4 ബിബിഎംപി വാർഡുകളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു.
ബെംഗളൂരു: കോവിഡ് വ്യാപനം തടയുന്നതിൽ ബിബിഎംപി വിജയിച്ചിട്ടുണ്ടെങ്കിലും, പ്രതിദിനം 25 കേസുകൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്ന കോറമംഗല, ഹഗദൂർ, ബെല്ലന്ദൂർ, ബേഗൂർ എന്നീ നാല് വാർഡുകൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കുകയാണ്. സജീവ കേസുകളുടെ എണ്ണം കുത്തനെ കുറയുന്നുണ്ടെങ്കിലും ബെംഗളൂരു അർബനിൽ മാത്രം ചൊവ്വാഴ്ച 187 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കൂടാതെ 6,498 പേർ വിവിധ നഗരങ്ങളിലായി ചികിത്സയിലുണ്ട്. നഗരം തുറന്നു തുടങ്ങിയതോടെ മടങ്ങിവരുന്ന ഐടി, ബിടി ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട് ഉണ്ട്. ആശാ പ്രവർത്തകരോട് അവരുടെ പ്രദേശത്തേക്ക് പുതുതായി…
Read Moreഅനധികൃത സ്വത്ത് സമ്പാദനം; ഇഡി കണ്ടുകെട്ടിയത് വാട്ടർ അതോറിറ്റി മുൻ ഉദ്യോഗസ്ഥന്റെ ഏഴരകോടിയുടെ വസ്തുവകകൾ
ബെംഗളുരു; അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ ബിഡബ്ല്യുഎസ്എസ് ബി ( വാട്ടർ അതോറിറ്റി ) മുൻ ചീഫ് എൻജിനീയർ എസ്എം ബസവരാജുവിന്റെ ഏഴരകോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ബെംഗളുരുവിലും മൈസൂരിലുമായി കിടന്നിരുന്ന ഈ സ്വത്തുവകകൾ കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് കണ്ടുകെട്ടിയതെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. രണ്ട് റസിഡൻഷ്യൽ സൈറ്റുകൾ, സ്വർണ്ണം, വെള്ളി, ഡയമണ്ട് ആഭരണങ്ങൾ, ആറ് ഫ്ളാറ്റുകൾ , വാണിജ്യ സമുച്ചയം എന്നിവയൊക്കെ പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു. 2018 ൽ ലോകായുക്ത സമർപ്പിച്ച കുറ്റപത്രത്തിന്റെ പേരിലാണ് ഇഡി കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം നടത്തുന്നുണ്ടെന്ന്…
Read Moreവികെ ശശികലയ്ക്ക് ജയിലിൽ ലഭിച്ച വിവിഐപി പരിഗണന; റിപ്പോർട്ട് രണ്ടാഴ്ച്ചക്കകം സമർപ്പിക്കണമെന്ന് ഹൈക്കോടതി
ബെംഗളുരു; അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികലയ്ക്ക് തടവിൽ കഴിയവെ വിവിഐപി പരിഗണന നൽകി എന്ന കേസിൽ രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കർണ്ണാടക ഹൈക്കോടതി ഉത്തരവിട്ടു. പൊതു താത്പര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഈ നിർദേശം നൽകിയത്. ശശികലയ്ക്ക് വിവിഐപി പരിഗണന നൽകി എന്ന കേസിൽ മനപൂർവ്വം കാലതാമസം വരുത്തുകയാണെന്നും അന്വേഷണ പുരോഗതി ഇല്ലെന്നും ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വിദഗ്ദയും, സാമൂഹിക പ്രവർത്തകയും ആയ ഗീതയാണ് ഹർജി നൽകിയത്. കേസ് പരിഗണിച്ച ആക്ടിംങ് ചീഫ് ജസ്റ്റിസ് എസ് സി ശർമ്മ അധ്യക്ഷനായ…
Read Moreമന്ത്രിയുടെ പിഎ ചമഞ്ഞ് തട്ടിയെടുത്തത് ലക്ഷങ്ങൾ; കയ്യോടെ അറസ്റ്റ് ചെയ്ത് പോലീസ്
ബെംഗളുരു; മന്ത്രിയുടെ പിഎ ചമഞ്ഞ് തട്ടിയെടുത്തത് ലക്ഷങ്ങൾ, മന്ത്രി ഈശ്വരപ്പയുടെ പിഎ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 37 ലക്ഷം തട്ടിയെടുത്ത കേസിൽ 2 പേരാണ് അറസ്റ്റിലായത്. ശിവമൊഗ സ്വദേശികളായ കാജിവാലിസ്, വിറ്റർ റാവു എന്നിവരാണ് പിടിയിലായത്. മൊബൈൽ ജല ശുദ്ധീകരണ പ്ലാന്റുകൾ ബെംഗളുരുവിൽ സ്ഥാപിക്കാനുള്ള അനുമതി നേടിത്തരാം എന്ന് വാഗ്ദാനം നടത്തിയാണ് സാഗർ സ്വദേശിയിൽ നിന്ന് പണം മേടിച്ചെടുത്തത്. പണം മേടിച്ചെടുത്തതിനേ ശേഷം ഒഴിഞ്ഞുമാറാൻ തുടങ്ങിയതോടെയാണ് പണം നൽകിയയാൾക്ക് സംശയം തോന്നുന്നതും പോലീസിൽ പരാതി നൽകിയതും. …
Read Moreയുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ബെംഗളുരു; അന്നപൂർണ്ണേശ്വരി നഗറിൽ ഭർത്താവ് യുവതിയെ കൊലപ്പെടുത്തി. രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയത്. സ്വകാര്യ കമ്പനി ജീവനക്കാരിയായ രൂപയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് കന്തരാജു (39) സംഭവത്തിന് ശേഷം ഒളിവിലാണ്. ഏറെ നേരം മൊബൈലിൽ സംസാരിച്ചതാണ് കന്തരാജുവിനെ പ്രകോപിപ്പിച്ചത്. ആരോടാണ് സംസാരിച്ചതെന്നറിയാൻ മൊബൈൽ പരിശോധിക്കണമെന്ന് പറഞ്ഞ് തർക്കം തുടങ്ങിയ കന്തരാജു അടുക്കളയിലെ കത്തിയെടുത്ത് രൂപയുടെ കഴുത്തറക്കുകയയിരുന്നു. പിന്നീട് വീട്ടിൽ നിന്നും ഒളിവിൽ പോകുകയും ചെയ്തു, ഇവരുടെ 12 വയസുകാരനായ മകൻ ട്യൂഷൻ കഴിഞ്ഞു വന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. 2005 ൽ അന്നപൂർണ്ണേശ്വരി നഗറിലുണ്ടായ…
Read Moreബെംഗളുരു കലാപ കേസ്; ഒരു എസ്ഡിപിഐ പ്രവർത്തകനെക്കൂടി അറസ്റ്റ് ചെയ്ത് എൻഐഎ
ബെംഗളുരു; 4 പേരുടെ മരണത്തിനിടയാക്കിയ ബെംഗളുരു കലാപ കേസിൽ ഒരു എസ്ഡിപിഐ പ്രവർത്തകനെക്കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. ഡിജെ ഹള്ളി പോലീസ് സ്റ്റേഷൻ തീവയ്പ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തബ്രേസാണ് (35) അറസ്റ്റിലായത്. കഴിഞ്ഞ 2020 ഓഗസ്റ്റ് 11ന് ഡിജെ ഹള്ളി , കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിലായി നടന്ന കലാപത്തിൽ 68 എഫ്ഐആറുകളാണ് ഇട്ടത്. യുഎപിഎ ചുമത്തിയ കേസിലാണ് ഇപ്പോൾ എസ്ഡിപിഐ പ്രവർത്തകനെ പിടികൂടിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ ആയ 109 പേരാണ് പ്രതിസ്ഥാനത്തുള്ളവർ. വിവാദ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അക്രമം…
Read Moreമുൻ മന്ത്രിയുടെ കസേര തെറിപ്പിച്ച അശ്ലീല വീഡിയോ കേസ് അന്വേഷണം അവസാന ഘട്ടത്തിൽ; ലൈംഗിക ചൂഷണം നടത്തിയത് സർക്കാർ ജോലി വാഗ്ദാനം നടത്തിയെന്ന് യുവതി
ബെംഗളുരു; മുൻ മന്ത്രിയുടെ സ്ഥാനം നഷ്ടമാക്കിയ അശ്ലീല വീഡിയോ കേസിൽ അന്വേഷണം പൂർത്തിയായതായി സർക്കാർ അറിയിച്ചു. മുൻമന്ത്രി രമേഷ് ജാർക്കിഹോളിയാണ് വിവാദ വീഡിയോയിൽ കുരുങ്ങിയത്. ഇതോടെ സ്ഥാനവും നഷ്ടമായിരുന്നു. എസ്ഐടി നടത്തിയ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ അനുവദിക്കണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ആവശ്യപ്പെട്ടു. സർക്കാരിന്റെ അഭ്യർഥന പരിഗണിക്കുമെന്നും വ്യവസ്ഥകളോടെ അനുമതി നൽകുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സെപ്റ്റംബർ 27 ന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാർച്ചിലാണ് മുൻമന്ത്രി രമേഷ് ജാർക്കിഹോളിയുടെ വിവാദ…
Read Moreആൺകുട്ടികളോട് സംസാരിച്ചതിന് പത്താം ക്ലാസുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു സഹപാഠി; ഞെട്ടി നാട്ടുകാർ
ബെംഗളുരു; സഹപാഠികളായ ആൺ സുഹൃത്തുക്കളോട് സംസാരിച്ചുവെന്നതിന്റെ പേരിൽ പത്താം ക്ലാസുകാരൻ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു. ബെംഗളുരു ജയനഗറിലാണ് 16 വയസുകാരി അക്രമണത്തിന് ഇരയായത്. ഇതോടെ ആൺകുട്ടി സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യാ ശ്രമവും നടത്തിയെങ്കിലും ബന്ധുക്കളുടെ അവസരോചിതമായ ഇടപെടലിലൂടെ ഇരുവരെയും രക്ഷിക്കുകയായിരുന്നു. ഇരുവരും സ്കൂൾ വിദ്യാർഥികളാണ്, കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. സ്കൂളിലെ മറ്റ് ആൺകുട്ടികളോട് സംസാരിക്കുന്നതിനെ ചൊല്ലി ആൺകുട്ടി പെൺകുട്ടിയെ ചോദ്യം ചെയ്യുകയും പ്രകോപിതനായി കത്തി ഉപയോഗിച്ച് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയും…
Read More