സംവിധായകൻ രാജസേനൻ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്

തിരുവനന്തപുരം : സംവിധായകൻ രാജസേനൻ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്. സി.പി.എം പ്രവേശനത്തിന് മുന്നോടിയായി അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി ​ഗോവിന്ദൻ മാസ്റ്ററുമായി ചർച്ച നടത്തിയാതായി റിപ്പോർട്ട്. ഇന്ന് തന്നെ രാജസേനന്റെ സി.പി.എം പ്രവേശന പ്രഖ്യാപനമുണ്ടാവും. ബി.ജെ.പിയുമായി ആശയപരമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റിയം​ഗമായിരുന്നു രാജസേനൻ. 2016-ൽ അരുവിക്കര നിയോജകമണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. പാർട്ടി സംസ്ഥാനനേതൃത്വം അവ​ഗണിച്ചെന്നാരോപിച്ചാണ് അദ്ദേഹം പാർട്ടി വിടുന്നത്. കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും ഒടുവിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ…

Read More

2024 നുള്ളിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലടിച്ചില്ലെങ്കിൽ ഇരുവർക്കും നോബൽ സമ്മാനം നൽകും അണ്ണാമലൈ

ബംഗളൂരു: കർണാടകയിൽ 2024നുള്ളിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലടിച്ചില്ലെങ്കിൽ ഇരുവർക്കും നോബൽ സമ്മാനം നൽകണമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ. സംസ്ഥാനത്ത് സർക്കാർ ഒരു കൊല്ലത്തിനുള്ളിൽ ചീട്ടുകൊട്ടാരം പോലെ തകരുമെന്നും അണ്ണാമലൈ പറഞ്ഞു. മന്ത്രി സഭയുടെ രൂപീകരണം തന്നെ തെറ്റായ രീതിയിലാണ്. ഒരു മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകൃതമാകുന്ന രീതി കർണാടകയിൽ സർക്കാരിനില്ല. പത്ത് മന്ത്രിമാർ വ്യത്യസ്ത ആളുകൾക്കാണ് മറുപടി പറയേണ്ടി വരുന്ന സാഹചര്യം കർണ്ണാടകയിലെ മന്ത്രിസഭാ രൂപീകരണത്തിൽ കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മന്ത്രിമാർക്കും മുഖ്യമന്ത്രി ഗവർണറിനും മറപടി പറയേണ്ടി വരുന്ന രീതിയിലാണ് രാജ്യത്തെ…

Read More

പുതിയ സർക്കാരിന്റെ ആയുസ് ഒരു വർഷം മാത്രം പ്രവചനവുമായി ബിജെപി 

ബെംഗളൂരു:സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയിട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ. ഈ സർക്കാരിന് ആയുസ് ഇല്ലെന്നും സര്‍ക്കാര്‍ വീഴുമെന്ന് പ്രവചിച്ചിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ പ്രഖ്യാപിച്ച കാര്യങ്ങളും ഇപ്പോള്‍ നടപ്പാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്ന് ബിജെപി ആരോപിച്ചു. ജനങ്ങള്‍ ഒരുപാട് കാര്യങ്ങല്‍ പ്രതീക്ഷിച്ചിരുന്നു. അതൊന്നും സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തില്‍ ഇല്ലെന്നും മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു. പല സ്ത്രീകളും ഇതിനോടകം സൗജന്യമായി ബസ്സില്‍ യാത്രകള്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ പ്രഖ്യാപനം ജനങ്ങളെ നിരാശരാക്കിയെന്നും ബൊമ്മൈ പറഞ്ഞു. സ്ത്രീകള്‍ക്ക് ബസ്സില്‍ സൗജന്യ യാത്ര അധികാരത്തില്‍ എത്തിയാല്‍…

