നടൻ വിജയ് ബിജെപി യിലേക്കോ? സൂചനയുമായി അണ്ണാമലൈ

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് ബിജെപിയിലേക്കെത്തുമോ? ക്ഷണവുമായി അണ്ണാമലൈ.. ആകാംക്ഷയോടെയാണ് ഇതിനായി തമിഴ്നാട് കാത്തിരിക്കുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് വിജയിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ സ്വാഗതം ചെയ്തിരുന്നു . വിജയിനെപ്പോലുള്ളവര്‍ ഉടന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നും താനും ബിജെപിയും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. വിജയിന്‍റെ രാഷ്ട്രീയ പ്രവേശം ഏറ്റവും അധികം തമിഴ്നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇക്കഴിഞ്ഞ ദിവസം 49ാം പിറന്നാളിനോടനുബന്ധിച്ച്‌ വിജയ് ഉടന്‍ രാഷ്ട്രീയപ്രവേശനം നടത്തുമെന്ന് സ്ഥിരീകരിച്ച്‌ തമിഴ്നാട്ടില്‍ ഉടനീളം പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. വിജയിക്ക് 49-ാം പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളിലാണ്…

Read More

സംവിധായകൻ രാമസിംഹൻ അബൂബക്കർ ബിജെപി വിട്ടു 

കൊച്ചി: സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപി വിട്ടു. ഫെയ്സ്ബുക്കിലൂടെയാണു പാർട്ടി അംഗത്വം രാജിവച്ച വിവരം രാമസിംഹൻ അറിയിച്ചത്. താൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും എല്ലാത്തിൽ നിന്നും മോചിതനായി തികച്ചും സ്വതന്ത്രനായെന്നും അദ്ദേഹം കുറിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റിന് അയച്ച രാജിക്കത്തും രാമസിംഹൻ പങ്കുവച്ചു. ഒരു കലാകാരനായി പ്രവർത്തിക്കാൻ വേണ്ട സ്വാതന്ത്ര്യം രാഷ്ട്രീയപാർട്ടിയുടെ ഭാഗമായി നിന്നാൽ കിട്ടില്ലെന്നും അതിനാലാണ് രാജിവച്ചതെന്നും രാമസിംഹൻ  പറഞ്ഞു. ‘ഒരു രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ന് പ്രവർത്തിക്കാൻ കഴിയാത്തതിനാലാണ് രാജിവച്ചത്. കലാകാരനാകുമ്പോൾ പല കാര്യത്തിലും കുറച്ചു സ്വാതന്ത്ര്യം വേണം. ആ…

Read More

ചില നേതാക്കൾ കോൺഗ്രസുമായി അഡ്ജസ്റ്റ്മെന്റ് രാഷ്രീയം കളിക്കുന്നു : ബിജെപി എംപി യുടെ ആരോപണം

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കര്‍ണാടക ബിജെപിയിലെ ആഭ്യന്തര കലഹം രൂക്ഷമാവുന്നു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ നടത്തിയെന്ന് ആരോപിച്ച്‌ മൈസൂരു-കുടക് എംപി പ്രതാപ് സിംഹ രംഗത്ത് എത്തിയതോടെയാണ് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം മറനീക്കി പുറത്ത് വന്നത്. സര്‍ക്കാരിന്റെ നയങ്ങളെയും വാഗ്ദാനങ്ങളെയും ചോദ്യം ചെയ്യാതിരിക്കാൻ ബിജെപിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസുമായി ‘അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം’ നടത്തിയെന്നാണ് പ്രതാപ് സിംഹ കഴിഞ്ഞ ദിവസം ആരോപിച്ചത്. ഏതാനും മുതിര്‍ന്ന നേതാക്കള്‍ക്ക് ഈ നീക്കത്തില്‍ പങ്കുണ്ട്. സര്‍ക്കാറിന്റെ വാഗ്ദാനങ്ങളുടേയും പദ്ധതികളുടെയും കാര്യത്തില്‍ മുഖ്യമന്ത്രി…

