കേരളത്തിലേക്കുള്ള യാത്രക്കിടെ ബസിൽ നിന്നും രാസലഹരി പിടികൂടി

ബെംഗളുരു: ബെംഗളുരു – കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെ യുവതിയും യുവാവും അറസ്റ്റിൽ. നോര്‍ത്ത്പറവൂര്‍ മന്നം മാടേപ്പടിയില്‍ സജിത്ത് (28), പള്ളിത്താഴം വലിയപറമ്പില്‍ സിയ (32) എന്നിവരെയാണ് 50ഗ്രാം രാസലഹരിയുമായി ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷൻഫോഴ്സും അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് അങ്കമാലി കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിനു മുന്നില്‍ വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ബാഗില്‍ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. മഡിവാളയില്‍ നിന്ന് ഗ്രാമിന് നാലായിരത്തോളം രൂപയ്ക്കാണ് വാങ്ങിയത്. നാലിരട്ടി…

Read More

കേരളത്തിലേക്ക് ലഹരി കടത്ത് നൈജീരിയന്‍ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാനിയെ പോലീസ് പിടികൂടി. നൈജീരിയന്‍ സ്വദേശിയായ മോന്‍സസ് മോന്‍ഡെയെ നഗരത്തിൽ വെച്ചാണ് ബേക്കൽ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിലില്‍ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എം.ഡി.എം.എയുമായി നാലു പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നൈജീരിയൻ സ്വദേശിനിയും ബെംഗളൂരുവിൽ താമസക്കാരിയുമായ ബ്ലെസിങ് ജോയിയെ ഒന്നര മാസം മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന പ്രധാനിയായ നൈജീരിയൻ സ്വദേശി മോന്‍സസ് മോന്‍ഡെയിലേക്ക് പോലീസ്…

Read More

മൈസൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസ് വയനാട് ചുരത്തിൽ മറിഞ്ഞു

ബെംഗളൂരു: വയനാട് ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് റോഡിൽ നിന്നും തെന്നി കൊക്കയിലിലേക്ക് ചരിഞ്ഞെങ്കിലും മരത്തിൽ തട്ടി നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം. മൈസുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ബസ്സാണ് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചക്ക് 3.30 ഓടെയാണ് ചുരത്തിൽ എട്ടാം വളവിന് സമീപം നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് ചരിഞ്ഞത്. ഉള്ളിൽ കുടുങ്ങിയ യാത്രക്കാരെ മാറ്റുവാഹനങ്ങളിലെ യാത്രക്കാരും സന്നദ്ധപ്രവർത്തകരും ചേർന്ന് ബസ്സിന്റെ വശത്തെ ജനൽപാളികൾക്കിടയിലൂടെ പുറത്തേക്ക് എത്തിച്ചു.

Read More

ബെംഗളൂരുവിൽ നിന്നും ലഹരി കടത്ത്, എം.ഡി.എം.എയുമായി ദമ്പതികൾ അടക്കം 4 പേർ പിടിയിൽ

കൽപറ്റ: മുത്തങ്ങയിൽ വാഹന പരിശോധന നടത്തുന്നതിനിടെ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ദമ്പതികളടക്കം നാല് പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ. വീട്ടിൽ ഫിറോസ് ഖാൻ, പാറപ്പുറം അരക്കിണർ മിഥുൻ നിവാസ് പി.കെ. യൂസഫലി , ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കൻ കണ്ടി ആയിഷ നിഹാല , കണ്ണൂർ കക്കാട് പറയിലകത്ത് പി. നദീർ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 156 ഗ്രാം എം.ഡി.എം.എ പോലീസ് പിടികൂടി. ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ എം.ഡി.എം.എ വേട്ടയാണിത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട് ഭാഗത്ത് വിൽപനക്കായി കൊണ്ടുപോകുകയായിരുന്നു മയക്കുമരുന്ന്…

Read More

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്ത്, യുവാവും യുവതിയും പിടിയിൽ

കൊച്ചി :കേരളത്തിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമം. യുവാവും യുവതിയും പിടിയില്‍. ഇടുക്കി രാജകുമാരി സ്വദേശി ആല്‍ബിറ്റും കായംകുളം സ്വദേശി അനഘയുമായാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരും കാക്കനാട് ലഹരിമരുന്ന് കച്ചവടം നടത്തുന്നവരാണെന്ന് പോലീസ് വ്യക്തമാക്കി. ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ പിടികൂടിയപ്പോഴാണ് പ്രതികളെ കുറിച്ച്‌ വിവരം കിട്ടിയത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരെയും അങ്കമാലിയില്‍ വച്ച്‌ ബസില്‍ നിന്ന് പിടികൂടിയത്.

Read More

കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത് നൈജീരിയക്കാരൻ പിടിയിൽ 

ബെംഗളൂരു: കേരളമുള്‍പ്പടെ രാജ്യാന്തര തലത്തില്‍ നിരോധിത സിന്തറ്റിക് ഡ്രഗ് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ നൈജീരിയന്‍ സ്വദേശി പിടിയിലായി.ബെംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ ഒക്കാനോവൊ ഇമ്മാനുവല്‍ ചിഡുബേയെ ബെംഗളൂരുവില്‍ വച്ച്‌ ഇന്നലെ കൊച്ചി പോലീസ് പിടികൂടി.കാക്കനാട് സ്വദേശി ഷമീംഷായുടെ പക്കല്‍ നിന്നും കണ്ടെടുത്ത മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്റെ നിര്‍ദ്ദേശപ്രകാരം തൃക്കാക്കര അസി പോലീസ് കമ്മീഷണര്‍ പി വി ബേബിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബംഗളുരുവില്‍ നിന്നും പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന്…

Read More

ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽ നിന്നും ഹാഷിഷ് ഓയിൽ പിടികൂടി 

ബെംഗളൂരു: അമരവിള എക്‌സൈസ് ചെക്പോസ്റ്റില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ആഡംബര ബസില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി. 58.357 ഗ്രാം ഹാഷിഷ് ഓയില്‍ കടത്തികൊണ്ടു വന്ന കഴക്കൂട്ടം നെഹ്‌റു ജംഗ്ഷനില്‍ ലളിത സദനത്തില്‍ മധുപന്‍ എന്ന യുവാവ് ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്‌ട് പ്രകാരം പോലീസ് കേസെടുത്തു. എക്‌സൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ വി.എന്‍ മഹേഷ്, പ്രിവന്റിവ് ഓഫിസര്‍ സുധീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ അഭിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിന്റെ…

Read More

ലഹരി കടത്ത് മലയാളികൾ പിടിയിൽ 

ബെംഗളൂരു: കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്യുന്നതിനായി മുത്തങ്ങ ചെക്‌പോസ്റ്റ് വഴി കടത്തുകയായിരുന്ന 108 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. താമരശ്ശേരി നരിക്കുനി തീയ്യകണ്ടിയില്‍ ജ്യോതിഷ്, കോഴിക്കോട് പുന്നശ്ശേരി അമ്പലമുക്ക് തോട്ടത്തില്‍ ജാബിര്‍ എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ക്രിസ്തുമസ്-പുതുവത്സരം പ്രമാണിച്ച്‌ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാക്കള്‍ കുടുങ്ങിയത്. മുത്തങ്ങ പൊന്‍കുഴി അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥ സംഘം. മൈസൂരുവില്‍ നിന്നും വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ സംശയാസ്പദമായി കണ്ട ജ്യോതിഷിനെയും ജാബിറിനെയും ചോദ്യം ചെയ്തപ്പോഴാണ്…

Read More

വിജയപുര -കോട്ടയം പ്രതിവാര എക്സ്പ്രസ്സ്‌ ട്രെയിൻ 21 മുതൽ

ബെംഗളൂരു: വിജയപുര-കോട്ടയം പ്രതിവാര എക്സ്പ്രസ് ട്രെയിൻ നവംബർ 21 മുതൽ ഓടിത്തുടങ്ങുമെന്ന് റെയിൽവെ അറിയിച്ചു. ഈ ട്രെയിനിന്റെ റിസർവേഷൻ ആരംഭിച്ചതായും റെയിൽവേ അറിയിച്ചു.  നവംബർ 21-നാണ് വടക്കൻ കർണാടകയിലെ വിജയപുരയിൽനിന്ന് കോട്ടയത്തേക്കുള്ള ആദ്യ സർവിസ് പുറപ്പെടുക. സ്പെഷൽ ട്രെയിൻ ഫെബ്രുവരി ഒന്നുവരെ തുടരും. ഒരു എസി ത്രീ ടിയർ, 2 എസി ടു ടിയർ, 10 സ്ലീപ്പർ കൊച്ചുകളാണുള്ളത്. ശബരിമല തീർഥാടനതിരക്ക് കണക്കിലെടുത്താണ് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചത്. തിങ്കളാഴ്ചകളിൽ രാത്രി 11ന് വിജയപുരയിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ച 2.20ന് കോട്ടയത്തെത്തും. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന്…

Read More

ലഹരിമരുന്നുകളുമായി ബെംഗളൂരു സ്വദേശി കേരളത്തിൽ പിടിയിൽ

കൽപ്പറ്റ: മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍. ബെംഗളൂരു ബനങ്കാരി സ്വദേശി എച്ച്‌എസ് ബസവരാജ് (24) ആണ് കൽപ്പറ്റ കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപം വെച്ച്‌ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 0.24 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. അതീവ മാരകമായ മയക്കുമരുന്നാണ് എംഡിഎംഎ എന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇവ കടത്താന്‍ വളരെ എളുപ്പമാണ്. കുറഞ്ഞ അളവില്‍ പോലും വലിയ തുകയാണ് ലഹരി മാഫിയകള്‍ ഇവയ്ക്ക് ഈടാക്കുന്നത്. കടത്തുകാര്‍ക്ക് പ്രധാന സംഘങ്ങളുമായി നേരിട്ട് ബന്ധമില്ലാതെ ഇടനിലക്കാര്‍ വഴിയാണ് പല ഡീലുകളും നടക്കുന്നതെന്ന് പോലീസ്…

Read More
Click Here to Follow Us