കാറപകടത്തിൽ വ്യാപാരി മരിച്ചു

death suicide murder accident

ബെംഗളൂരു: ദേശീയ പാത 66ൽ കൗപുവിൽ കാൽനടക്കിടെ കാറിടിച്ച് മുംബൈയിലെ വ്യാപാരി ഉഡുപ്പിയിൽ മരിച്ചു. ബാലകൃഷ്ണ ജി പൂജാരിയാണ് തിങ്കളാഴ്ച മരിച്ചത്. മൂലൂർ ബ്രഹ്മശ്രീ നാരായണ ഗുരു സേവാ സംഘം ഓണററി പ്രസിഡണ്ടായ പൂജാരി രണ്ടു ദിവസത്തെ സന്ദർശനത്തിനായി നാട്ടിൽ എത്തിയതായിരുന്നു. ഞായറാഴ്ച വൈകുന്നേരം മൂലൂർ കടയിൽ പോയി മടങ്ങുമ്പോഴാണ് കാർ ഇടിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇയാൾ ഉടുപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഫലം കണ്ടില്ല.

Read More

ബിജെപി സർക്കാരിന് മാത്രമേ ലവ് ജിഹാദ് അവസാനിപ്പിക്കാൻ നിയമം കൊണ്ടു വരാൻ സാധിക്കൂ ; കർണാടക ബിജെപി പ്രസിഡന്റ്‌ 

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുന്ന കര്‍ണാടകയില്‍ സര്‍ക്കാറിന്റെ ഭരണപരാജയം മറച്ചുവെക്കാന്‍ ‘ലൗ ജിഹാദ്’ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റും എം.പിയുമായ നളിന്‍ കുമാര്‍ കട്ടീല്‍. അടിസ്ഥാന സൗകര്യവികസനമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കാന്‍ ലൗ ജിഹാദിന് മുന്‍ഗണന നല്‍കുകയാണ് വേണ്ടത്. ബി.ജെ.പി സര്‍ക്കാറിന് മാത്രമേ ലൗ ജിഹാദ് അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. മംഗളൂരുവില്‍ പാര്‍ട്ടിയുടെ ‘ബൂത്ത് വിജയ് അഭിയാന്‍’പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.റോഡ്, അഴുക്കുചാല്‍ പോലുള്ള ചെറിയ വിഷയങ്ങള്‍ ജനങ്ങളോട് സംസാരിക്കരുത്. പാര്‍ട്ടിയുടെ മംഗളൂരു സൗത്ത് നിയോജകമണ്ഡലം എം.എല്‍.എ വേദവ്യാസ്…

Read More

ബസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

ബെംഗളൂരു: ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ ബെൽതങ്ങാടിയിലാണ് അപകടം നടന്നത്. സാമൂഹിക-മത രംഗങ്ങളിൽ നേതൃരംഗത്ത് സജീവമായ മൂഡബിദ്ര ഗഞ്ചിമഠം സൂരൽപാടി സ്വദേശി നൗഷാദ് ഹാജി, ഡ്രൈവർ ഉളായിബെട്ടു സ്വദേശി ഫാസിൽ ഹോട്ടലിൽ മരിച്ചു. ഗുരുവായനകെരെ-വേണൂർ റോഡിൽ ഗോലിയങ്ങാടി, ഗർദാഡിക്ക് സമീപം ഇനോവ കാറും ബസും തമ്മിലാണ് അപകടമുണ്ടായത്. കാറിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് പ്രാഥമിക വിവരം. പാവപ്പെട്ടവരുടെ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചിരുന്ന നൗഷാദ് ഹാജിയുടെ അപ്രതീക്ഷിത വിയോഗം ദക്ഷിണ…

Read More

കോടികളുടെ മയക്കുമരുന്ന് പിടികൂടി, 8 പേർ അറസ്റ്റിൽ 

ബെംഗളൂരു: 6.31 കോടി രൂപയുടെ മയക്കുമരുന്നുമായി രണ്ട് വിദേശ പൗരന്മാർ ഉൾപ്പെടെ 8 പേരെ  സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പുതുവത്സര പാർട്ടികളിൽ ലഹരിമരുന്ന് വിതരണം ചെയ്യാൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു. പുതുവത്സര പാർട്ടികളിൽ ലഹരിമരുന്ന് വിതരണം നടക്കുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഒരു മാസത്തിലേറെയായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇക്കാലയളവിൽ ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ആറുപേരെ മയക്കുമരുന്നുമായി പോലീസ് പിടികൂടിയിരുന്നു. തുടർന്ന് നൈജീരിയൻ യുവാക്കളിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി കണ്ടെത്തി. പുതുവത്സരാഘോഷത്തോടനുബന്ധിച്ച്‌ സംഭരിച്ച മയക്കുമരുന്ന് വൻ വിലയ്ക്ക് സൂക്ഷിച്ചു വയ്ക്കാൻ പ്രതി…

Read More

ഓട്ടോറിക്ഷ സ്ഫോടനം ; തീവ്രവാദ ബന്ധമെന്ന് സംശയം 

ബെംഗളൂരു: മംഗളൂരു നഗരത്തിൽ ഓട്ടോറിക്ഷയിൽ സ്‌ഫോടനം. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. യാത്രക്കാരനെ ഇറക്കാനായി ഓട്ടോറിക്ഷ നിർത്തിയ സമയത്താണ് സ്ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സമീപത്തെ സിസിടിവി കാമറകളിൽ നിന്നും സ്ഫോടനത്തിൻറെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണ സാധ്യത അന്വേഷിക്കാൻ വിവിധ ഏജൻസികളും മംഗളൂരുവിൽ എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മംഗളൂരു നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി. ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇതിനിടെ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാരന്റെ ബാഗിൽ നിന്നും സ്ഫോടനത്തിലേക്ക് നയിക്കാവുന്ന ചില വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ എൻഐഎയും…

Read More

ഈജിപുര മേൽപ്പാലം; കരാറുകാരനെതിരെ എഫ്‌ഐആർ പുറപ്പെടുവിച്ച് ഹൈക്കോടതി.

ejipura-flyover-bengaluru

ബെംഗളൂരു: അമിതമായി കാലതാമസമെടുത്ത് ഈജിപുര മേൽപ്പാലം നിർമ്മിക്കുന്ന കമ്പനിയായ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിനെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ ഹൈക്കോടതി ബിബിഎംപിയോട് ഉത്തരവിടുകയും കരാർ റദ്ദാക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ബിബിഎംപി നൽകിയ നോട്ടീസുകളോട് കമ്പനി പ്രതികരിക്കുകയോ കോടതിയിൽ തങ്ങളെ പ്രതിനിധീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഈജിപുര ജംക്‌ഷൻ മുതൽ കേന്ദ്രീയ സദൻ വരെയുള്ള രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം നിർമാണം വൈകുന്നത് വൻ നഷ്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി കോറമംഗല സ്വദേശി ആദിനാരായണൻ ഷെട്ടി…

Read More
Click Here to Follow Us