ബെംഗളൂരു: നഗരത്തിലെ പ്രാന്തപ്രദേശത്തുള്ള മൂടുഷെഡിൽ മൂഡബിദ്രി കോൺഗ്രസ് സ്ഥാനാർത്ഥി മിഥുൻ റായിയുടെ കാറിന് നേരെ കല്ലെറിഞ്ഞതായി പരാതി. ഇതേതുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഒരു പോലീസ് ഡ്രൈവർക്കും ചില പാർട്ടി പ്രവർത്തകർക്കും പരിക്കേറ്റതായും കൂടുതൽ സേനയെ വിന്യസിച്ചതായും പോലീസ് പറഞ്ഞു. സംഘർഷത്തിനിടെ ഒരു പോലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചുവെന്നാണ് വിവരം. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ബിജെപി പ്രവർത്തകർ മൂടുഷെഡിൽ ഒത്തുകൂടി സംസാരിക്കുന്നുണ്ടായിരുന്നു. ആകസ്മികമായി, മിഥുൻ റായിയുടെ കാർ അതുവഴിപോകുകയും ബിജെപി പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ…
Read MoreTag: bjp
ബിജെപി പരിപാടിക്കിടെ കോൺഗ്രസിന് ജയ് വിളി, വൈറൽ വീഡിയോ
ബെംഗളൂരു:ബി.ജെ.പി പൊതുയോഗത്തില്‍ ഉയര്‍ന്ന മുദ്രാവാക്യം വിളികേട്ട് ഞെട്ടി ബിജെപി നേതാക്കള്‍.ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ പാര്‍ട്ടി പരിപാടിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കീ ജയ് എന്നാണ് മുദ്രാവാക്യം വിളിച്ചുനല്‍കിയത്. രഥം പോലെ സജ്ജീകരിച്ച പ്രചാരണ വാഹനത്തില്‍ നേതൃനിരയുടെ മധ്യത്തില്‍ നിന്നയാളാണ് മൈക്കില്‍ മുദ്രാവാക്യം വിളിച്ചു നല്‍കിയത്. ‘ബോലോ ഭാരത് മാതാ കീ ജയ്, കോണ്‍ഗ്രസ് പാര്‍ട്ടി കീ ജയ്’ എന്നായിരുന്നു ആവേശത്തോടെ പറഞ്ഞത്. അണികള്‍ ഇത് ഏറ്റുവിളിക്കുകയും ചെയ്തു. ചിലര്‍ കൂവിവിളിച്ചതോടെയാണ് അബദ്ധം പിണഞ്ഞത് മനസ്സിലായത്. ഉടന്‍ ബി.ജെ.പിക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയായിരുന്നു നേതാവ്. കോണ്‍ഗ്രസ് ദേശീയ…
Read Moreകോൺഗ്രസിന് എസ്ഡിപിഐ, പിഎഫ്ഐ ബന്ധം, ആരോപണവുമായി അണ്ണാമലൈ
ബെംഗളുരു: സംസ്ഥാനത്തെ കോണ്‍ഗ്രസിന് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമെന്ന് ആരോപിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷന്‍ കെ.അണ്ണാമലൈ. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് പിഎഫ്‌ഐയുടെയും എസ്ഡിപിഐയുടെയും സഹായത്തോടെയാണെന്നും അണ്ണാമലൈ അരോപിച്ചു. എസ്ഡിപിഐ പോലുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസ് കൂട്ടുകൂടുന്നത് തിരഞ്ഞെടുപ്പ് നേട്ടത്തിനായാണ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് അണ്ണാമലൈ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. ഭീകരവാദികള്‍ക്ക് സാമ്പത്തീക സഹായം നല്‍കുന്ന വ്യക്തികളെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. രാജ്യ താത്പര്യത്തെ കുറിച്ച് ഒരു വശത്ത് പ്രസംഗിക്കുകയും മറുവശത്ത് ഭീകരവാദത്തെ തലോടുകയുമാണ് കോണ്‍ഗ്രസ്. ഇനിയെങ്കിലും കോണ്‍ഗ്രസ് ഇത് നിര്‍ത്തണമെന്നും അണ്ണാമലൈ ട്വീറ്റിലൂടെ അവശ്യപ്പെടുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ…
Read Moreബിജെപിയുടെ പ്രചാരണ വാഹനം പിടിച്ചെടുത്ത് അധികൃതർ
ബെംഗളൂരു:ക്ഷേത്രത്തിന്റെ ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിന് ബിജെപിയുടെ വാഹനം പിടിച്ചെടുത്ത് അധികൃതര്‍. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിജെപിയുടെ വാഹനം പിടിച്ചെടുത്തത്. ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ ചിത്രമുള്ള വാഹനമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത്. എല്‍ഇഡി ലൈറ്റുകള്‍ പിടിപ്പിച്ച വാഹനത്തില്‍ പ്രാചരണ പരസ്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ക്കും ഒപ്പമാണ് ക്ഷേത്രവും ഇടംപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്ഥാനാര്‍ത്ഥി ഹരീഷ് പൂഞ്ചയുടെയും ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു.
Read Moreപ്രധാനമന്ത്രിക്കെതിരെ പരാതിയുമായി കോൺഗ്രസ്
ബെംഗളൂരു:കോണ്‍ഗ്രസിനെ ഭീകരവാദികളുമായി താരതമ്യം ചെയ്തുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് പരാതി നൽകി. പാര്‍ടിയെ അപമാനിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ ചരിത്രം ഭീകര പ്രവര്‍ത്തനത്തെയും ഭീകരരെയും പ്രീണിപ്പെടുത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. സര്‍ജികല്‍ സ്‌ട്രൈകുകളും ഭീകര പ്രവര്‍ത്തനങ്ങളും നടന്നപ്പോള്‍ രാജ്യത്തെ പ്രതിരോധ സേനയെ കോണ്‍ഗ്രസ് പാര്‍ടി ചോദ്യം ചെയ്തു. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ കഴിഞ്ഞദിവസം നടന്ന പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ ചരിത്രം സംസ്ഥാനത്തെ ജനങ്ങള്‍ ഒരിക്കലും മറക്കില്ല. ഡെല്‍ഹി ബാട്‌ല ഹൗസ് ഏറ്റുമുട്ടല്‍ നടന്നപ്പോള്‍ ഭീകരവാദിയുടെ മരണം അറിഞ്ഞ് കോണ്‍ഗ്രസ് നേതാവ്…
Read Moreജനങ്ങൾ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും ; സ്മൃതി ഇറാനി
ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിന് എതിരെ വോട്ട് ചെയ്യും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു ഹിന്ദു വിദ്വേഷിയായ പാർട്ടിയാണ് കോൺഗ്രസ് എന്നും സ്മൃതി ഇറാനി പറഞ്ഞു. കർണാടകയിൽ അധികാരത്തിലെത്തിയാൽ ബജ്റംഗ്ദളിനെയും പോപ്പുലർ ഫ്രണ്ട് ഇന്ത്യയെയും നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർണാടകയിലെ കോൺഗ്രസിനെ ഹിന്ദു വിദ്വേഷമുള്ള പാർട്ടിയെന്ന് സ്മൃതി ഇറാനി വിശേഷിപ്പിച്ചത്. ഹിന്ദുക്കളുടെ എതിരാളിക്കു എതിരെ ബിജെപി പോരാടുമെന്നും ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ ഭീഷണിയെ സൂചിപ്പിച്ചുകൊണ്ട് സ്മൃതി ഇറാനി വ്യക്തമാക്കി. കോൺഗ്രസ് ഹിന്ദു വിദ്വേഷിയാണ് എന്നത് അവരുടെ പ്രകടനപത്രികയിൽ വ്യക്തമാണ് എന്നും…
Read Moreബജ്റംഗദളിനെ നിരോധിക്കാൻ കോൺഗ്രസിനാവില്ല ; ഷെട്ടാർ
ബെംഗളൂരു: അധികാരത്തിലെത്തിയാല്‍ തീവ്രഹിന്ദു സംഘടനയായ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം അതിരുവിട്ടതാണെന്ന് ജഗദീഷ് ഷെട്ടാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി.വിട്ട ഷെട്ടാര്‍ ഹുബ്ബള്ളി ധാര്‍വാര്‍ഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. കോണ്‍ഗ്രസിനായി ലിംഗായത്ത് ജില്ലകളില്‍ പ്രചാരണത്തിന് പോയിരുന്ന ഷെട്ടാര്‍ ഇന്നലെയാണ് ഹുബ്ബള്ളിയിലെ കേശവപുര മഥുര എസ്റ്റേറ്റിലെ വീട്ടില്‍ തിരിച്ചെത്തിയത്.വീട്ടില്‍ അനുയായികളുടേയും നേതാക്കളുടേയും മാധ്യമങ്ങളുടേയും തിരക്കായിരുന്നു. ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് മറുപടി നോക്കുകയായിരുന്നു അദ്ദേഹം. അത് ഒഴിവാക്കാമായിരുന്നു. ഒരു ദേശീയ പ്രസ്ഥാനത്തേയും നിരോധിക്കാന്‍…
Read Moreഅവസാനഘട്ട പ്രചരണത്തിന് മൂകാംബികയിൽ നിന്നും തുടക്കം കുറിച്ച് അനിൽ ആന്റണി
ബെംഗളൂരു: തിരഞ്ഞെടുപ്പിൽ അവസാനഘട്ട പ്രചാരണത്തിനായി അനിൽ കെ ആന്റണി. തുടക്കം മൂകാബിക ക്ഷേത്രത്തിൽ ദർശനം നടത്തി. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രാർത്ഥനകൾക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചതെന്ന് അനിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അനിൽ എത്തുന്ന ആദ്യ പരിപാടിയാണ് കൊല്ലൂരിലേത്. കർണാടക തിരഞ്ഞെടുപ്പോടെ ബിജെപിയുടെ പ്രവർത്തനങ്ങളിൽ സജീവമാകുകയാണ്. എന്നാൽ അനിൽ കെ ആന്റണിയുടെ ക്ഷേത്രദർശനത്തെ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പലരും. ക്രൈസ്തവ വിശ്വാസിയായ അനിലിന്റെ ക്ഷേത്രദർശനത്തെയാണ് വിമർശിക്കുന്നത്. അനിലിന്റെ ദർശനത്തിന് ശേഷം ക്ഷേത്രത്തിൽ അടിച്ചു തളിക്കാൻ വരും…
Read Moreബിജെപി വിട്ട് കോൺഗ്രസിൽ എത്തിയത് വികസനം ലക്ഷ്യം കണ്ട് മാത്രം ; ലക്ഷ്മൺ സാവദി
ബെംഗളുരു : സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്ന മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവ്ധി ഇത്തവണ ശക്തമായ മത്സരമാണ് നേരിടുന്നത്. നാടിൻറെ വികസനത്തിനാണ് ഇപ്പോൾ വന്നതെന്നും ജയിച്ചാൽ ലഭിക്കുന്ന സ്ഥാനത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അത്നി മണ്ഡലത്തിലെ പ്രചാരണത്തിനിടെ സാവദി പറഞ്ഞു. എന്നാൽ വിജയം ആവർത്തിക്കുമെന്നാണ് എതിർസ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎ ആയ മഹേഷ് കാന്തള്ളിയുടെ ആത്മവിശ്വാസം. 2018ൽ രണ്ട് പാർട്ടികളിൽ നേർക്കുനേർ മത്സരിച്ചവർ തന്നെയാണ് ഇത്തവണ പാർട്ടി മാറി നേർക്കുനേർ വരുന്നത്. അമ്പതിനായിരം വോട്ടിൻറെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് സാവധിയുടെ ആത്മവിശ്വാസം. കഴിഞ്ഞ…
Read More