ഇന്നലെ കർണാടകയിൽ രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പിന്നിൽ ?

ബെംഗളൂരു: സാധാരണ ഒരു പരിധിയിൽ കവിഞ്ഞ ഭൂചലനം അത് സംഭവിച്ച പ്രദേശത്തുള്ള ആളുകൾക്ക് മനസ്സിലാക്കാൻ കഴിയാറുണ്ട്.

പിന്നീട് ഭൂകമ്പമാപിനിയുടെ സഹായത്തോടെ ഭൂചലനത്തിൻ്റെ തോത് എത്രയായിരുന്നു എന്ന് കണ്ടെത്തി അത് പ്രസിദ്ധപ്പെടുത്തുകയാണ് പതിവ്.

എന്നാൽ ചെറിയ ചെറിയ ഭൂചലനങ്ങൾ സംഭവിച്ചത് ജനങ്ങർ അറിയുക പോലുമില്ല, പിന്നീട് അധികാരികൾ ആ വാർത്ത പുറത്തു വിടുമ്പോഴാണ് നമ്മൾ അത് അറിയുന്നത്.

  ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ താർപ്പായ കെട്ടി അധ്യയനം; ​ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ

അതേ പോലെ ഇന്നലെ രാവിലെ 6.55-ന് ഹംപിയിൽ റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടെന്ന് നാഷണൽ സെന്റർ ഫോർ സിസ്‌മൊളജിയാണ് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഭൂചലന മുന്നറിയിപ്പ് നൽകുന്ന സോഫ്റ്റ‌് വേറിലെ പിശകാണ് റിക്ടർ സ്കെയിലിൽ ഭൂചലനം രേഖപ്പെടുത്താൻ കാരണമായതെന്ന് ബെംഗളൂരുവിലെ കർണാടക പ്രകൃതിദുരന്ത നിരീക്ഷണ കേന്ദ്രം(കെ.എസ്.എൻ.ഡി.എം.സി.) അറിയിച്ചു.

ഭൂചലനം കർണാടക പ്രകൃതിദുരന്ത അവലോകന സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് കെ. എസ്.എൻ.ഡി.എം.സി. സയന്റിഫിക് ഓഫീസർ ജഗദീഷ് പറഞ്ഞു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ഭൂചലനം വിശകലനം ചെയ്യുമ്പോൾ സോഫ്റ്റ്‌വേറിന് പിശക് സംഭവിക്കാറുണ്ടെന്നും ഇതാണ് സംഭവിച്ചതെന്നും അധികൃതർ വിശദീകരിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്
[masterslider id="10"]

Related posts