ആൺകുട്ടികളോട് സംസാരിച്ചതിന് പത്താം ക്ലാസുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു സഹപാഠി; ഞെട്ടി നാട്ടുകാർ

ബെം​ഗളുരു; സഹപാഠികളായ ആൺ സുഹൃത്തുക്കളോട് സംസാരിച്ചുവെന്നതിന്റെ പേരിൽ പത്താം ക്ലാസുകാരൻ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു. ബെം​ഗളുരു ജയന​ഗറിലാണ് 16 വയസുകാരി അക്രമണത്തിന് ഇരയായത്. ഇതോടെ ആൺകുട്ടി സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യാ ശ്രമവും നടത്തിയെങ്കിലും ബന്ധുക്കളുടെ അവസരോചിതമായ ഇടപെടലിലൂടെ ഇരുവരെയും രക്ഷിക്കുകയായിരുന്നു. ഇരുവരും സ്കൂൾ വിദ്യാർഥികളാണ്, കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. സ്കൂളിലെ മറ്റ് ആൺകുട്ടികളോട് സംസാരിക്കുന്നതിനെ ചൊല്ലി ആൺകുട്ടി പെൺകുട്ടിയെ ചോദ്യം ചെയ്യുകയും പ്രകോപിതനായി കത്തി ഉപയോ​ഗിച്ച് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയും…

Read More

കോവിഡ് നിരക്കിൽ ​ഗണ്യമായ കുറവ്; സ്കൂളുകൾ തുറക്കുന്നു

ബെം​ഗളുരു; കോവിഡ് കേസുകളിൽ ​ഗണ്യമായ കുറവ് വന്നതായി ആരോ​ഗ്യ വകുപ്പ്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്. കുടകിൽ ഉയർന്നിരുന്ന കേസുകളാണ് ഇപ്പോൾ കുറവ് വന്നിരിക്കുന്നത്, ഇതോടെ ഒൻപതാം ക്ലാസ് മുതലുള്ളവർക്ക് നേരിട്ടുള്ള ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം . ഇവിടെ രോ​ഗ സ്ഥിതീകരണ നിരക്ക് 2 ശതമാനത്തിലും താഴെ എത്തിയതോടെയാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത്. മറ്റു ക്ലാസുകൾ തുടങ്ങി സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും എട്ടാം ക്ലാസ് വരെയുള്ളവർക്ക് ക്ലാസുകൾ ക്രമീകരിക്കുകയെന്നും അധികാരികൾ പറഞ്ഞു. സ്കൂളുകൾ തുറക്കുന്നതിന്റെ…

Read More

ബിനീഷിന്റെ ജാമ്യാപേക്ഷ; കുരുക്ക് മുറുക്കി ഇഡി, കള്ളപ്പണം വെളുപ്പിക്കൽ കേസ് സ്വതന്ത്രമായി നിലനിൽക്കുന്നതെന്ന് വാദം

ബെം​ഗളുരു; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പിടിയിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ഇഡിയുടെ വാദം കർണ്ണാടക ഹൈക്കോടതിയിൽ ആരംഭിച്ചു. ഈ മാസം ഇരുപതിനാണ് തുടർവാദം നടക്കുക, ഇ‍ഡിക്ക് വേണ്ടി അഡീഷ്ണൽ സോളിസ്റ്ററ്‍ ജനറൽ അമൻ ലേഖി വ്യക്തമാക്കിയത് നേരിട്ട് ലഹരി മരുന്ന് ഇടപാടിൽ ബിനീഷ് ഇടപെട്ടോ എന്ന വിഷയം മാത്രമല്ല ബിനീഷ് ഇത്തരത്തിൽ കള്ളപ്പണം ലഹരി മരുന്ന് ഇടപാടിനായി ഉപയോ​ഗിച്ചിരുന്നോ എന്ന കാര്യവും അന്വേഷണ പരിധിയാലാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ ലഹരി മരുന്ന് കേസുമായി ബന്ധപ്പെടുത്താതെ തന്നെ കള്ളപ്പണം വെളുപ്പിച്ച കേസ് നിലനിൽ‌ക്കുന്നതാണെന്നും ഇഡി വ്യക്തമാക്കി.…