Read More

മോദി കന്നഡിഗരുടെ അന്നം മുടക്കും ; സിദ്ധരാമയ്യ

ബെംഗളൂരു: മോദി സർക്കാർ കർണാടകയിലെ ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നതായി ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാർ പ്രഖ്യാപിച്ച ‘അന്ന ഭാഗ്യ 2.0’ പദ്ധതിക്ക് വേണ്ട അരി നൽകാതെ കേന്ദ്രം തടസ്സം സൃഷ്ടിക്കുകയാണെന്ന് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു. ഓപ്പൺ മാർക്കറ്റ് സ്കീമിലൂടെ കർണാടകയ്ക്ക് അരി വിതരണം ചെയ്യുന്നതിൽ നിന്ന് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ കേന്ദ്രം വിലക്കിയതായും കർണാടക മുഖ്യമന്ത്രി ആരോപിച്ചു. എന്ത് കൊണ്ടാണു നരേന്ദ്രമോദിയും കർണാടക ബി.ജെ.പിയും അർഹരായ ആളുകൾക്ക്  സൗജന്യ അരി നൽകുന്നത് എതിർക്കുന്നത്. എന്തുകൊണ്ടാണ് അവർ പാവപ്പെട്ടവരിൽ നിന്ന് ഭക്ഷണം തട്ടിയെടുക്കാൻ…

Read More

അപകീർത്തി കേസ് ; കോൺഗ്രസ്‌ നേതാക്കൾക്ക് സമൻസ്

ബെംഗളൂരു: കോൺഗ്രസ്‌ നേതാക്കൾക്കെതിരെ അപകീർത്തിക്കേസ് സമർപ്പിച്ച് ബിജെപി. കർണാടകയിലെ മുതിർന്ന കോൺഗ്രസ്‌ നേതാക്കൾക്കും രാഹുൽ ഗാന്ധിക്കുമെതിരെയാണ് പരാതി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ എന്നിവരെ ചേർത്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി എസ് കേശവപ്രസാദ് ആണ് പരാതിക്കാരൻ. ഹർജിയിൽ ബെംഗളൂരു അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി നടപടി തുടങ്ങി. എതിർകക്ഷികൾക്ക് സമൻസ് അയക്കാൻ കോടതി നിർദ്ദേശിച്ചു. ബിജെപിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തിയെന്നാണ് കേസ്. എംപിമാർക്കും അഭിഭാഷകർക്കുമെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലാണ് ഹർജി…

Read More

വൈകാതെ സംസ്ഥാനത്ത് അടിയന്തരാവസ്ഥയ്ക്ക് സമാന സാഹചര്യം, ബിജെപിയ്ക്ക് നോക്കി നിൽക്കാൻ കഴിയില്ല; ബസവരാജ് ബൊമ്മെ 

ബംഗളൂരു: അധികം വൈകാതെ സംസ്ഥാനത്ത് കോൺഗ്രസ് സർക്കാറിൻെറ ഭരണത്തിൽ അടിയന്തരാവസ്ഥക്ക് സമാന സാഹചര്യമുണ്ടാകുമെന്ന് മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. നിയമ സഭ തെരഞ്ഞെടുപ്പിലെ ബി ജെ പിയുടെ ദയനീയ പരാജയ സാഹ ച ര്യത്തിൽ നടന്ന നേതാക്കളുടെയും എം.എൽ.എമാരുടേയും ജില്ലതല യോഗ തിനുശേഷവും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറി ഏതാവും ദിവസങ്ങൾക്കുശേഷവും കോൺഗ്രസ് സർക്കാർ ഗോവധ നിരോധനനിയമം എടുത്ത് കളയാനുളള നീക്കം നടത്തുകയാണ്. ഹിന്ദു പൊതുപ്രവർത്തകരെ ജയിലിടക്കുന്നു. സ്വതന്തമായി അഭിപ്രായപ്രകടനം നടനുള്ള അവകാശം നിഷേധിക്കുന്നു. പാഠപുസ്‌തകങ്ങൾ പരിഷ്‌കരിക്കുമെന്ന് പറഞ്ഞു.  അടുത്ത് തന്നെ അടിയന്തരാവസ്ഥക്ക് സമാനസാഹചര്യമാണ് കർണാടക…

