2024 നുള്ളിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലടിച്ചില്ലെങ്കിൽ ഇരുവർക്കും നോബൽ സമ്മാനം നൽകും അണ്ണാമലൈ

ബംഗളൂരു: കർണാടകയിൽ 2024നുള്ളിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലടിച്ചില്ലെങ്കിൽ ഇരുവർക്കും നോബൽ സമ്മാനം നൽകണമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ.

സംസ്ഥാനത്ത് സർക്കാർ ഒരു കൊല്ലത്തിനുള്ളിൽ ചീട്ടുകൊട്ടാരം പോലെ തകരുമെന്നും അണ്ണാമലൈ പറഞ്ഞു. മന്ത്രി സഭയുടെ രൂപീകരണം തന്നെ തെറ്റായ രീതിയിലാണ്. ഒരു മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകൃതമാകുന്ന രീതി കർണാടകയിൽ സർക്കാരിനില്ല. പത്ത് മന്ത്രിമാർ വ്യത്യസ്ത ആളുകൾക്കാണ് മറുപടി പറയേണ്ടി വരുന്ന സാഹചര്യം കർണ്ണാടകയിലെ മന്ത്രിസഭാ രൂപീകരണത്തിൽ കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു

മന്ത്രിമാർക്കും മുഖ്യമന്ത്രി ഗവർണറിനും മറപടി പറയേണ്ടി വരുന്ന രീതിയിലാണ് രാജ്യത്തെ സംസ്ഥാനങ്ങളിലെ ഭരണം നടക്കുന്നത്.

എങ്ങനെയാണ് ശക്തമായ ഒരു മികച്ച ഭരണത്തിന് സഹായിക്കുക. ഒരാൾപകുതി സമയം മുഖ്യമന്ത്രി ആ സമയത്ത് മറ്റൊരാൾ ഉപമുഖ്യമന്ത്രി. പത്ത് പേർക്കും പത്ത് പേർ ഉപ മുഖ്യമന്ത്രിക്കും പത്ത് പേർക്കും മറ്റൊരു പേർ എഐസിസിക്കും മറുപടി പറയേണ്ടി വരുന്ന സാഹചര്യമാണ് കർണാടക കാണാൻ പോവുന്നത്, അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
[masterslider id="10"]

Related posts