Read More

പൗരത്വനിയമ ഭേദഗതി ബിൽ വിരുദ്ധ പ്രക്ഷോഭത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച സംഭവം; കേസ് എൻ.ഐ.എ.യ്ക്കു കൈമാറണമെന്ന് ഹർജി

ബെം​ഗളുരു; പൗരത്വനിയമ ഭേദഗതി ബിൽ വിരുദ്ധ പ്രക്ഷോഭത്തിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ച അമൂല്യ ലിയോണയ്ക്കെതിരായ രാജ്യദ്രോഹക്കേസ് എൻ.ഐ.എ.യ്ക്കു കൈമാറണമെന്ന് ആവശ്യം. ലിയോണക്കെതിരായ രാജ്യദ്രോഹക്കേസ് എൻ.ഐ.എ.യ്ക്കു കൈമാറണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹർജി. മാണ്ഡ്യ സ്വദേശിയായ അഭിഭാഷകൻ എച്ച്.എൽ. വിശാല രഘുവാണ് ഹർജി നൽകിയത്. എന്നാൽ അമൂല്യയുടെ പ്രസംഗത്തിനുപിന്നിൽ ഏതെങ്കിലും ഉപദേശകസമിതിയുണ്ടോയെന്നും തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോയെന്നും ഉറപ്പിക്കേണ്ടതുണ്ടെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഫെബ്രുവരി 20-ന് ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് അമൂല്യ ലിയോണ പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. വൻ പ്രതിഷേധം ഉയർത്തിയ സംഭവത്തെ തുടർന്ന് തുടർന്ന്…

Read More

ആഡംബര കാർ വിറ്റ മലയാളിയെ പെരുവഴിയിലാക്കി ബിസിനസ് പങ്കാളി; നൽകാനുള്ളത് ലക്ഷങ്ങൾ

ബെം​ഗളുരു; തന്റെ ആഡംബര കാർ വാങ്ങിയ ബിസിനസ് പങ്കാളി പണംനൽകാതെ പറ്റിച്ചുവെന്ന് വ്യവസായിയുടെ പരാതി, ലാവെല്ല റോഡിൽ താമസിക്കുന്ന ഷാജി ജോർജ് തോമസ് ആണ് കബൺപാർക്ക് പോലീസിൽ പരാതിയുമായെത്തിയത്. നാലുമാസം മുൻപ് വാങ്ങിയ വാങ്ങിയ പുതിയ ബെൻസ് കാർ ഷാജി വിൽക്കാൻ തീരുമാനിച്ചിരുന്നു, വർഷങ്ങളായി തന്റെ ബിസിനസ് പങ്കാളിയായ അംജദ് കാർ വാങ്ങാമെന്നേറ്റു, കൂടാതെ കഴിഞ്ഞ മാർച്ച് മാസത്തിൽ കാർ കൈമാറുകയും ചെയ്തു. പണം ഉടൻ തരാമെന്നാണ് ഇയാൾ ഷാജിയോട് പറഞ്ഞിരുന്നത്. ഏകദേശം 48 ലക്ഷം രൂപയാണ് ഇയാൾ നൽകാനുള്ളത്, എന്നാൽ പറഞ്ഞ അവധികളിലൊന്നിലും…

Read More

ഭൂമി അഴിമതി കേസ്; യെഡിയൂരപ്പക്ക് അനുകൂല വിധി: സത്യത്തിന്റെ വിജയമെന്ന് യെഡിയൂരപ്പ

ബെം​ഗളുരു: സർക്കാർവിഞ്ജാപനം റദ്ദാക്കി ഭൂമി മറിച്ച് നൽകിയെന്ന കേസുകളിൽ ബിജെപി കർണ്ണാടക അധ്യക്ഷൻ ബിഎസ് യെഡിയൂരപ്പയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ ഹർജികൾ സുപ്രീം കോടതിയും തളളി. കോടതി വിധി ബിജെപി സംസ്ഥാന ഘടകം സ്വാ​ഗതം ചെയ്തു. സത്യത്തിന്റെ വിജയമാണിതെന്ന് യെഡിയൂരപ്പ ട്വീറ്റ് ചെയ്തു.