Read More

നടൻ ഭീമൻ രഘു സി.പി.എമ്മിലേക്ക്

കോഴിക്കോട്: നടൻ ഭീമൻ രഘു സി.പി.എമ്മിലേക്ക്. ഇക്കാര്യം ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്ത് നിന്ന് തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായി ഭീമൻ രഘു മത്സരിച്ചിരുന്നു. ബി.ജെ.പിക്ക് വേണ്ടി മത്സരിക്കില്ലെന്നും അവരുടെ രാഷ്ട്രീയത്തോട് താൽപ്പര്യമില്ലെന്നും അടുത്തിടെ ഭീമൻ രഘു പറഞ്ഞിരുന്നു. ബി.ജെ.പിയിലുള്ള കാലത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനായില്ല. അതിന് അവസരവും ലഭിച്ചില്ല. രാഷ്ട്രീയ പ്രവർത്തനം ഏറെ ഇഷ്ടപ്പെട്ടിട്ടാണ് ഈ മേഖലയിലേക്ക് വന്നത്. എന്നാൽ മനസു മടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങൾ കേരളത്തിലെ ബി.ജെ.പിയുടെ നേതൃത്വത്തിൽ നേരിട്ടതായി നടൻ പറഞ്ഞു.

Read More

ഡി.കെ ശിവകുമാർ എത്താൻ വൈകി ബി.ബി.എം.പി. യോഗത്തിൽ നിന്ന് ബി.ജെ.പി. എം.എൽ.എ. മാർ ഇറങ്ങിപ്പോയി 

ബെംഗളൂരു : ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എത്താൻ വൈകിയതിൽ പ്രതിഷേധിച്ച് ബി.ബി.എം.പി. യോഗത്തിൽ നിന്ന് ബി.ജെ.പി. എം.എൽ.എ. മാർ ഇറങ്ങിപ്പോയി. മഴ മുന്നൊരുക്കവും തിരഞ്ഞെടുപ്പും ചർച്ചചെയ്യാനാണ് യോഗംവിളിച്ചത്. മുൻ മന്ത്രിമാരായ സി.എൻ. അശ്വത് നാരായൺ, എസ്.ടി. സോമശേഖർ, ബൈരതി ബസവരാജ്, മുനിരത്‌ന, യെലഹങ്ക എം.എൽ.എ. എസ്. ആർ. വിശ്വനാഥ് എന്നിവർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. മന്ത്രി സമീർ അഹമ്മദ് ഖാൻ എം.എൽ.എ. മാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതേസമയം നഗരത്തിൽ നിന്നുള്ള എം.പി. മാരായ പി.സി. മോഹൻ, തേജസ്വി സൂര്യ, രവി സുബ്രഹ്മണ്യ, സി.കെ.…

Read More

നിരവധി പാഠഭാഗങ്ങൾ സിലബസിൽ നിന്നും പുറത്താക്കാൻ ഒരുങ്ങി സർക്കാർ 

ബെംഗളൂരു: ആര്‍.എസ്.എസ് സ്ഥാപകൻ കേശവ ബലിറാം ഹെഡ്‌ഗെവാറിനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കാനൊരുങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് ഉള്‍പ്പെടുത്തിയ മറ്റു പാഠഭാഗങ്ങളും പഠിപ്പിക്കേണ്ടെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഉടൻ പുറത്തിറക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചു. വലതുപക്ഷക്കാരനായ ചക്രവര്‍ത്തി സുലിബെലെ, ബന്നാഞ്ചെ ഗോവിന്ദാചാര്യ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കും. 2023-24 അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ നിലവിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ പുനഃപ്രസിദ്ധികരിക്കില്ല, പക്ഷേ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് ഉള്‍പ്പെടുത്തിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കേണ്ടെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കും. സ്‌കൂള്‍ സിലബസില്‍ വരുത്തേണ്ട…

Read More

12 വയസ്സിൽ കൂടുതൽ പ്രായമുള്ള പശുക്കളെ കശാപ്പു ചെയ്യുന്നതിനു നിയമ സാധുതയുണ്ട്; സിദ്ധരാമയ്യ 

ബെംഗളൂരു: ഗോവധ നിരോധന നിയമം പുനപരിശോധിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുന്നതിനിടെ, വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബിജെപി സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ച ഗോവധ നിരോധന നിയമത്തിൽ ചില അവ്യക്തതകളുണ്ടെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഇക്കാര്യം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സിദ്ധരാമയ്യയുടെ വിശദീകരണം. നിയമത്തിന്റെ കാര്യത്തിൽ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഈ വിഷയം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. എന്തായാലും ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല’ – സിദ്ധരാമയ്യ വിശദീകരിച്ചു. കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത 12 വയസ്സിൽ…

Read More
Click Here to Follow Us