കേരളത്തിലേക്കുള്ള യാത്രക്കിടെ ബസിൽ നിന്നും രാസലഹരി പിടികൂടി

ബെംഗളുരു: ബെംഗളുരു – കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെ യുവതിയും യുവാവും അറസ്റ്റിൽ.

നോര്‍ത്ത്പറവൂര്‍ മന്നം മാടേപ്പടിയില്‍ സജിത്ത് (28), പള്ളിത്താഴം വലിയപറമ്പില്‍ സിയ (32) എന്നിവരെയാണ് 50ഗ്രാം രാസലഹരിയുമായി ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷൻഫോഴ്സും അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

ജില്ലാ പോലീസ് മേധാവി വിവേക്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് അങ്കമാലി കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിനു മുന്നില്‍ വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു.

ബാഗില്‍ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

മഡിവാളയില്‍ നിന്ന് ഗ്രാമിന് നാലായിരത്തോളം രൂപയ്ക്കാണ് വാങ്ങിയത്.

നാലിരട്ടി തുകയ്ക്ക്‌ ഇടപ്പള്ളി, കാക്കനാട് മേഖലകളിലായിരുന്നു വില്പന.

മുമ്പും ഇവര്‍ സമാനമായ രീതിയില്‍ മയക്കുമരുന്ന് കടത്തിയതായി സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

ഇടപ്പള്ളിയിലേക്കാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
[masterslider id="10"]

Related posts