സെപ്റ്റംബർ 6, 7 തിയ്യതികളിലെ ടിക്കറ്റുകൾ തീർന്നു

ബെംഗളൂരു: ഓണാവധി പ്രമാണിച്ച് 17 ലധികം സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും സെപ്റ്റംബർ 6,7 തിയ്യതികളിലെ ടിക്കറ്റുകൾ ഇപ്പോഴേ വിറ്റു തീർന്നു.

തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലേക്ക് കൂടുതൽ സ്പെഷ്യൽ സർവീസുകൾ അനുവദിക്കുന്നതിനും ബസ് ക്ഷാമം ഒരു തടസ്സമായി നിൽക്കുകയാണ്.

കർണാടക ആർ ടി സി ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കും തിരിച്ചും ഓടുന്നത് 55 സ്പെഷ്യൽ ബസുകൾ ആണ്. ഇതിൽ ഒട്ടു മിക്കവയും എസി ബസുകൾ ആണ്. കേരള ആർ ടിസിയേക്കാൾ ടിക്കറ്റ് നിരക്ക് കൂടിയിട്ടും റിസർവേഷൻ ആരംഭിച്ച് അരമണിക്കൂറിൽ എറണാകുളം എസി സെർവീസുകളുടെ എല്ലാ ടിക്കറ്റുകളും വിറ്റു തീർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts