ബി.എം.ടി.സി. ബസിടിച്ച് അപകടത്തിൽ രണ്ടുമരണം

ബെംഗളൂരു : വ്യത്യസ്ത അപകടങ്ങളിൽ ബി.എം.ടി.സി. ബസ്സടിച്ച് രണ്ടുമരണം. അരക്കെരെയിലും ഗോവിന്ദരാജ നഗരത്തിലുമാണ് അപകടങ്ങളുണ്ടായത്. അരക്കരെയിൽ ബി.എം.ടി.സി. ബസ് റോഡിലൂടെ നടന്നുപോകുന്ന യുവതിയെ ഇടിക്കുകയായിരുന്നു. പ്രദേശവാസികൾ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹുളിമാവ് സ്വദേശി വീണ (27) ആണ് അപകടത്തിൽ മരിച്ചത് . ഗോവിന്ദരാജ നഗരത്തിൽ ബസ് സ്‌കൂട്ടറിലിറങ്ങിയതിനെ തുടർന്ന് സ്‌കൂട്ടർയാത്രികനായ കുമാർ (45) ആണ് മരിച്ചത്. അന്നപൂർണ നഗർ സ്വദേശിയായ ഇദ്ദേഹം പൂവാങ്ങാൻ കെ.ആർ. മാർക്കറ്റിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് സ്കൂട്ടറിന് പിറകിൽ ബസ്സടിച്ചത്. റോഡിലേക്ക് തലയടിച്ചുവീണ കുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടു…

Read More

മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ച് ഡിസംബറോടെ കൂടുതൽ ഫീഡർ ബസ് സർവീസുകൾ 

ബെംഗളുരു: നമ്മ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് ബിഎംടിസി ഡിസംബർ അവസാനത്തോടെ 120 നോൺ എസി ഇലക്ട്രികൽ മിനി ഫീഡർ ബസ് സർവീസ് ആരംഭിക്കുന്നു. അടുത്ത വർഷം ഏപ്രിലോടെ ഫീഡർ സർവീസുകളുടെ എണ്ണം 300 ആയി ഉയർത്തും. നിലവിൽ 30 റൂട്ടുകളിലായി 121 ബസുകളാണ് ഫീഡർ സർവീസ് നടത്തുന്നത്. പ്രതിദിനം 1847 ട്രിപ്പുകൾ ഓടുന്നുണ്ട്. നഗരത്തിലെ കൂടുതൽ മേഖലകളിലേക്ക് മെട്രോ പാത എത്തിയതോടെയാണ് ഫീഡർ സർവീസുകൾ വ്യാപിപ്പിക്കുന്നത്.

Read More

സ്കൂൾ ബസിന് തീ പിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌ 

ചെന്നൈ: ചിദംബരത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസില്‍ 14 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ ബസ് നിര്‍ത്തി വിദ്യാര്‍ത്ഥികളെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചിദംബരം തീര്‍ത്ഥംപാളയത്ത് രാവിലെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു ബസില്‍ തീ കണ്ടത്. കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം തീ അണയ്ക്കാന്‍ ഡ്രൈവറും ഓടിക്കൂടിയ നാട്ടുകാരും ശ്രമിച്ചെങ്കിലും നടന്നില്ല. ബസ് പൂര്‍ണമായും കത്തിയമര്‍ന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തീര്‍ത്ഥംപാളയത്തുള്ള സ്വകാര്യ സ്‌കൂളിന്റെ ബസ് ആണ് അഗ്നിക്കിരയായത്.

Read More

കർണാടക ട്രാൻസ്പോർട്ട് ബസും കാറും കൂട്ടിയിടിച്ചു; ഒരു കുട്ടിയുൾപ്പെടെ ആറ് മരണം 

ബെംഗളൂരു : ഗദഗിൽ കർണാടക ട്രാൻസ്പോർട്ട് ബസും കാറും കൂട്ടിയിടിച്ച് ഒരു കുട്ടിയുൾപ്പെടെ കാറിലുണ്ടായിരുന്ന ആറുപേർ മരിച്ചു. മൂന്നുകുട്ടികൾക്ക് സാരമായി പരിക്കേറ്റു. രണ്ടുകുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. കലബുറഗി മദനഹിപ്പരാഗി സ്വദേശികളായ ശിവകുമാർ സുഭാഷ് കലാഷെട്ടി(48), ഭാര്യ ചന്ദ്രലേഖ കലാഷെട്ടി(42), മകൻ ദിംഗലേഷ് കലാഷെട്ടി(ആറ്), സഹോദരി റാണി കലാഷെട്ടി(25), കലബുറഗി അഫ്‌സൽപുര സ്വദേശികളായ സച്ചിൻ മല്ലികാർജുൻ കട്ടി(32), ഭാര്യ ദാക്ഷായണി കട്ടി(29), എന്നിവരാണ് മരിച്ചത്. മുതിർന്ന അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചും ആറുവയസ്സുകാൻ ആശുപത്രിയിലെത്തിയശേഷവുമാണ് മരിച്ചത്. ഗദഗിലെ നരേഗലിനടുത്ത് ഗദ്ദിഹള്ളയിൽ ഗജേന്ദ്രഗാദ്-നരേഗൽ റോഡിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. രണ്ടുകുടുംബങ്ങളിൽനിന്നായി നാലുകുട്ടികളുൾപ്പെടെ…

Read More

പൂജ അവധി; ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി. ടിക്കറ്റുകൾ കാലിയാവുന്നു 

ചെന്നൈ : പൂജാ അവധിയോടനുബന്ധിച്ച് ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് കെ.എസ്.ആർ.ടി.സി. നടത്തുന്ന പ്രത്യേക ബസ് സർവീസുകളിൽ ടിക്കറ്റുകൾ അതിവേഗം തീരുന്നു. അവധി തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയായ 20-ന് ചെന്നൈയിൽനിന്ന് എറണാകുളത്തേക്കുള്ള ബസിലെ ടിക്കറ്റ് ഇതിനകംതന്നെ തീർന്നു. ചെന്നൈ-എറണാകുളം, ചെന്നൈ-തിരുവനന്തപുരം റൂട്ടുകളിലാണ് കെ.എസ്.ആർ.ടി.സി. പൂജ പ്രത്യേക സർവീസുകൾ നടത്തുന്നത്. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്ക് 19, 20, 21, 25, 26, 30 തീയതികളിലും എറണാകുളത്തു നിന്ന് ചെന്നൈയിലേക്ക് 19, 20, 24, 25 തീയതികളിലുമാണ് സർവീസുള്ളത്. കോയമ്പേടുനിന്ന് വൈകീട്ട് 5.30-നാണ് സ്‌പെഷ്യൽ സർവീസ് പുറപ്പെടുക. രാവിലെ 6.25-ന്…

Read More

പൂജ അവധി; സ്വകാര്യബസുകളിൽ 5000 രൂപ വരെ ടിക്കറ്റ് നിരക്ക് 

ബെംഗളൂരു : പൂജ അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യബസുകൾ ടിക്കറ്റ് നിരക്ക് ഉയർത്തി. യാത്രതിരക്ക് കൂടുതലുള്ള 20-ന് എറണാകുളത്തേക്ക് സ്വകാര്യബസുകളിലെ ഏറ്റവും കൂടിയനിരക്ക് 5,000 ആണ്. നാലുപേരുള്ള കുടുംബത്തിന് ഈ ബസിൽ നാട്ടിൽപോകണമെങ്കിൽ ചെലവഴിക്കേണ്ടത് 20,000 രൂപ. അവധികഴിഞ്ഞ് മടങ്ങിവരുന്നതും ഈ ബസിലാണെങ്കിൽ ചെലവാകുന്നത് 40,000 രൂപ. സ്വകാര്യ വോൾവോ മെഡിസിറ്റി ആക്‌സിൽ എ.സി. സ്ലീപ്പർ ബസിനാണ് 5,000 രൂപ നിരക്ക്. മിക്ക ബസുകളിലും 3000-ത്തിനും 5000-ത്തിനും ഇടയിലാണ് ടിക്കറ്റ് നിരക്ക്. ഏറ്റവും കുറഞ്ഞനിരക്ക് 2,000 രൂപ. 21-നുള്ള ബസുകളിലും സമാനമായ നിരക്കാണ്. …

Read More

ബസ് ഷെൽറ്റർ മോഷണം പോയതല്ല; പൊളിച്ചു നീക്കിയതാണെന്ന് പോലീസ്

ബെംഗളുരു: സിറ്റി പോലീസ് കമ്മീഷ്ണറുടെ ഓഫീസിൽ നിന്ന് ഒന്നര കിലോ മീറ്റർ അകലെ കണ്ണിങ്ഹാം റോഡിൽ 10 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ബസ് ഷെൽറ്റർ അപ്രത്യക്ഷമായത് ഏറെ ചർച്ചയായിരുന്നു. ബസ് ഷെൽറ്റർ മോഷണം പോയി എന്നായിരുന്നു പ്രചരിച്ചത്. എന്നാൽ ഇപ്പോഴിതാ മോഷണം പോയതല്ല ബിബിഎംപി പൊളിച്ചു നീക്കിയതാണെന്ന വിശദീകരണവുമായി എത്തിയിരിക്കുകയാണ് പോലീസ്. ബസ് ഷെൽറ്റർ നിർമ്മിച്ച ശേഷം ഒരാഴ്ച ശേഷം പരിശോധിക്കാൻ എത്തിയ കമ്പനി അധികൃതർ ഇത് കാണാനില്ലെന്ന് ഹൈഗ്രൗണ്ട്സ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷിണത്തിൽ ആണ് ഷെൽറ്റർ ബിബിഎംപി…

Read More

പൂജ അവധി; കേരളത്തിലേക്ക് 14 സ്പെഷ്യൽ സർവീസുകളുമായി കേരള ആർടിസി 

ബെംഗളുരു: പൂജ അവധിയോടാനുബന്ധിച്ച് കേരള ആർടിസി കൂടുതൽ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 17 മുതൽ 31 വരെ നാട്ടിലേക്കും തിരിച്ചും 14 സ്പെഷ്യൽ സർവീസുകൾ ആണ് നടത്തുക. കോഴിക്കോട് -4, എറണാകുളം -4, കണ്ണൂർ -2, മലപ്പുറം-1, തൃശൂർ -2, കോട്ടയം – 1, തിരുവനന്തപുരം -1 എന്നിങ്ങനെയാണ് അധിക സർവീസ് നടത്തുക. സ്പെഷ്യൽ ബസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

Read More

10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ്സ്റ്റോപ്പ് മോഷണം പോയി

ബെംഗളൂരു: നഗരത്തിൽ 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ് സ്റ്റോപ്പ് മോഷണം പോയി. കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടറാണ് മോഷണം പോയത്. കണ്ണിങ്ഹാം റോഡിൽ സ്ഥാപിച്ചിരുന്ന ബസ് ഷെൽട്ടറിലെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ളതായിരുന്നു. ഇവിടുത്തെ കസേരകളും തൂണുകളും മേൽക്കൂരയുമെല്ലാം മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ സഹിതം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ബെംഗളൂരുവിൽ ബസ് സ്റ്റോപ്പുകൾ കാണാത്തത് ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ മാർച്ചിൽ എച്ച്ആർബിആർ ലെഔട്ടിൽ മുപ്പത് വർഷം പഴക്കമുള്ള ബസ് സ്റ്റോപ്പും കാണാതായി.…

Read More

ബസ് ഉടമ തൂങ്ങിമരിച്ച നിലയില്‍

ബെംഗളൂരു: മഹേഷ് മോട്ടോര്‍സ് സര്‍വീസ് ബസുകളുടെ ഉടമ പ്രകാശ് ശേഖയെ മംഗളൂരു കദ്രിയിലെ അപാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം ആറരയോടെ വാതില്‍ തകര്‍ത്ത് കയറിയാണ് പോലീസ് മൃതദേഹം പുറത്തെടുത്തത്. ദക്ഷിണ കന്നട ജില്ല ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറായിരുന്ന ജയറാം ശേഖയൂടെ മകനാണ്. അസോസിയേസൻ ജില്ല സെക്രട്ടറിയായി പ്രവര്‍ത്തിച്ച പ്രകാശ് നിലവില്‍ അംഗമായിരുന്നു. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ മഹേഷ് മോട്ടോര്‍സിെൻറ സിറ്റി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനമെമന്ന് പോലീസ് പറഞ്ഞു എ.ജെ.ഹോസ്പിറ്റലില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം…

Read More
Click Here to Follow Us