4 ബിബിഎംപി വാർഡുകളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു.

ബെംഗളൂരു: കോവിഡ് വ്യാപനം തടയുന്നതിൽ ബിബിഎംപി വിജയിച്ചിട്ടുണ്ടെങ്കിലും, പ്രതിദിനം 25 കേസുകൾ സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്ന കോറമംഗല, ഹഗദൂർ, ബെല്ലന്ദൂർ, ബേഗൂർ എന്നീ നാല് വാർഡുകൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കുകയാണ്.

സജീവ കേസുകളുടെ എണ്ണം കുത്തനെ കുറയുന്നുണ്ടെങ്കിലും ബെംഗളൂരു അർബനിൽ മാത്രം ചൊവ്വാഴ്ച 187 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കൂടാതെ 6,498 പേർ വിവിധ നഗരങ്ങളിലായി ചികിത്സയിലുണ്ട്.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

നഗരം തുറന്നു തുടങ്ങിയതോടെ മടങ്ങിവരുന്ന ഐടി, ബിടി ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട് ഉണ്ട്. ആശാ പ്രവർത്തകരോട് അവരുടെ പ്രദേശത്തേക്ക് പുതുതായി വരുന്നവരെ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്.

റെയിൽവേ, ബസ് സ്റ്റേഷനുകളിൽ കുടിയേറ്റക്കാരെ ശരിയായി പരിശോധിച്ചിട്ട് ആണ് കടത്തി വിടുന്നത് എങ്കിലും ചിലർ ചെക്ക് പോസ്റ്റുകൾ മറികടന്ന് നഗരത്തിലേക്ക് നുഴഞ്ഞുകയറുന്നതും കോവിഡ് അസുഖങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാൻ വഴി ഒരുക്കാം എന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ആരോഗ്യ ഉദ്യോഗസ്ഥൻ ആശങ്ക പങ്കുവെക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലണ്ടന്‍ സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 80 ലധികം പേര്‍ക്ക് പരിക്കേറ്റു
[masterslider id="10"]

Related posts