Read More

മോദി സർക്കാരിന്റെ ഒൻപതാം വാർഷികം, രാജ്യത്ത് ഒരു മാസം നീളുന്ന പരിപാടികൾ

ന്യൂഡൽഹി: മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഒരുമാസം നീളുന്ന പ്രചാരണം നടത്താന്‍ പദ്ധതി തയ്യാറാക്കി ബി ജെ പി. എല്ലാ ലോക്‌സഭാ മണ്ഡലങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പ്രചാരണം മേയ് 30ന് ആരംഭിച്ച്‌ ജൂണ്‍ 30നാണ് അവസാനിക്കുന്നത്. ക്യാമ്പയിനിന്റെ ആദ്യ ദിവസമായ മേയ് 30ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍ റാലി സംഘടിപ്പിക്കുമെന്ന് ബി ജെ പി വൃത്തങ്ങള്‍ അറിയിക്കുന്നു. മേയ് 31നും പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയില്‍ പങ്കെടുക്കും. മുതിര്‍ന്ന ബി ജെ പി നേതാക്കളുടെ നേതൃത്വത്തില്‍ 51 റാലികള്‍ സംഘടിപ്പിക്കുമെന്നും വിവരമുണ്ട്. രാജ്യത്തെ…

Read More

ബിജെപി യിൽ വൻ അഴിച്ചു പണിക്കു സാധ്യത

ബെംഗളൂരു: മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ കര്‍ണാടക ബിജെപിയിലും വന്‍ അഴിച്ചുപണിക്ക് സാധ്യത. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തിനും പ്രതിപക്ഷനേതാവ് സ്ഥാനത്തിനും വേണ്ടി നേതാക്കള്‍ ചരടുവലി തുടങ്ങിയതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. സംസ്ഥാനത്ത് പാര്‍ട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ രാജി സന്നദ്ധത അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കട്ടീല്‍ രാജിവെച്ചാല്‍ കേന്ദ്രമന്ത്രി ശോഭ കരന്തലജെയെ ബിജെപി അധ്യക്ഷയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ച ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക. താഴേത്തട്ടു…

Read More

കര്‍ണാടകയില്‍ ബിജെപിയുടെ ദയനീയ പരാജയം; മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിക്ക് കൂടുതല്‍ പ്രതീക്ഷ

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപിക്കുണ്ടായ ദയനീയ പരാജയം മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിക്ക് കൂടുതല്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. ചെറിയ കക്ഷികളെ ഒപ്പം കൂട്ടി 2024 തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാനുള്ള നീക്കമാണ് പാര്‍ട്ടി നേതൃത്വങ്ങള്‍ സ്വീകരിക്കുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതോടെ തിരക്കിട്ട ചര്‍ച്ചകളാണ് മഹാരാഷ്ട്രയില്‍ നടക്കുന്നത്. Mഡി. ചെറിയ കക്ഷികളെ കൂടെ നിര്‍ത്തിക്കൊണ്ടുള്ള പോരാട്ടമാണ് എംവിഎ യുടെ ഭാഗത്ത് നിന്നുണ്ടാകാന്‍ പോകുന്ന പ്രധാന നീക്കമെന്ന് എന്‍സിപി നേതാവ് ജയന്ത് പാട്ടീല്‍ പറഞ്ഞു.മുംബൈയിലെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയായ സില്‍വര്‍ ഓക്കില്‍ നടന്ന എംവിഎ യോഗത്തില്‍…

