ജിമ്മുകൾ തുറക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും.

ലോക്ക് ഡൌൺ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങളും മാളുകളും ഹോട്ടലുകളും റെസ്റ്റോറെന്റുകളും തുറക്കുന്നതിനോട് നിയന്ത്രണങ്ങളോടെയെങ്കിലും അനുകൂല നിലപാടെടുത്ത സർക്കാറിൽ നിന്നും ജിം തുറക്കുന്ന കാര്യത്തിൽ ഇനിയും ഒരു അനുകൂല നിലപാട് ഉണ്ടാകാത്തത് നഗരത്തിലെ ജിം ഉടമകളെയും ഫിറ്റ്നസ് ട്രൈനേഴ്‌സിനേയും ആശങ്കയിലാക്കുന്നു .

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച അൺലോക്ക് പ്ലാൻ പ്രകാരം ഫേസ് 3 ഇൽ ആണ് ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും സ്വിമ്മിങ് പൂളുകളും മറ്റും തുറക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകുക.

ഏകദേശം മൂന്ന് മാസത്തോളമായി അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ് ജിം ഓണർമാരും ട്രൈനേഴ്സും .
വാടക കൊടുക്കാനും ട്രൈനേഴ്‌സ് നു ശമ്പളം കൊടുക്കുവാനും ബുദ്ധിമുട്ടുകയാണിവർ .
” ഒരു വരുമാനവുമില്ല , സാറിനു ഒരു മാസത്തെ ശമ്പളം തരാൻ കഴിയും എങ്കിലും വാടകയും മറ്റും അടക്കേണ്ടതിനാൽ അദ്ദേഹത്തിനും ബുദ്ധിമുട്ടാണ് . കുടുംബത്തിൽ വരുമാനമുള്ള ഒരേ ഒരു ആൾ ഞാനാണ് . ശെരിയായ ഭക്ഷണത്തിനും ജിം ഡൈറ്റിനും ഉള്ള പണം പോലും ഇല്ല . എല്ലാ ട്രൈനെർമാരും ഇതേ അവസ്‌ഥയിലൂടെ അണിപ്പോൾ കടന്നു പോകുന്നത് ” അക്രം ( ട്രൈനെർ ) പറഞ്ഞു .

“ജോലികാർക് ശമ്പളം കൊടുക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല . വാടകയും മെയ്ന്റനൻസും ചാർജും കൊടുക്കാൻ പോലും സാധിക്കുന്നില്ല” എന്നും നഗരത്തിലെ ഒരു ജിം ഓണർ പറഞ്ഞു . “ലക്ഷങ്ങൾ ആണ് ഞങ്ങൾ ജിമ്മിൽ മുതൽ മുടക്കിയിരിക്കുന്നത്” എന്നും അദ്ദേഹം കൂട്ടി ചേർത്തു .

മാർച്ച് 13 മുതൽ നഗരത്തിലെ ജിം ആൻഡ് ഫിറ്റ്നസ് സെന്റേഴ്സ് എല്ലാം അടഞ്ഞു കിടക്കുകയാണ് . ലോക്ക് ഡൗണിന്റെ മൂന്നാം ഫേസ് അവസാനത്തിൽ മെയ് 17 ഓടെ ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും തുറക്കാനുള്ള ആലോചനകൾ സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക തലത്തിൽ ഉണ്ടായി എങ്കിലും കേന്ദ്ര നിർദേശപ്രകാരം എല്ലാം ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുകയാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
[masterslider id="10"]

Related posts