കറുകുറ്റി ട്രെയിന്‍ അപകടത്തിന് കാരണം ഉദ്യോഗസ്ഥ വീഴ്ച..

കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് കണ്ടെത്തി. പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെന്ന് അന്വേഷണത്തില് കണ്ടെത്തി‍. അറ്റകുറ്റപ്പണിയുടെ മേല്‍നോട്ട ചുമതലയുള്ള പെര്‍മനന്റ് വേ ഇന്‍സ്‌പെക്ടറെ റെയില്‍വെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

ഇന്നലെ രാവിലെ 2.15ഓടെയാണ് തിരുവനന്തപുരം-മംഗലാപുരം എക്സ്‍പ്രസ് അങ്കമാലിക്ക് സമീപം കറുകുറ്റിയില്‍ പാളം തെറ്റിയത്. ട്രാക്കിലെ വിള്ളലാണ് ട്രെയിന്‍ പാളം തെറ്റാന്‍ കാരണമെന്ന് ഇന്നലെത്തന്നെ റെയില്‍വെ കണ്ടെത്തിയിരുന്നു എന്നാല്‍ ട്രാക്കിലെ വിള്ളല്‍ നേരത്തെ ശ്രദ്ധയില്‍ പെട്ടതാണെന്നും ഇത് വെല്‍ഡ് ചെയ്ത് ശരിയാക്കാതെ ബോള്‍ട്ട് ഉപയോഗിച്ച് ശരിപ്പെടുത്തുതയായിരുന്നെന്നും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ആലുവ ഏരിയയിലെ അറ്റകുറ്റപ്പണിയുടെ മേല്‍നോട്ട ചുമതലയുള്ള പെര്‍മനന്റ് വേ ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണനെ റെയില്‍വെ ഡിവിഷണല്‍ എഞ്ചിനീയര്‍ സസ്പെന്റ് ചെയ്തത്. സംഭവ സമയത്ത് ട്രെയിന്‍ വേഗത കുറവായിരുന്നതിനാലാണ് വലിയ അപകടം വഴിമാറിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
[masterslider id="10"]

Related posts