ജനങ്ങൾ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും ; സ്മൃതി ഇറാനി 

ബെംഗളൂരു: വരാനിരിക്കുന്ന  നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിന് എതിരെ വോട്ട് ചെയ്യും കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

ഒരു ഹിന്ദു വിദ്വേഷിയായ പാർട്ടിയാണ് കോൺഗ്രസ്‌ എന്നും സ്മൃതി ഇറാനി പറഞ്ഞു. കർണാടകയിൽ അധികാരത്തിലെത്തിയാൽ ബജ്റംഗ്ദളിനെയും പോപ്പുലർ ഫ്രണ്ട് ഇന്ത്യയെയും നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കർണാടകയിലെ കോൺഗ്രസിനെ ഹിന്ദു വിദ്വേഷമുള്ള പാർട്ടിയെന്ന് സ്മൃതി ഇറാനി വിശേഷിപ്പിച്ചത്. ഹിന്ദുക്കളുടെ എതിരാളിക്കു എതിരെ ബിജെപി പോരാടുമെന്നും ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ ഭീഷണിയെ സൂചിപ്പിച്ചുകൊണ്ട് സ്മൃതി ഇറാനി വ്യക്തമാക്കി. കോൺഗ്രസ്‌ ഹിന്ദു വിദ്വേഷിയാണ് എന്നത് അവരുടെ പ്രകടനപത്രികയിൽ വ്യക്തമാണ് എന്നും മന്ത്രി ആരോപിച്ചു.

  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ഒരു ഹിന്ദു സംഘടനയെ തീവ്രവാദ സംഘടനയുമായി താരതമ്യം ചെയ്യുന്നു എന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. ആരെങ്കിലും ജയ് ബജ്റംഗ് ബലി വിളിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമോ എന്നും മന്ത്രി ചോദിച്ചു. ഇത്തരം പരാമർശങ്ങളുടെ പേരിൽ ഒരു ഹിന്ദു ദൈവത്തിന് മുന്നിൽ മാപ്പ് ചോദിക്കുമോ. അവരുടെ പ്രകടനപത്രിക കള്ളമായിരുന്നോ എന്നും സ്മൃതി ഇറാനി ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
[masterslider id="10"]

Related posts