ലഹരി കടത്ത്,  അതിർത്തിയിൽ പരിശോധന ശക്തം

സുൽത്താൻ ബത്തേരി : ഓണത്തോടനുബന്ധിച്ച്‌ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കള്‍ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ എക്‌സൈസ് പോലീസും ഡാന്‍സാഫ് ഫോറസ്റ്റുമായി ചേര്‍ന്ന് പരിശോധന ശക്തമാക്കി.

10 ഗ്രാം കഞ്ചാവും 0.4 ഗ്രാം എം.ഡി.എം.എയും പിടികൂടി. കഞ്ചാവ് കടത്തികൊണ്ടുവന്ന കുറ്റത്തിന് കോഴിക്കോട് കൊടിയത്തുര്‍ സ്വദേശി ഉറവിങ്കല്‍ വീട്ടില്‍ സിറാജുദ്ദീന്‍ എം.ഡി.എം.എ കൈവശം വെച്ച കുറ്റത്തിന് കോഴിക്കോട് കിനാലൂര്‍ സ്വദേശി കുളത്തുവയല്‍ വീട്ടില്‍ കെ.വി അജ്മല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്താലായിരുന്നു പരിശോധന.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

കര്‍ണാടക എക്‌സൈസുമായി സഹകരിച്ച്‌ കഴിഞ്ഞ ദിവസം മുത്തങ്ങയിലും അതിര്‍ത്തി ചെക്കുപോസ്റ്റുകളിലും പരിശോധന നടത്തുകയും ചെയ്തു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്ര ചരക്ക് വാഹനങ്ങള്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധനക്ക് ശേഷമാണ് സംസ്ഥാനത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. അതിര്‍ത്തി വഴി രാസലഹരി വന്‍തോതില്‍ കടത്തികൊണ്ടുവരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സ്‌ക്വാഡിനെ തന്നെ നിരീക്ഷണത്തിനായി വെച്ചത്. പരിശോധന കര്‍നമാക്കിയതോടെ ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

പരിശോധനക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍, ഡാന്‍സാഫ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എച്ച്‌ ഷെഫീഖ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജി ബാബു, പ്രിവന്റീവ് ഓഫീസര്‍ കെ.വി വിജയകുമാര്‍, എം.പി ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ചാള്‍സ്‌കുട്ടി, നിഷാദ്‌എന്നിവര്‍ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
[masterslider id="10"]

Related posts