ആഡംബര കാർ വിറ്റ മലയാളിയെ പെരുവഴിയിലാക്കി ബിസിനസ് പങ്കാളി; നൽകാനുള്ളത് ലക്ഷങ്ങൾ

ബെം​ഗളുരു; തന്റെ ആഡംബര കാർ വാങ്ങിയ ബിസിനസ് പങ്കാളി പണംനൽകാതെ പറ്റിച്ചുവെന്ന് വ്യവസായിയുടെ പരാതി, ലാവെല്ല റോഡിൽ താമസിക്കുന്ന ഷാജി ജോർജ് തോമസ് ആണ് കബൺപാർക്ക് പോലീസിൽ പരാതിയുമായെത്തിയത്.

നാലുമാസം മുൻപ് വാങ്ങിയ വാങ്ങിയ പുതിയ ബെൻസ് കാർ ഷാജി വിൽക്കാൻ തീരുമാനിച്ചിരുന്നു, വർഷങ്ങളായി തന്റെ ബിസിനസ് പങ്കാളിയായ അംജദ് കാർ വാങ്ങാമെന്നേറ്റു, കൂടാതെ കഴിഞ്ഞ മാർച്ച് മാസത്തിൽ കാർ കൈമാറുകയും ചെയ്തു. പണം ഉടൻ തരാമെന്നാണ് ഇയാൾ ഷാജിയോട് പറഞ്ഞിരുന്നത്.

  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം

ഏകദേശം 48 ലക്ഷം രൂപയാണ് ഇയാൾ നൽകാനുള്ളത്, എന്നാൽ പറഞ്ഞ അവധികളിലൊന്നിലും പണം കൈമാറാൻ അംജദ് എത്തുകയോ പണം നൽകുകയോ ചെയ്തില്ല, ഇതിനെ തുടർന്ന് പല തവണയും പണം ലഭിക്കാതായയോടെ കാർ തിരികെയെടുക്കാൻ തീരുമാനിച്ചെങ്കിലും 18 ലക്ഷത്തോളം രൂപയുടെ റിപ്പയർ ചെയ്യണമെന്നാണ് സർവീസ് സെന്ററിൽ നിന്ന് അറിയിച്ചത്, ഇതോടെയാണ് പോലീസിൽ പരാതി നൽകാൻ ഷാജി തീരുമാനിയ്ച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts