ബെംഗളൂരു: അപകടങ്ങൾ കുറയ്ക്കുന്നതിനും വാഹനമോടിക്കുന്നതിനിടെ ഉറങ്ങുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനും സഹായിക്കുന്ന എഐ ക്യാമറകൾ 300 സംസ്ഥാനാന്തര ബസുകളിൽ കൂടി സ്ഥാപിക്കാൻ കർണാടക ആർടിസി. ഡ്രൈവറുടെ മുഖഭാവം, ശാരീരിക അവസ്ഥ, വികാരം എന്നിവ തിരിച്ചറിയാൻ കഴിയുന്ന ഡ്രൈവർ ഡ്രസിനസ് ആൻഡ് കൊളീഷൻ ക്യാമറകൾ സ്ഥാപിക്കുന്നത്. ക്യാമറകളിൽ നിന്നുള്ള ദൃശ്യം ബെംഗളൂരുവിലെ കർണാടക ആർടിസി മോണിറ്ററിങ് സെന്ററിൽ തത്സമയം അറിയാം. ബസ് ജീവനക്കാരുടെ അമിത വേഗം, തെറ്റായ ദിശയിൽ വാഹനം ഓടിക്കുക, പുകവലി, ലെയ്ൻ ലംഘിക്കുക തുടങ്ങിയവ ബസിനുള്ളിൽ സ്ഥാപിച്ച ക്യാമറയിൽ തെളിയും.
Read MoreTag: camera
നഗരത്തിൽ 2000 സിസിടിവി ക്യാമറകൾ കൂടി ഉടൻ
ബെംഗളൂരു: നഗര സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2000 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നിലവിലുള്ള 7000 ക്യാമറകൾക്ക് പുറമെയാണിത്. നൂതന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഇവ ഗുണമേന്മയുള്ള ദൃശ്യങ്ങൾ പകർത്തുമെന്ന് മന്ത്രി പറഞ്ഞു.
Read Moreഎഐ ക്യാമറകൾ തിങ്കളാഴ്ച മുതല്‍ പണി തുടങ്ങും
തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സജ്ജമാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറ വഴി തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും.ഇതിനായുള്ള നടപടികള്‍ ഗതാഗതവകുപ്പ് പൂര്‍ത്തിയാക്കി. ക്യാമറയുടെ പ്രവര്‍ത്തനം പരിശോധിക്കുന്ന സാങ്കേതികസമിതി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. ഏപ്രില്‍ 19നാണ് സംസ്ഥാനത്ത് എഐ ക്യാമറ നിരീക്ഷണം ആരംഭിച്ചത്. ആദ്യം ഘട്ടത്തില്‍ ദിനവും നാലരലക്ഷത്തോളം നിയമലംഘനങ്ങള്‍ ക്യാമറയില്‍ തെളിഞ്ഞെങ്കിലും പിന്നീട് അത് കുറഞ്ഞു. ഇപ്പോള്‍ പ്രതിദിന നിയമലംഘനം ശരാശരി രണ്ടര ലക്ഷമാണ്. കഴിഞ്ഞ ദിവസം രണ്ടു ലക്ഷത്തോളമായി കുറഞ്ഞു. പിഴ ഈടാക്കിത്തുടങ്ങി ഒരു മാസം കൊണ്ട് ഇത് ഒരു…
Read Moreഎ.ഐ ക്യാമറ; നഗരത്തിൽ ദിനംപ്രതി 30000 ലേറെ നിയമലംഘനങ്ങൾ, കൂടുതൽ പിഴ ഉള്ളവരെ തേടി പോലീസ് വീട്ടിലെത്തും
ബെംഗളൂരു: കൃത്രിമ ബുദ്ധി (എ.ഐ)യുള്ള കാമറകള്‍ സ്ഥാപിച്ചതോടെ നഗരത്തിലെ നിരത്തുകളില്‍ ദിനംപ്രതി രജിസ്റ്റര്‍ ചെയ്യുന്നത് 30,000 ത്തിലേറെ ഗതാഗത നിയമ ലംഘനങ്ങള്‍. വാഹനങ്ങള്‍ കൈകാട്ടി നിര്‍ത്തിയുള്ള പോലീസിന്റെ വാഹന പരിശോധനക്കു പകരം ഇത്തരം കാമറകളാണ് നഗരറോഡുകളില്‍ നിയമലംഘനം കണ്ടെത്തുന്നതെന്ന് എ.ഡി.ജി.പി എം.എ. സലീം പറഞ്ഞു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 18 ലക്ഷം ഗതാഗത നിയമലംഘന കേസുകളാണ് എ.ഐ കാമറകള്‍ കണ്ടെത്തിയത്. നിയമലംഘകര്‍ക്ക് പോലീസ് നോട്ടീസ് അയച്ചു തുടങ്ങി. കുടുതല്‍ കേസുകളുള്ളവരെ തേടി പിഴ നേരിട്ട് അടപ്പിക്കാന്‍ ട്രാഫിക് പോലീസ് വീട്ടിലെത്തും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ…
Read Moreമാധ്യമപ്രവർത്തകർക്ക് ലാപ് ടോപ് ഉൾപ്പെടെയുള്ള കിറ്റുകൾ നൽകി സർക്കാർ
ബെംഗളൂരു:സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള പിന്നോക്ക വിഭാഗത്തിലെ 605 മാധ്യമപ്രവര്‍ത്തകര്‍ക്ക് ലാപ്ടോപും ക്യാമറയും ഉള്‍പെടെ തൊഴില്‍ ഉപകരണങ്ങള്‍ അടങ്ങിയ കിറ്റുകള്‍ സര്‍ക്കാര്‍ സൗജന്യമായി നല്കി. വിതരണ സംസ്ഥാനതല ഉദ്ഘാടനം വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് ബെംഗളൂരു കണ്ടീരവ സ്റ്റുഡിയോ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിര്‍വഹിച്ചു. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് സാമൂഹിക പരിഷ്കരണത്തില്‍ വലിയ പങ്കാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഡിവി സദാനന്ദ ഗൗഡ, പിആര്‍ഡി ഡയറക്ടര്‍ മഞ്ചുനാഥ് പ്രസാദ്, കമീഷണര്‍ ഡോ. പിഎസ് ഹര്‍ഷ, ജോ.ഡയറക്ടര്‍ ഡിപി മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു.
Read Moreകേരള അതിർത്തിയിൽ സിസിടിവി ക്യാമറകൾ, 55 റോഡുകളിൽ കർശന നിരീക്ഷണത്തിനൊരുങ്ങി കർണാടക
ബെംഗളൂരു: കേരള അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റുകളിലെ പ്രധാന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡിജി, ഐജിപി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. എല്ലാ സെന്‍സിറ്റീവായ സ്ഥലങ്ങളിലും താല്‍ക്കാലിക പോലീസ് ക്യാമ്പുകള്‍ തുറക്കും. പോലീസ് സേനയില്‍ ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികകളും നികത്തുകയും രാത്രികാല പട്രോളിംഗ് ശക്തമാക്കുകയും ചെയ്യും. ദക്ഷിണ കന്നഡ ജില്ലയിലേക്ക് മറ്റൊരു കെഎസ്ആര്‍പി ബറ്റാലിയനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ പ്രത്യേക പോലീസ് നടപടികള്‍…
Read Moreതേനീച്ചപ്പേടി ; ലാൽബാഗിൽ ഡിജിറ്റൽ ക്യാമറകൾ നിരോധിച്ചു
ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ ഡിജിറ്റൽ ക്യാമറകൾക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനിച്ചു. നിലവിലിപ്പോൾ പാർക്കിനുള്ളിൽ ഡിജിറ്റൽ ക്യാമറകൾ ഉപയുഗിക്കുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. ആരെങ്കിലും നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയാൽ 500 രൂപ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ ക്യാമറകൾ നിരോധിക്കുന്ന വിഷയം അധികൃതർ ഉപദേശക സമിതിക്ക് മുമ്പാകെ കൊണ്ടുവരുകയും അതിനു അംഗീകാരം ലഭിക്കുകയും ചെയ്യുകയായിരുന്നു. ഫ്ലാഷിന്റെ ഉപയോഗം പക്ഷികളുടെയും പ്രത്യേകിച്ച് തേനീച്ചകളുടെയും ശ്രദ്ധ തിരിക്കുമെന്നതാണ് ഡിജിറ്റൽ ക്യാമറകൾ അനുവദിക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് അധികൃതർ പറയുന്നത്. പ്രശസ്തമായ പാർക്കിൽ നിരവധി തേനീച്ച ആക്രമണങ്ങൾ…
Read More