ലഹരി കടത്ത്,  അതിർത്തിയിൽ പരിശോധന ശക്തം

സുൽത്താൻ ബത്തേരി : ഓണത്തോടനുബന്ധിച്ച്‌ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കള്‍ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ എക്‌സൈസ് പോലീസും ഡാന്‍സാഫ് ഫോറസ്റ്റുമായി ചേര്‍ന്ന് പരിശോധന ശക്തമാക്കി. 10 ഗ്രാം കഞ്ചാവും 0.4 ഗ്രാം എം.ഡി.എം.എയും പിടികൂടി. കഞ്ചാവ് കടത്തികൊണ്ടുവന്ന കുറ്റത്തിന് കോഴിക്കോട് കൊടിയത്തുര്‍ സ്വദേശി ഉറവിങ്കല്‍ വീട്ടില്‍ സിറാജുദ്ദീന്‍ എം.ഡി.എം.എ കൈവശം വെച്ച കുറ്റത്തിന് കോഴിക്കോട് കിനാലൂര്‍ സ്വദേശി കുളത്തുവയല്‍ വീട്ടില്‍ കെ.വി അജ്മല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്താലായിരുന്നു പരിശോധന.…

Read More