രാത്രികാല സ്ത്രീസുരക്ഷ; പൊതുഗതാഗതം രാത്രി വൈകിയും വേണമെന്ന ആവശ്യം ശക്തം

ബെംഗളൂരു: സ്ത്രീ സുരക്ഷാ ഉറപ്പാക്കാൻ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാകുന്നതിന്റെ ഭാഗമായി നമ്മ മെട്രോയും ബസും എന്നിങ്ങനെയുള്ള പൊതുഗതാഗത മാർഗങ്ങൾ രാത്രി 11 ന് ശേഷവും വേണമെന്ന ആവശ്യം ശക്തം. ഐ ടി മേഘാലയിയിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് ഇത്. ഐ ടി പാർക്കുകളും മറ്റും കേന്ദ്രീകരിച്ച് രാത്രികാല ബി.എം.ടി.സി സർവീസുകൾ സജീവമാക്കണമെന്ന നിർദേശം എപ്പോൾ വീണ്ടും ശക്തമായി. മുൻപ് മജെസ്റ്റിക് ബസ് ടെർമിനലിൽ നിന്നും പ്രേതന ഐ ടി സോണുകളായ ഇലക്ട്രോണിക് സിറ്റി, വൈറ്റ് ഫെയ്ൽഡ്, ഐ.ടി.പി.എൽ…

Read More

നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിഞ്ഞു

ബെംഗളൂരു: യാത്രക്കാരുമായി സഞ്ചരിച്ച ബസ് ശിവമൊഗ്ഗയിലെ ശരാവതി നദിയില്‍ മുങ്ങി. നദി മുറിച്ചുകടക്കാന്‍ ജങ്കാര്‍ സര്‍വിസ് കാത്തുനില്‍ക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. നദിയിലേക്കിറങ്ങിയ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍, കൂടുതല്‍ അപകടമുണ്ടാവുന്നതിന് മുമ്പ് നാട്ടുകാരടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി യാത്രക്കാരെ പുറത്തെത്തിച്ചു. അപകടത്തില്‍ ആളപായമില്ല. നദിയില്‍ മുങ്ങിക്കിടന്ന ബസ് പിന്നീട് എക്സ്കവേറ്റര്‍ ഉപയോഗിച്ച്‌ കരക്കെത്തിച്ചു.

Read More

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ആളില്ലാത്ത ബാഗ്; പരിഭ്രാന്തരായി യാത്രക്കാർ

bus stand

ബെംഗളൂരു: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ആളില്ലാത്ത ബാഗ് കണ്ടെത്തിയതിനെ തുടർന്ന് അൽപനേരം സംഭവസ്ഥലത്ത് പരിഭ്രാന്തി പരത്തി. മംഗളൂരു സ്‌ഫോടനക്കേസിന്റെ പശ്ചാത്തലത്തിൽ, സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരും ആളുകളും ബാഗ് ശ്രദ്ധയിൽപ്പെട്ടയുടനെ പോലീസിൽ അറിയിക്കുകയും ഉടൻതന്നെ ഇതിനെതിരെ ഡോഗ് സ്ക്വാഡ് നടപടിയെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ തിരച്ചിലിൽ സംശയാസ്പദമായ ഒന്നും ബാഗിൽ ഉണ്ടായിരുന്നില്ലെന്ന് ബാർകെ പോലീസ് സ്‌റ്റേഷൻ അധികൃതർ പറഞ്ഞു. കൂടാതെ ബാഗിൽ വിലപിടിപ്പുള്ള സാധനങ്ങളൊന്നും ഉണ്ടായിരുന്നില്ലന്നും പോലീസ് വ്യക്തമാക്കി. പഴയ വസ്ത്രങ്ങളും കുറച്ച് പാത്രങ്ങളും അടങ്ങിയ ഒരു ബാഗ് യാത്രക്കാർ ആരെങ്കിലും ഉപേക്ഷിച്ചതകമെന്നാണ് പോലീസ് സൂചിപ്പിച്ചത്.

Read More

ക്രിസ്മസ് ന്യൂയെർ അവധിക്കാലം: നാട്ടിലേക്കുള്ള ബസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിയ്ക്ക് മുന്നോടിയായി കേരള കർണാടക ആർ ട സി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഡിസംബർ 20 നുള്ള ബുക്കിങ് ആണ് ആരംഭിച്ചത്. ഡിസംബർ 25 ഞായറാഴ്ച ആയതിനാൽ നാട്ടിലേക്ക് കൂടുതൽ പേർ മടങ്ങുന്നത് 22, 23 ദിവസങ്ങളിലാണ്. കേരള ആർ ട സി ബെംഗളൂരുവിൽ നിന്നും ഡിസംബർ 20 മുതൽ 25 വരെ പ്രതിദിനം 10 സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെഷ്യൽ ബസുകളിൽ 10 ശതമാനം വരെ ഫ്ലെക്സി നിരക്ക് ഈടാക്കും. സ്പെഷ്യൽ ബസ് ടിക്കറ്റ് ബുക്കിങ് അടുത്ത ദിവസം…

Read More

തോട്ടിലേക്ക് മറിഞ്ഞ ബസിന് തീപിടിച്ചു

ROAD ACCIDENT

ബെംഗളൂരു:എൻ.ഡബ്ലിയൂ.കെ.ആർ.ടി.സിയുടെ രത്‌നഗിരി-ബെലഗാവി ബസ് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു തീപിടിച്ചു.. കോലാപൂർ ജില്ലയിലെ ജാദവ്‌വാദിയിൽ വെച്ച് ബസ് റോഡരികിലെ തോട്ടിലേക്ക് വീണ് തീപിടിച്ചെങ്കിലും ബസിൽ ഉണ്ടായിരുന്ന 13 ഓളം യാത്രക്കാർ അത്ഭുതകരമായിരക്ഷപെട്ടു.വൻ അപകടമാണ്  ഒഴിവായത് ബസിന്റെ നിയന്ത്രണം വിട്ടതോടെ കാൽനടയാത്രക്കാരിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ എസ് എം മായന്നവർ വാഹനം തിരിക്കുകയായിരുന്നു തുടർന്നാണ് ബസ് ഒരു തോട്ടിൽ വീണു തീപിടിച്ചതെന്നും എൻഡബ്ല്യുകെആർടിസി ബെലഗാവി ഡിവിഷണൽ കൺട്രോളർ പി വൈ നായിക് മാധ്യമങ്ങളോട് പറഞ്ഞു. ബസിൽ ഉണ്ടായിരുന്ന എട്ട് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ബസ് അതിന്റെ പതിവ് സമയക്രമത്തിൽ…

Read More

മോഷ്ടാക്കളെ പിടികൂടാൻ സഹായിച്ച് കെഎസ്ആർടിസി കണ്ടക്ടർ

ബെംഗളൂരു: കോർപ്പറേഷന്റെ ഹൈ എൻഡ് ഐരാവത് ക്ലബ് ക്ലാസ് ബസുകളിൽ യാത്ര ചെയ്യുകയും യാത്രക്കാരിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്ന രണ്ടുപേരെ പിടികൂടാൻ കെഎസ്ആർടിസി കണ്ടക്ടർ സഹായിച്ചു. ജൂലൈ 10-നാണ് ഇത്തരമൊരു മോഷണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. യാത്രയ്ക്കിടെ, ഒരു യാത്രക്കാരൻ അടിയന്തര സ്റ്റോപ്പ് അഭ്യർത്ഥിച്ചത് പ്രകാരം ബസ് ഡ്രൈവർ ബസ് നിർത്തി അടുത്ത മിനിറ്റുകൾക്കുള്ളിൽ സഹയാത്രികനും ബസിൽ നിന്ന് ഇറങ്ങി. തുടർന്ന് ഇരുവരും പിന്നീട് തിരിച്ചു വന്നിട്ടില്ല. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു. 20 മിനിറ്റോളം പ്രദേശത്ത് തിരച്ചിൽ നടത്തിയ ശേഷം…

Read More

ബെംഗളൂരുവിലേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: കാഞ്ഞങ്ങാട് നിന്നും ബെംഗളൂരുവിലേക്ക് വന്ന ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി ടൂറിസ്റ്റ് ബസിലിടിച്ചാണ് അപകടമുണ്ടായത് . അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More

