താരപ്രചാരകരെ പ്രഖ്യാപിച്ച് ബിജെപി യും കോൺഗ്രസും

ബെംഗളൂരു: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരെ പ്രഖ്യാപിച്ച്‌ കോൺഗ്രസും  ബി.ജെ.പി.യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്‌മൃതി ഇറാനി, ദേശീയാധ്യക്ഷൻ ജെ.പി ന, തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈ, എന്നിവരാണ് ബി.ജെ.പി.യുടെ താരപ്രചാരകരുടെ പട്ടികയിലെ പ്രമുഖർ. കോൺഗ്രസ്‌ താരപ്രചാരകരിൽ സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക, എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർക്കൊപ്പം കഴിഞ്ഞ ദിവസം ബി.ജെ.പി. വിട്ട്‌ ചെന്നെത്തിയ മുൻ മുഖ്യമന്ത്രി ജഗ്‌ദീഷ്‌ ഷെട്ടറും സ്‌ഥാനം പിടിച്ചു. കോൺഗ്രസിന്റെ മൂന്നു മുഖ്യമന്ത്രിമാരായ അശോക്‌ ഗെലോട്ട്‌ (രാജസ്ഥാൻ), ഭൂപേഷ്‌ ബാഗേൽ…

Read More

നാമനിർദേശ പത്രിക നാളെ വരെ സമർപ്പിക്കാം

ബെംഗളൂരു: സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗ്ഗാവ് മണ്ഡലത്തിൽ മത്സരിക്കുന്നതിന് നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കന്നഡ സിനിമാതാരം കിച്ച സുദീപ് എന്നിവരോടൊപ്പമുള്ള റോഡ്‌ഷോ നടത്തിയതിന് ശേഷമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പണം. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയിൽ നിന്ന് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്ന് ജഗദീഷ് ഷെട്ടർ ഹുബ്ലി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് പത്രിക…

Read More

കൃഷ്ണരാജ സീറ്റിൽ ടിക്കറ്റ് നിഷേധിച്ചു, അസ്വസ്ഥതനായി ബിജെപി നേതാവ്

ബെംഗളൂരു: മൈസൂരുവിലെ കൃഷ്ണരാജ സീറ്റില്‍ ടിക്കറ്റ് നിഷേധിച്ചതില്‍ മുതിര്‍ന്ന ബിജെപി നേതാവ് എസ്‌എ രാമദാസ് അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി തന്നോട് അനീതി കാണിച്ചെന്നും അടുത്ത നടപടി ഇന്ന് തീരുമാനിക്കുമെന്നും നേതാവ് പറഞ്ഞു. പ്രാദേശിക ബിജെപി നേതാക്കളെ കാണാനും അദ്ദേഹം വിസമ്മതിച്ചു. സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുന്‍ ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാര്‍ കാവി പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ച്‌ തിങ്കളാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ‘എനിക്ക് കാരണം നല്‍കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. പ്രായത്തിന്റെ ഘടകമാണോ? എനിക്ക് 67 വയസ്സുണ്ട്, അവര്‍ ടിക്കറ്റ് നല്‍കിയത് 75…

Read More

കുമാരസ്വാമിയെ നേരിടാൻ സുമലത?

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശക്തമായ പോരാട്ടത്തിന് ഒരുങ്ങി ബിജെപി. കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടുവെന്ന തോന്നലിന്റെ അടിസ്ഥാനത്തിൽ പോരാട്ടം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഈ പശ്ചാത്തലത്തിൽ നടി സുമലത മണ്ഡ്യയിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ജെഡിഎസ് നേതാവ് എച്ച്‌ഡി കുമാരസ്വാമി മണ്ഡ്യ മണ്ഡലത്തിൽ ജനവിധി തേടുമെന്ന് റിപ്പോർട്ടുണ്ട്. നിലവിൽ ജെഡിഎസിന്റെ മറ്റൊരു നേതാവാണ് മണ്ഡ്യയിലെ സ്ഥാനാർത്ഥി. എന്നാൽ അനാരോഗ്യം കാരണം അദ്ദേഹം പിന്മാറാനുള്ള സാധ്യതയും കൽപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുമാരസ്വാമി മണ്ഡ്യയിലും മത്സരിക്കുമെന്ന  വാർത്തകൾ. ചന്നപട്ടണ മണ്ഡലത്തിലാണ് കുമാരസ്വാമി മത്സരിക്കുന്നത്.…

Read More

മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. പത്ത് സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇനിയും രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കാൻ ബാക്കിയുള്ളത്. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാറിനെതിരെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തെങ്കിൻഗെ മത്സരിക്കും. മഹാദേവപുര മണ്ഡലത്തിൽ സിറ്റിംഗ് തിരഞ്ഞെടുത്ത അരവിന്ദ് ലിംബാവലിയുടെ ഭാര്യ മഞ്ജുള മത്സരിക്കും. മാൻവി, ഷിമോഗ മണ്ഡലങ്ങളിലാണ് ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പയുടെ മണ്ഡലമാണ് ഷിമോഗ. ഈശ്വരപ്പയുടെ മകൻ കാന്തേഷിന് ഷിമോഗ…

Read More

ഹിജാബ്, ഹലാൽ വിവാദം അനാവശ്യം ; യെദ്യൂരപ്പ

ബെംഗളൂരു: ഹിജാബ്, ഹലാല്‍ ഉല്‍പന്ന വിവാദങ്ങള്‍ അനാവശ്യമായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ്.യെദ്യൂരപ്പ. ഹിന്ദുക്കളും മുസ്‍ളീങ്ങളും സഹോദരന്മാരെ പോലെ ജീവിക്കണം. വിഷയത്തിന്റെ തുടക്കം മുതല്‍ തനിക്ക് ഇതേ നിലപാടായിരുന്നെന്നും ഇത്തരം കാര്യങ്ങളെ പിന്തുണക്കില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി. മുസ്‍ലിം സംഘടനകളുടെ പരിപാടികളില്‍ ക്ഷണിച്ചിട്ടും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പങ്കെടുക്കാതിരുന്നതിനെയും യെദ്യൂരപ്പ വിമര്‍ശിച്ചു. ക്രിസ്ത്യന്‍, മുസ്‍ലിം സംഘടനകളുടെ പരിപാടിയില്‍ ഞാന്‍ പോകാറുണ്ട്. ബസവരാജ് ബൊമ്മെയും പോകാറുണ്ടായിരുന്നു. അവര്‍ ക്ഷണിച്ചതാണെങ്കില്‍ അദ്ദേഹം പങ്കെടുക്കണമായിരുന്നു. ഇത്തരം പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും യെദ്യൂരപ്പ ചൂണ്ടിക്കാട്ടി. സീറ്റിനെ ചൊല്ലിയുള്ള ബി.ജെ.പിയിലെ…

Read More

അമിത് ഷാ ഷെട്ടാർക്ക് കേന്ദ്രത്തിൽ വലിയ പദവികൾ വാഗ്ദാനം ചെയ്തിരുന്നു ; ബസവരാജ് ബൊമ്മെ

ബെംഗളൂരു: പാര്‍ട്ടി വിട്ട ജഗദീഷ് ഷെട്ടാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ നേതാവ് ജെ.പി നഡ്ഡയും വലിയ പദവി വാഗ്ദാനം ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പാര്‍ട്ടിയില്‍ വലിയ പ്രാധാന്യമുള്ള മുതിര്‍ന്ന നേതാവാണ് ജഗദീഷ് ഷെട്ടാര്‍. ഡല്‍ഹിയില്‍ നദ്ദയും അമിത് ഷായും ഷെട്ടാര്‍ക്ക് വലിയ പദവി വാഗ്ദാനം ചെയ്തിരുന്നു. അദ്ദേഹം പാര്‍ട്ടിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എല്ലാം നല്ലതായി പര്യവസാനിക്കുമായിരുന്നു.’-ബസവരാജ് ബൊമ്മെ മാധ്യമങ്ങളോട് പറഞ്ഞു.

Read More

കോൺഗ്രസ്‌ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഷെട്ടാർ

ബെംഗളൂരു: കോണ്‍ഗ്രസ് നേതാക്കളുമായി കൂടി കാഴ്ച നടത്തി ജഗദീഷ് ഷെട്ടര്‍. ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നീ നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. സീറ്റ് തര്‍ക്കത്തെ തുടര്‍‌ന്നാണ് ജഗദീഷ് ഷെട്ടര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയാണ് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ രാജി പ്രഖ്യാപിച്ചത്. ഇന്നലെ അര്‍ധരാത്രിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, പ്രഹ്ലാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവര്‍ രാത്രിയില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്ക് പോയത്.

Read More

ഷെട്ടാറിന്റെ രാജിയിൽ വിശദീകരണവുമായി ബിജെപി

ബെംഗളൂരു:ബി.ജെ.പിയിൽ നിന്നും രാജിവെച്ച കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് നിരവധി പാർട്ടി ഓഫറുകൾ നൽകിയിരുന്നതായി ബി.ജെ.പി. ജഗദീഷ് ഷെട്ടാർ എം.എൽ.എ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി ബി.ജെ.പി രംഗത്തെത്തിയത്. പാർട്ടിയുടെ ഉന്നത നേതൃത്വവുമായി നിരന്തരം പാർട്ടി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. പാർട്ടി നിരവധി ഓഫറുകൾ നൽകിയിരുന്നു. ഷെട്ടാറിൻറെ ബന്ധുവിന് കർണാടക തെരഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് വാഗ്ദാനം ചെയ്തു. ഇതിന് പുറമേ ഗവർണർ പദവിയോ പാർട്ടിയിൽ ഒരു വലിയ സ്ഥാനമോ തിരഞ്ഞെടുക്കാനുള്ള ഓപ്പണും അനുവദിച്ചിരുന്നെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.…

Read More

മുൻ ഉപമുഖ്യമന്ത്രി സാദവി കോൺഗ്രസിൽ 

ബെംഗളൂരു: ബിജെപി സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി വിട്ട കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാദവി കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ്‌ നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം പിസിസി പ്രസിഡന്റ്‌ ഡി. കെ ശിവകുമാറാണ് സാദവിയുടെ കോൺഗ്രസ്‌ പ്രവേശനം പ്രഖ്യാപിച്ചത്. ബിജെപി സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിക്കാത്തതിനെ തുടർന്നാണ് സാദവി പാർട്ടി വിട്ടത്. നേരത്തെ ശിവകുമാറുമായും സിദ്ധരാമയ്യ, രൺദീപ് സിംഗ് സുർജേവാല എന്നിവരുമായും സാദവി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്തോളം സിറ്റിംഗ് എംഎൽഎ മാർക്ക് തങ്ങൾക്കൊപ്പം ചേരണമെന്ന് താത്പര്യമുണ്ടെങ്കിലും അവരെ ഉൾക്കൊള്ളാനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും ഡികെ ശിവകുമാർ…

Read More
Click Here to Follow Us