തോറ്റെങ്കിലും ഷെട്ടാർ മന്ത്രിസഭയിൽ എത്തിയേക്കുമെന്ന് സൂചന

ബെംഗളൂരു: മുഖ്യന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും നിശ്ചയിച്ചെങ്കിലും ഇനിയും കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി മന്ത്രിസഭാ വികസനവും വകുപ്പുകളുടെ വീതംവെപ്പുമാണ്. 23പേര്‍ കൂടി മന്ത്രിമാരായി ഉടൻ സത്യപ്രതിജ്ഞ ചെയ്യും. ഈ ആഴ്ച അവസാനത്തോടെ ഈ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിവരം.

34 മന്ത്രിസ്ഥാനങ്ങളുള്ള സര്‍ക്കാറില്‍ സീനിയോറിറ്റിക്കു പുറമെ ലിംഗായത്ത്, വൊക്കലിഗ, ദലിത്, ബ്രാഹ്മണ, ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യവും മേഖലാ പ്രാതിനിധ്യവും കൂടി പരിഗണിച്ചാണ് മന്ത്രിമാരെ നിശ്ചയിക്കുക.

  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്

ഷെട്ടാര്‍ തെരഞ്ഞെടുപ്പില്‍ തോല്‍വി വഴങ്ങിയെങ്കിലും അദ്ദേഹത്തെ എം.എല്‍.സിയാക്കി നാമനിര്‍ദ്ദേശം ചെയ്തു സര്‍ക്കാറിന്റെ ഭാഗമാക്കാനാണ് സാധ്യത. ലിംഗായത്ത് വിഭാഗത്തില്‍നിന്ന് ചുരുങ്ങിയത് എട്ടുപേര്‍ക്കെങ്കിലും മന്ത്രിപദവി ലഭിച്ചേക്കും. മലയാളികളായ യു.ടി. ഖാദറും എന്‍.എ. ഹാരിസും പട്ടികയിലുണ്ട്.

ആര്‍.വി. ദേശ്പാണ്ഡെ, ദിനേശ് ഗുണ്ടുറാവു, കൃഷ്ണ ബൈരെ ഗൗഡ, എച്ച്‌.കെ. പാട്ടീല്‍, ടി.ബി. ജയചന്ദ്ര, എച്ച്‌.സി. മഹാദേവപ്പ, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, ചലുവരായ സ്വാമി, തന്‍വീര്‍സേട്ട്, ബി.കെ. ഹരിപ്രസാദ്, സലിം അഹമ്മദ് തുടങ്ങിയവരാണ് പട്ടികയില്‍ മുന്നിലുള്ളത്. ഞായറാഴ്ച മന്ത്രി പട്ടികയില്‍ തീരുമാനമായാലും ബുധനാഴ്ച നിയമസഭ സമ്മേളനം സമാപിച്ച ശേഷമേ പ്രഖ്യാപനം വരാൻ സാധ്യതയുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം
[masterslider id="10"]

Related posts