ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ബി.ജെ.പി സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയില്‍ മാറ്റം. ശനിയാഴ്ച രാവിലെ മുതല്‍ രാത്രി വരെ ബെംഗളൂരു നഗരത്തിലെ 17 നിയമസഭ മണ്ഡലങ്ങളില്‍ നടത്താനിരുന്ന 36.6 കിലോമീറ്റര്‍ റോഡ് ഷോ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് രണ്ടു ദിവസത്തേക്ക് മാറ്റി. പുതിയ ഷെഡ്യുള്‍ പ്രകാരം ശനി, ഞായര്‍ ദിവസങ്ങളിലായാണ് റോഡ് ഷോ നടക്കുക. ‘നമ്മുടെ ബെംഗളൂരു, നമ്മുടെ അഭിമാനം’ എന്ന തലക്കെട്ടിലാണ് മെഗാ റോഡ് ഷോ സംഘടിപ്പിക്കുന്നതെന്ന് ബി.ജെ.പി കര്‍ണാടക തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ ശോഭ കരന്ദ്‍ലാജെ പറഞ്ഞു.…
Read MoreTag: bjp
വോട്ട് ചെയ്യുമ്പോൾ ‘ജയ് ഹനുമാൻ ‘വിളിക്കൂ ; പ്രധാനമന്ത്രി
ബെംഗളൂരു: വോട്ടെടുപ്പിൽ ‘ജയ് ബജ്റംഗ് ബലി’ (ജയ് ഹനുമാൻ) മുദ്രാവാക്യം മുഴക്കി കോൺഗ്രസിനെ വോട്ടെടുപ്പിൽ തോൽപ്പിക്കണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസിനെ പാഠം പഠിപ്പിക്കാൻ പോളിങ് ബൂത്തിൽ ചെന്ന് വോട്ടിങ് മെഷീനിൽ വിരലമർത്തുമ്പോൾ ‘ജയ് ഹനുമാൻ’ എന്ന് മുദ്രാവാക്യം മുഴക്കൂ -മോദി ആവശ്യപ്പെട്ടു. വിദ്വേഷ-വർഗീയ പ്രചാരണം നടത്തുന്ന ബജ്റംഗ് ദളിനെയും പോപ്പുലർ ഫ്രണ്ടിനെയും പോലുള്ള സംഘടനകളെ നിരോധിക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ ആഹ്വാനം. കോൺഗ്രസിന്റെ അഴിമതി തടഞ്ഞതിനായാണ് നേതാക്കൾ എന്നെ ചീത്തവിളിക്കുന്നതെന്നും മോദി പറഞ്ഞു. കോൺഗ്രസിന്റെത് ചീത്തവിളി…
Read Moreമൂന്നര വർഷത്തിനിടെ ബിജെപി സർക്കാർ 1.5 ലക്ഷം കോടി കൊള്ളയടിച്ചു ; പ്രിയങ്ക ഗാന്ധി
ബെംഗളൂരു:സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ കഴിഞ്ഞ മൂന്നര വർഷത്തിനിടെ 1.5 ലക്ഷം കോടി കൊള്ളയടിച്ചെന്ന് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബുധനാഴ്ച നടന്ന വിവിധ പ്രചാരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അവർ . ’40 ശതമാനം കമീഷൻ’ സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. ഇതിലൂടെയാണ് ബി.ജെ.പി സംസ്ഥാനത്തെ കൊള്ളയടിച്ചത്. കൊള്ളയടിച്ച പണം ഉണ്ടായിരുന്നെങ്കിൽ 100 ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ആശുപത്രികൾ, 30,000 സ്മാർട്ട് ക്ലാസ് റൂമുകൾ, 30 ലക്ഷം പാവപ്പെട്ടവർക്ക് വീടുകൾ തുടങ്ങിയവ നിർമ്മിക്കാമായിരുന്നു. അതുകൊണ്ടാണ് ഈ ജനങ്ങളുടെ കാര്യങ്ങൾ പറയാൻ ഇപ്പോൾ ബി.ജെ.പിക്ക്…
Read Moreസമന്വയ ബെംഗളൂരു സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ നടൻ സുരേഷ് ഗോപി മുഖ്യാതിഥിയായി
ബെംഗളൂരു: സമന്വയ ബെംഗളൂരു ബൊമ്മനഹള്ളിയിൽ ബേഗൂർ റോഡ് സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. സൂപ്പർ സ്റ്റാറും മുൻ എം പി യുമായിരുന്ന പദ്മശ്രീ സുരേഷ് ഗോപി ചടങ്ങിൽ മുഖ്യാദിതിയായി. ബിജെപി യുടെ മുതിർന്ന നേതാവ് ശ്രീ പി കെ കൃഷ്ണദാസ് ചടണ്ടിൽ മുഖ്യ പ്രഭാഷണം നടത്തി. സമന്വയ വർക്കിംഗ് പ്രസിഡന്റ് ശ്രീ പി എം മനോജിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബൊമ്മനഹള്ളി എംഎൽഎ യും കർണ്ണാടക ചീഫ് വിപ്പുമായ ശ്രീ സതീഷ് റെഡ്ഡി സുരേഷ് ഗോപിയെ ആദരിച്ചു. ബിജെപി വിവിധ ഭാഷ…
Read Moreതിരഞ്ഞെടുപ്പ് ചിഹ്നം കൈ എങ്കിലും മുറിയിലെ ചുമരിൽ മോദിയും അമിത് ഷായും
ബെംഗളൂരു:മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റ തിരഞ്ഞെടുപ്പ് ചിഹ്നം കൈപ്പത്തിയായെങ്കിലും ചിന്തയിൽ താമര വാട മലരായി തുടരുന്നതായി സൂചന നൽകുകയാണ് അദ്ദേഹത്തിന്റെ ഓഫീസ് ചുമരുകൾ. ഓഫീസ് മുറിയിൽ ചില്ലിട്ട് തൂക്കിയ പടം പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും തമ്മിലുണ്ടായിരുന്ന അടുപ്പത്തിന്റെ അടയാളം. ഇടതുഭാഗം ചുമരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം കുടുംബം. മാധ്യമപ്രവർത്തകർക്കും ഹുബ്ബള്ളി മണ്ഡലത്തിൽ പ്രചാരണത്തിന് എത്തുന്നവർക്കും കൗതുകമാണ് ഈ ഓഫീസ്. ‘പെട്ടെന്നുള്ള പാർട്ടി മാറ്റത്തിനൊപ്പം പഴയ നേതാക്കളെ പറിച്ചെറിയുന്നത് അത്ര നന്നല്ല. എനിക്ക് അങ്ങിനെ ചെയ്യാൻ കഴിയില്ല’, ഗൗരവം സ്ഥായിഭാവമായ മുഖത്ത്…
Read Moreബിപിഎൽ കുടുംബത്തിനു ദിവസവും അരലിറ്റർ നന്ദിനി പാൽ സൗജന്യം
ബെംഗളൂരു: 15 ഇന വാഗ്ദാനങ്ങളുമായി ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക . ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നാണ് പ്രധാന ഉറപ്പ്. ചിലവ് കുറഞ്ഞ ഭക്ഷണ ശാലകൾ അടൽ ആഹാര കേന്ദ്ര എന്ന പേരിൽ ആരംഭിക്കും. എല്ലാ ബിപിഐ വീടുകൾക്കും ദിവസവും അരവ്യാപാര നന്ദിനി പാൽ സൗജന്യമായി നൽകും. പോഷണ എന്ന പേരിൽ മാസം തോറും 5 കിലോ ധാന്യവും സൗജന്യം. സ്‌കൂളുകൾക്കും കോളേജുകൾക്കും തൊഴിൽ രഹിതരായ യുവാക്കളുടെ മാനവ വിഭവ ശേഷി വികസനത്തിനും അക്ഷര പദ്ധതി നടപ്പാക്കും. ആരോഗ്യ പദ്ധതിയിലൂടെ എല്ലാ വാർഡുകളിലും നമ്മ…
Read Moreകോൺഗ്രസ് വഞ്ചനയുടെ മറ്റൊരു മുഖം ;പ്രധാനമന്ത്രി
ബെംഗളൂരു: കോണ്‍ഗ്രസ് രാജ്യത്തെ മാത്രമല്ല, രാജ്യത്തെ കര്‍ഷകരെയും വഞ്ചിച്ചുവെന്നും വഞ്ചനയുടെ മറ്റൊരു പേരാണ് കോണ്‍ഗ്രസ് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാമനഗരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പ്രവര്‍ത്തിക്കുന്നത് കര്‍ഷകരുടേയും പാവപ്പെട്ടവരുടേയും ക്ഷേമത്തിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ണാടകയില്‍ കിംഗ് മേക്കറാകുമെന്നാണ് ജെഡിഎസ് അവകാശപ്പെടുന്നത്. എന്നാല്‍ ജെഡിഎസിന് ചെയ്യുന്ന വോട്ടുകള്‍ കോണ്‍ഗ്രസിനാണ് ലഭിക്കുക. കര്‍ണാടക ഭരണം ജെഡിഎസിനും കോണ്‍ഗ്രസിനും എടിഎം മെഷീന്‍ പോലെയാണ്. അതേസമയം ബിജെപിക്ക് കര്‍ണാടക രാജ്യത്തിന്റെ വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വളര്‍ച്ചാ യന്ത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Moreബിജെപി പ്രകടന പത്രികയെ പരിഹസിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാഗ്ദാനങ്ങളാണ് ബി.ജെ.പി പ്രകടനപത്രികയിലുള്ളതെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കുന്നതിൽ കർണാടക സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പറയുന്നതെല്ലാം വ്യാജ വാഗ്ദാനങ്ങളാണ്. നടപ്പാക്കാൻ കഴിയുന്ന പ്രകടനപത്രികയാണ് ഞങ്ങൾ പുറത്തിറക്കുന്നത്. അതാണ് ഞങ്ളും ബി.ജെ.പിയും തമ്മിലുള്ള വ്യത്യാസം. 2018ൽ ബി.ജെ.പി 600 വാഗ്ദാനങ്ങൾ നൽകിയതിൽ 55 എണ്ണം മാത്രമാണ് നടപ്പാക്കിയത്. എന്നാൽ ഞങ്ങൾ 165 വാഗ്ദാനങ്ങൾ നൽകിയതിൽ 158 എണ്ണവും നടപ്പാക്കി. അതാണ് വ്യത്യാസം സിദ്ധരാമയ്യ പറഞ്ഞു. ഇന്ന് രാവിലെ ദേശീയ അധ്യക്ഷൻ…
Read More‘കോൺഗ്രസ് പ്രവർത്തിക്കുന്നത് കാലഹരണപ്പെട്ട എൻജിനിൽ’ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ബെംഗളൂരു : സംസ്ഥാനത്തെ പ്രതിപക്ഷമായ കോൺഗ്രസിനും ജെഡിഎസിനും എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും കോൺഗ്രസും ജെഡിഎസും ഏറ്റവും വലിയ തടസ്സമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മേയ് 10ന് നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോലാർ ജില്ലയിൽ പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിലെ ജനങ്ങൾ കോൺഗ്രസിനെയും ജെഡിഎസിനെയും ‘ക്ലീൻ ബൗൾ’ ചെയ്ത് ബിജെപിക്ക് അനുകൂല ജനവിധി സമ്മാനിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ”വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു , കാലഹരണപ്പെട്ട എൻജിനിലാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. കർണാടകയിലെ കർഷകരെയും…
Read Moreസോണിയ ഗാന്ധി വിഷകന്യകയും രാഹുൽ ഗാന്ധി ഭ്രാന്തനും, അധിക്ഷേപ പരാമർശവുമായി എംഎൽഎ
ബെംഗളൂരു: സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തി ബിജെപി എംഎൽഎ . സോണിയ ഗാന്ധിയെ വിഷകന്യകയെന്നും രാഹുൽ ഗാന്ധിയെ ഭ്രാന്തനെന്ന് വിളിച്ചുകൊണ്ടാണ് അധിക്ഷേപിച്ചത്. ബിജാപൂർ സിറ്റി ബസവനഗൗഡ പാട്ടീൽ യത്‌നാൽ ആണ് ഇരുവർക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. രാജ്യം നശിപ്പിച്ച ചൈനയുടെയും പാക്കിസ്ഥാന്റെയും ഏജൻസിയായ സോണിയ ഗാന്ധിയെന്നും അദ്ദേഹം അധിക്ഷേപമുന്നയിച്ചു. തെരഞ്ഞെടുപ്പിലേക്കടുക്കുന്ന കർണാടകയിലെ കൊപ്പലിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. മെയ് 10ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയപുരയിൽ നിന്ന് യത്നാൽ ജനവിധി തേടുന്നുണ്ട്.
Read More