Read More

കോൺഗ്രസിന് മുന്നറിയിപ്പുമായി ബിജെപി നേതാവ്

ബെംഗളൂരു:കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തത് പോലെ ബജ്റംഗദളിനെ നിരോധിച്ചാൽ വിവരമറിയിക്കുമെന്ന് ബി.ജെ.പി നേതാവിന്റെ മുന്നറിയിപ്പ്. ബസവരാജ് ബൊമ്മൈ സർക്കാരിൽ മന്ത്രിയായ സി.എൻ.അശ്വത്നാരായണന്റേതാണ് മുന്നറിയിപ്പ്. മന്ത്രിമാരുടെ കൂട്ടത്തോൾവിക്കിടയിൽ സിറ്റിങ് സീറ്റായ മല്ലേശ്വരം നിലനിർത്താൻ അശ്വത്ഥിനായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ  സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ഫലം ഞങ്ങളെ ഞെട്ടിച്ചു. ഒരുപാട് സീറ്റാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്. ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,ആദ്ദേഹം വെളിപ്പെടുത്തി. ആശയവിനിമരംഗത്തുണ്ടായ പാളിച്ചയാണ് പരാജയത്തിനു കാരണമെന്ന് അശ്വത്നാരായണൻ വിശദീകരിച്ചു. സർക്കാർ പദ്ധതികൾ കൃത്യമായി ജനങ്ങളിലെത്തിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ബജ്റംഗദളിനെ നിരോധിക്കുമെന്ന് എങ്ങനെ പറയാൻ കോൺഗ്രസിന്…

Read More

തെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യും ; ബസവരാജ് ബൊമ്മെ

ബെംഗളൂരു:നിയമസഭ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെ പരാജയം അംഗീകരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. തിരഞ്ഞെടുപ്പിലെ പരാജയം ബി ജെ പി വിശദമായി വിശകലനം ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾക്ക് തിരഞ്ഞെടുപ്പിൽ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല. വിശദമായ ഒരു വിശകലനം ഇതിനെക്കുറിച്ച് നടത്തും. കൂടാതെ വിവിധ തലങ്ങളിലുള്ള വിടവുകളും പോരായ്മകളും നികത്തി പാർട്ടിയെ പുനർ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ബസവരാജ് ബൊമ്മെ കൂട്ടിച്ചേർത്തു.

Read More

ബിജെപി പരാജയം അംഗീകരിച്ചു കഴിഞ്ഞെന്ന് രൺദീപ് സുർജേവാല

ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയം അംഗീകരിച്ചു കഴിഞ്ഞുവെന്ന് നേതാവ് രൺദീപ് സുർജേവാല. വോട്ട് ചെയ്യാനെത്തിയ കോടിക്കണക്കിന് വരുന്ന വോട്ടർമാർക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. കേവല ഭൂരിപക്ഷം തികക്കുമെന്ന് കരുതുന്നു. നാളെ വോട്ടെണ്ണിക്കഴിഞ്ഞാൽ ഒറ്റക്ക് സർക്കാർ രൂപീകരിക്കുമെന്നും സുർജേവാല പ്രതീക്ഷ പ്രകടിപ്പിച്ചു.  കർണാടകയിൽ വോട്ട് ചെയ്ത 6.5 ​​കോടി ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. നമുക്ക് നാളെ ഫലം വരുന്നതുവരെ കാത്തിരിക്കാം. ബി.ജെ.പി അവരുടെ പരാജയം അംഗീകരിച്ചു കഴിഞ്ഞു, സുർജെവാല പറഞ്ഞു.

Read More

ചോദ്യങ്ങൾക്കെല്ലാം മെയ് 13 ന് ഉത്തരം നൽകും ; തേജസ്വി സൂര്യ

ബെംഗളൂരു: മെയ് 13ന് എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കര്‍ണാടക നല്‍കുമെന്ന് ബിജെപി എംപി തേജസ്വി സൂര്യ. ബജ്‌റംഗ് ബലിയുടെ നാടായ കര്‍ണാടക ഇതിനെല്ലാം മെയ് 13ന് ഉത്തരം നല്‍കും. എല്‍പിജി സിലിണ്ടറുകള്‍ക്ക് പ്രാര്‍ത്ഥന നടത്തുന്ന ഡികെ ശിവകുമാറിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, കോണ്‍ഗ്രസ് ഈ പൂജയെങ്കിലും ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞു.

Read More
Click Here to Follow Us