Read More

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനിടെ വിമുക്ത ഭടൻ കുഴഞ്ഞ് വീണ് മരിച്ചു

ബെം​ഗളുരു: പോലീസ് കസ്റ്റഡിയിൽ കുഴഞ്ഞ്വീണ് വിമുക്ത ഭടൻ മരിച്ചു. കൽകെരെ സ്വദേശി കൃഷ്ണമൂർത്തി (53) ആണ് മരിച്ചത്. കഴിഞ്ഞമാസം 20നാണ് ഭാര്യ മേഘല കൊല്ലപ്പെട്ടത്, കുടുംബ വഴക്കിനെ തുടർന്ന് താനാണ് കൊലനടത്തിയതെന്ന് കൃഷ്ണമൂർത്തി സമ്മതിച്ചിരുന്നു. കൊലനടത്തിയ ആയുധം കണ്ടെത്താൻ പോകവെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

Read More

അതി വിദ​ഗ്ദമായി മോഷണം നടത്തി വന്നിരുന്ന 8 അം​ഗസംഘം പിടിയിൽ

ബെം​ഗളുരു: ബാങ്കിൽനിന്ന് ഇറങ്ങുന്നവരുടെ ശ്രദ്ധ തിരിച്ച് കവർച്ച നടത്തിയിരുന്ന 8 അം​ഗ സം​ഗം പിടിയിലായി. സാംസൺ, ജാനിയ, അർജുൻ., രാകേഷ്, സുനിൽ, വിജയ്, ഭാസ്കർ, എസ് രാകേശ് എന്നിവരാണ് പിടിയിലായത്. ബാങ്കിൽ നിന്ന് ഇറങ്ങുന്നവരുടെ ശ്രദ്ധ മറ്റെന്തെങ്കിലേക്കും തിരിച്ച് വിട്ട് വിദ​ഗ്ദമായി മോഷണം നടത്തുന്ന കൂട്ടരാണിവർ.

Read More

കഞ്ചാവ് ധ്യാനത്തിന് ഉപയോ​ഗിച്ചാൽ സം​ഗതി കിടുക്കുമെന്ന് സ്വാമി നിത്യാനന്ദ, പച്ചിലമരുന്നായതിനാൽ അടിമപ്പെടില്ലെന്നും വാദം: സ്വാമി നിത്യാനന്ദക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ബെം​ഗളുരു: കഞ്ചാവിനെ പ്രോത്സാഹിപ്പിക്കും വിധം പ്രഭാഷണം നടത്തിയെന്നതിന്റെ പേരിൽ സ്വാമി നിത്യാനന്ദക്കെതിരെ പോലീസ് കേസെടുത്തു. കഞ്ചാവ് ധ്യാനത്തിന് സഹായിക്കും എന്ന് നിത്യാനന്ദ പറഞ്ഞതായി ചിലർആരോപിച്ചിരുന്നു, കൂടാതെ മദ്യത്തിന് അടിമപ്പെടും എന്നാൽ കഞ്ചാവിന് അടിമപ്പെടില്ലെന്നും കാരണം അത് വെറും പച്ചിലമരുന്നാണെന്നും നിത്യാനന്ദ പറഞ്ഞത് പ്രാദേശികചാനലുകളുലൊന്ന് സംപ്രേഷണം ചെയ്തിരുന്നു. നിത്യാനന്ദയുടെ ആശ്രമം നിലകൊള്ളുന്ന ബിഡദി പോലീസിനോട് സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ ഉടനെതന്നെ നടപടികളുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Read More

നടൻ അർജുന്റെ പരാതിയിൽ പോലീസെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ശ്രുതി ഹരിഹരൻ രം​ഗത്ത്

ബെം​ഗളുരു: മീടൂ വിവാദത്തിൽ കുടുങ്ങിയ അർജുൻ തനിക്കെതിരെ നൽകിയ കേസ് റദ്ദാക്കണമെന്ന് ശ്രുതി ഹരിഹരൻ ആവശ്യപ്പെട്ടു. ഒക്ടോബർ 25 ന് നടിക്കെതിരെ അർജുൻ ബെം​ഗളുരുവിലെ സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്.

Read More
Click Here to Follow Us