സെപ്റ്റംബർ 6, 7 തിയ്യതികളിലെ ടിക്കറ്റുകൾ തീർന്നു

ബെംഗളൂരു: ഓണാവധി പ്രമാണിച്ച് 17 ലധികം സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും സെപ്റ്റംബർ 6,7 തിയ്യതികളിലെ ടിക്കറ്റുകൾ ഇപ്പോഴേ വിറ്റു തീർന്നു. തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലേക്ക് കൂടുതൽ സ്പെഷ്യൽ സർവീസുകൾ അനുവദിക്കുന്നതിനും ബസ് ക്ഷാമം ഒരു തടസ്സമായി നിൽക്കുകയാണ്. കർണാടക ആർ ടി സി ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കും തിരിച്ചും ഓടുന്നത് 55 സ്പെഷ്യൽ ബസുകൾ ആണ്. ഇതിൽ ഒട്ടു മിക്കവയും എസി ബസുകൾ ആണ്. കേരള ആർ ടിസിയേക്കാൾ ടിക്കറ്റ് നിരക്ക് കൂടിയിട്ടും റിസർവേഷൻ ആരംഭിച്ച് അരമണിക്കൂറിൽ എറണാകുളം എസി സെർവീസുകളുടെ…

Read More

എറണാകുളത്തേക്ക് 3500 കോഴിക്കോടേക്ക് 2100 യാത്രക്കാരെ മുതലെടുത്ത് സ്വകാര്യ ബസുകൾ 

ബെംഗളൂരു: ഓണാവധിക്ക് ബെംഗളൂരുവിൽ നിന്ന് നാട്ടിലെത്താനാഗ്രഹിക്കുന്ന മലയാളികളെ മുതലെടുത്ത് സ്വകാര്യബസുകൾ. വിമാന ടിക്കറ്റിനേക്കാൾ കൂടിയ നിരക്കാണ് മിക്ക സ്വകാര്യ ബസുകളും ടിക്കറ്റിന് നിലവിൽ ഈടാക്കുന്നത്. ഉൽസവകാലങ്ങളിൽ നിരക്ക് വർദ്ധന പതിവാണെങ്കിലും, കൊള്ളയടി അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഈ മാസം ആറിന് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് ഒന്നിന് 3500 രൂപ. ഇതേദിവസം വിമാനത്തിൽ പോയാൽ നിരക്ക് രണ്ടായിരത്തിനും നാലായിരത്തിനും ഇടയിൽ മാത്രമാണ്. കോഴിക്കോട്ടേയ്ക്കും കണ്ണൂരിലേക്കും ബസ് നിരക്ക് 2100 രൂപ. കേരളത്തിലേക്കുള്ള തീവണ്ടികളും, കേരള-കർണാടക ആർടിസി ബസുകളിലും ടിക്കറ്റ് ലഭിക്കാത്ത സാധാരണക്കാരോടാണ്…

Read More

ബസിൽ തർക്കം, പോലീസ് പരിശോധനയിൽ കണ്ടെത്തിയത് എം.ഡി.എം.എ

ബെംഗളൂരു: ബെംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന സ്വകാര്യ ബസില്‍ രണ്ട് പേർ തമ്മില്‍ തര്‍ക്കം. തുടര്‍ന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്നും  മാരക ലഹരി മരുന്ന് ആയ എംഡിഎംഎ കണ്ടെടുത്തത്. ഇരുവരും ലഹരിയിലായിരുന്നു. തിരുവല്ല സ്വദേശി റോഷന്‍, ചങ്ങനാശേരി സ്വദേശി ഷാരോണ്‍ എന്നിവരെയാണ് ചേര്‍ത്തല പോലീസ് പിടികൂടിയത്. റോഷനെതിരെ കഞ്ചാവ് കടത്ത് അടക്കം 18 ഓളം കേസുകൾ നിലവിൽ ഉണ്ട്. കാപ്പയും ചുമത്തിയിട്ടുണ്ട്.

Read More
Click Here to Follow Us