ഹോംസ്‌റ്റേകളിൽ മദ്യം വിളമ്പരുതെന്ന് നിർേദശം

ബെംഗളൂരു : ഇനിമുതൽ താമസക്കാർക്കും അതിഥികളായെത്തുന്ന വിനോദസഞ്ചാരികൾക്കും മദ്യം വിളമ്പരുതെന്ന് കുടകിലെ ഹോംസ്റ്റേകൾക്ക് കർശന നിർദേശം.

ഹോംസ്റ്റേകളിൽ മദ്യം വിൽക്കാനും പാടില്ലെന്ന് കുടക് ഡെപ്യൂട്ടി എക്സൈസ് സൂപ്രണ്ട് ചൈത്ര ഉത്തരവിട്ടു.

ഹംപിയിൽ വിനോദസഞ്ചാരികൾ പീഡനത്തിന് വിധേയരായശേഷമുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് പുതിയ നിർദേശം.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വേനലവധിക്കാലത്ത് കേരളത്തിൽനിന്നടക്കം സഞ്ചാരികളുടെ ഒഴുക്കായിരിക്കും കുടകിലേക്ക്. ഇതേത്തുടർന്നാണ് ഹോംസ്റ്റേകൾക്ക് പുതിയ മാർഗനിർദേശം.

കൂടാതെ, മദ്യം കരുതുന്ന വിനോദസഞ്ചാരികൾ അത് വാങ്ങിയതിന്റെ ബില്ല് കൈയിൽ സൂക്ഷിക്കണം.

ഇക്കാര്യത്തിൽ അതത് ഹോംസ്റ്റേ ജീവനക്കാർ ശ്രദ്ധചെലുത്തണം.

കൂടാതെ, ഹോംസ്റ്റേകളിൽ ഒരുകാരണവശാലും ബാലവേല അനുവദിക്കില്ലെന്നും രജിസ്‌ട്രേഷനില്ലാത്തവയ്ക്കെതിരേ കർശന നടപടിയെടുക്കുമെന്നും അവർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts