വീണ്ടും വിവാദ പരാമർശശം; മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരല്ല’, യോഗി

വീണ്ടും വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കള്‍ സുരക്ഷിതരെങ്കില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരാണ്.

100 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ഇരിക്കാന്‍ കഴിയില്ല, ബംഗ്ലാദേശും പാകിസ്താനും അതിന് ഉദാഹരണമാണെന്നായിരുന്നു എഎന്‍ഐയുടെ പോഡ്‌കാസ്റ്റില്‍ സംസാരിക്കവെ യോഗിയുടെ പരാമർശം.

താന്‍ ഉത്തര്‍പ്രദേശിലെ ഒരു സാധാരണ പൗരന്‍ മാത്രമാണെന്നും എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്ന ഒരു യോഗിയാണ് താനെന്നും യോഗി അവകാശപ്പെട്ടു. എല്ലാവരുടെയും പിന്തുണയിലും വികസനത്തിലും താന്‍ വിശ്വസിക്കുന്നതെന്നും യോഗി പറഞ്ഞു.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

ലോകത്തിലെ ഏറ്റവും പുരാതനമായ മതമാണ് സനാതന ധര്‍മ്മമെന്നും, ഹിന്ദു ഭരണാധികാരികള്‍ മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിച്ചതിന് ലോക ചരിത്രത്തില്‍ ഉദാഹരണങ്ങളൊന്നുമില്ലെന്നും യോഗി വ്യക്തമാക്കി.

അതേസമയം, ഹോളി ദിനത്തിൽ സംഭാലിലെ പള്ളികൾ ടാർപോളിൻ കൊണ്ട് മറച്ച സംഭവത്തിലും യോഗി വിവാദ പരാമർശം നടത്തി.

ആഘോഷത്തിനിടയിൽ നിറങ്ങൾ ആരുടെയെങ്കിലും ശരീരത്തിൽ വീണാൽ അത് ഒരാളുടെ വ്യക്തിത്വത്തെ നശിപ്പിക്കില്ല. മുഹറം ദിനത്തിൽ ഘോഷയാത്രകൾ നടത്താറുണ്ട്.

അവരുടെ പതാകയുടെ നിഴൽ ഹിന്ദുക്കളുടെ ക്ഷേത്രത്തിലോ വീടുകളിലോ വീഴാറില്ലേ? അത് വീടിനെ അശുദ്ധമാക്കുമോ എന്നും യോഗി ആദിത്യനാഥ് ചോദിച്ചു.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നു, എന്നാൽ ശരീരത്തിൽ നിറം പുരട്ടിയാൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. എന്തിനാണ് ഇങ്ങനെ ഇരട്ടത്താപ്പ്.

നിരവധി മുസ്ലിങ്ങൾ ഞങ്ങൾക്കൊപ്പം ഹോളി ആഘോഷിച്ചിട്ടുണ്ടെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
[masterslider id="10"]

Related posts